NATIONAL PENSION SYSTEM(NPS) ചേരുന്നതിനുള്ള നടപടി ക്രമങ്ങളും,സ്പാർക്കിൽ അപ്ഡേറ്റ് ചെയുന്ന വിധവും
- എൻപിഎസിൽ ചേരുന്നതിനുള്ള പരമാവധി പ്രായം 65 വർഷമായി വർദ്ധിച്ചു: 18-60 വയസ്സിനിടയിലുള്ള ഏതൊരു ഇന്ത്യൻ പൗരനും എൻപിഎസിൽ ചേരാൻ അർഹതയുണ്ട്. ഇപ്പോൾ, സ്വകാര്യ മേഖലയിൽ എൻപിഎസിൽ ചേരുന്നതിനുള്ള പരമാവധി പ്രായം, അതായത് എല്ലാ പൗരന്മാരുടെയും 60 വയസിൽ നിന്ന് 65 വർഷമായി ഉയർത്തി.
- വരിക്കാർക്ക് ഇപ്പോൾ എൻപിഎസിന് പാൻ (ബാങ്ക് മുഖേന കെവൈസി വെരിഫിക്കേഷൻ) ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ കഴിയും. കൂടുതൽ വിവരങ്ങൾക്ക് (www.enps.nsdl.com) സന്ദർശിക്കുക.
- എൻപിഎസിന് കീഴിൽ നിർബന്ധിതമായി വരുന്ന സർക്കാർ ജീവനക്കാർ സ്ഥാപനം ബില്ലു മാറുന്ന ട്രഷറിയുടെ ജില്ലാ ട്രഷറിയിലാണ് അപേക്ഷ കൊടുക്കേണ്ടത്.സ്ഥിര നിയമനം കിട്ടിയ ജീവനക്കാർക്കേ രെജിട്രേഷൻ ഉള്ളു താത്കാലിക (Part time) ജീവനക്കാർക്കില്ല.
- സ്ഥാപനത്തിനു DDO Registration നമ്പർ ഉണ്ടെങ്കിൽ മാത്രമേ അപ്ലിക്കേഷൻ അയക്കാൻ പറ്റു.അത് ഉണ്ടോ എന്ന് അറിയാൻ ആയി SPARK->Administration->Code Master->DDO എന്ന ഓപ്ഷൻ നോക്കിയാൽ മതി.DDO Registration നമ്പർ ഇല്ല എങ്കിൽ അത് ലഭിക്കുന്നതിനായി ട്രഷറി വഴി അപ്ലിക്കേഷൻ നൽകണം.അപ്ലിക്കേഷൻ അവശ്യ മുണ്ടെങ്കിൽ ഇവിടെ ക്ലിക്ക് ചെയുക.
- NPS ൽ ചേരുന്നതിനുള്ള അപ്ലിക്കേഷൻ സ്ഥാപനം ബില്ലു മാറുന്ന ട്രഷറിയുടെ ജില്ലാ ട്രഷറിയിലാണ് അപേക്ഷ കൊടുക്കേണ്ടത്. ബുധനാഴ്ചകളിലാണ്അപ്ലിക്കേഷൻസ്വീകരിക്കുന്നത്.അപ്ലിക്കേഷൻ അയക്കുന്നതിനു മുൻപായി സ്പാർക്കിൽ നോമിനി ഡീറ്റെയിൽസ് കുടി അപ്ഡേറ്റ് ചെയ്യണം .SPARK->Service Matters -> New Pension Scheme -> NPS Nominee Details എന്ന ഓപ്ഷൻ വഴി അപ്ഡേറ്റ് ചെയുക.
- ആപ്ലിക്കേഷൻ ആവശ്യം ഉള്ളവർ ഇവിടെ ക്ലിക്ക് ചെയുക .അതിനോടപ്പം കൊടുക്കേണ്ട രേഖകൾ .
- ഓപ്ഷൻ ഫോം നായി ഇവിടെ ക്ലിക്ക് ചെയുക
- PAN കാർഡ് പകർപ്പ്
- Bank ന്റെ അക്കൗണ്ട് പാസ്ബുക്കിന്റെ പകർപ്പ്(IFSC Code ഉള്ള സീൽ പതിപ്പിച്ചുണ്ടെന്ന് ഉറപ്പു വരത്തണം)
- അപ്പോയ്മെന്റ് ഓർഡർ പകർപ്പ്
- SSLC ബുക്ക്
- ആധാർ കാർഡ്
- 2ഫോട്ടോ (അപേക്ഷയിൽ പറഞ്ഞ അളവിലുള്ള 3.5×2.5)
ജില്ലാ ട്രഷറികളിൽ നിന്നും അയക്കുന്ന അപേക്ഷകൾ പരിശോധിച്ച് NSDL ആണ് NPS
കാർക്ക് PRAN (Permanent Retirement Account Number) അനുവദിക്കുന്നത്.
PRAN അനുവദിച്ചു കഴിഞ്ഞാൽ subscriber ന്റെ മൊബൈലിൽ മെസ്സേജ് ലഭിക്കും.
അതിനു ശേഷം ട്രഷറിയിൽ ബന്ധപ്പെട്ടാൽ PRAN Kit ലഭിക്കും.NSDL PRAN അലോട്ട്
ചെയുന്നതോടപ്പം സ്പാർക്കിലും അപ്ഡേഷൻ നടക്കുന്നതാണ്.അത് കാണുന്നതിനായി Spark -Personal Details-Present service details-PRAN(Permanent
Retirement Account No.) എന്ന ഓപ്ഷനിൽ കാണാം.അവിടെ വന്നില്ല എങ്കിൽ
snokerala.fin@keral.gov.in എന്ന മെയിൽ അഡ്രസ്സ് ൽ ജീവനക്കാരന് കിട്ടിയ
PRAN കോപ്പി സഹിതം PRAN അപ്ഡേറ്റ് ചെയ്യാനായി അയക്കുക.അപ്ഡേറ്റ് ചെയിതു
കിട്ടും .
ജീവനക്കാരന്
കിട്ടിയ PRAN കിറ്റിൽ user ഐഡി യും .പാസ്സ്വേർഡ്ഉം ഉണ്ടാകും.യൂസർ ഐഡി
എന്ന് പറയുന്നത് PRAN തന്നെ ആണ്.അത് ഉപയോഗിച്ചു താഴെ കാര്യങ്ങൾ
ചെയ്യാവുന്നതാണ്
- Change of mobile number and email
- Change of Scheme preference
- Photo & Signature upload facility to the subscribe
- ലോഗിൻ ചെയ്ത് transaction ഡീറ്റെയിൽസ് കാണാവുന്നതാണ്
- എൻപിഎസിന് സ്റ്റേറ്റ്മെന്റ് download ൺലോഡ് ചെയിതു ആദായനികുതി നിയമത്തിലെ 1961 ലെ ബാധകമായ വകുപ്പ് (കൾ) പ്രകാരം ഇത് നിക്ഷേപ തെളിവായി ഉപയോഗിക്കാം
- PRAN കാർഡ് നഷ്ടപ്പെട്ടാൽ വരിക്കാർക്ക് ലോഗിൻ ചെയ്ത് ePRAN കാർഡ് കാണാനും download ൺലോഡ് ചെയ്യാനും അച്ചടിക്കാനും കഴിയും.
ഓൺലൈനായി പണം പിൻവലിക്കാം
ജീവനക്കാരന് വേണമെങ്കിൽ ഓൺലൈനായി പണം പിൻവലിക്കാൻ അപ്ലിക്കേഷൻ അയക്കാം.സോപാധിക പിൻവലിക്കലിന്റെ വ്യവസ്ഥകൾ ഇനിപ്പറയുന്നവയാണ്:
- വരിക്കാരൻ 3 വർഷമെങ്കിലും എൻപിഎസിൽ ഉണ്ടായിരിക്കണം
- പിൻവലിക്കൽ തുക വരിക്കാരുടെ സംഭാവനയുടെ 25% കവിയരുത്
- പിൻവലിക്കൽ സബ്സ്ക്രിപ്ഷന്റെ മുഴുവൻ കാലയളവിലും പരമാവധി മൂന്ന് തവണ എടുക്കാം.
- നിർദ്ദിഷ്ട കാരണങ്ങളിൽ മാത്രം പിൻവലിക്കൽ അനുവദനീയമാണ്, ഉദാഹരണത്തിന്;കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം,കുട്ടികളുടെ വിവാഹം,റെസിഡൻഷ്യൽ വീട് വാങ്ങുന്നതിനും / നിർമ്മിക്കുന്നതിനും (നിർദ്ദിഷ്ട വ്യവസ്ഥകളിൽ) ഗുരുതരമായ രോഗങ്ങളുടെ ചികിത്സയ്ക്കായി.
- പക്ഷെ ഈ തുക തിരിച്ചു അടക്കാൻ കഴിയില്ല.അപ്ലിക്കേഷൻ സബ്മിറ്റ് ചെയിതു അതിൽ നിന്ന് കിട്ടുന്ന പ്രിന്റ് കവർ ലെറ്റർ സഹിതം ട്രഷറിയിൽ നൽകിയാൽ മതി. തിരിച്ചു അടക്കാൻ പറ്റാത്തതിനാൽ അക്കൗണ്ടിൽ നിന്നും ഈ തുക കുറവ് വരുന്നതാണ്.
- അപ്ലിക്കേഷൻ മാനുവൽ ആയി വേണമെങ്കിലും അയക്കാം.ഫോം നമ്പർ 601 PW .ഫോം ആവശ്യം ഉള്ളവർ ഇവിടെ ക്ലിക്ക് ചെയുക.ഓൺലൈൻ ആയി അയക്കുന്നതാണ് നല്ലത് .
ചുവടെ സൂചിപ്പിച്ച ഓപ്ഷൻ അനുസരിച്ച് വരിക്കാർക്ക് പിൻവലിക്കൽ നില പരിശോധിക്കാൻ കഴിയും:
- CRA വെബ്സൈറ്റിന്റെ (www.cra-nsdl.com) ഹോം പേജിൽ ലഭ്യമായ ‘ലിമിറ്റഡ് ആക്സസ് വ്യൂ’ (പ്രീ ലോഗിൻ) വഴി വരിക്കാർക്ക് പരിശോധിക്കാൻ കഴിയും.
- വരിക്കാർക്ക് അവരുടെ എൻപിഎസ് account ലോഗിൻ വഴി പറ്റും
NPS മായി ബന്ധപ്പെട്ട പ്രധാന പെട്ട ഫോമുകളും,ഉത്തരവുകളും താഴെ ചേർക്കുന്നു .സ്പാർക്കിൽ PRAN അപ്ഡേറ്റ് ചെയ്യ്താൽ സാലറിയിൽ തുക deduct ചെയുന്ന വിധം താഴെ പറയുന്നതാണ്
Sl No. | Descriptions | Downloads |
1 | PRAN Registration Application form Malayalam | Click Here |
2 | Form of Option -NPS | Click Here |
3 | DDO-Registration Form – Form-N3 | Click Here |
4 | പിൻവലിക്കൽ ഫോം (FORM – 601 PW with drawn form) | Click Here |
5 | പങ്കാളിത്ത പെൻഷൻ പദ്ധതി – 01.04.2013 നോ അതിന് ശേഷമോ അന്തർ വകുപ്പ് സ്ഥലം മാറ്റം മുഖേനയോ ബൈ-ട്രാൻസ്ഫർ/ ബൈ-പ്രൊമോഷൻ മുഖേനയോ സമാനമായതോ അല്ലാത്തനോ ആയ മറ്റൊരു തസ്തികയിൽ നിയമിക്കപ്പെടുന്ന ജീവനക്കാരെ ഓപ്ഷൻ ഫോം സമർപ്പിക്കാതെ തന്നെ കെ.എസ്.ആർ ഭാഗം III പെൻഷനിൽ തുടരാൻ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു GO(P)No25-2019-FinDated07-03-2019_71 | Click Here |
6 | പങ്കാളിത്ത പെൻഷൻ പദ്ധതി – ആശ്വാസധന സഹായം അനുവദിക്കുന്നത് കൂടുതൽ വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു | Click Here |
7 | പങ്കാളിത്ത പെന്ഷന് പദ്ധതി – സർവ്വീസിലിരിക്കെ മരണപ്പെടുന്ന ജീവനക്കാരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായം – അപേക്ഷകർ സമർപ്പിക്കേണ്ട രേഖകളൂം തുക അനുവദിക്കുന്നതിനുള്ളനടപടിക്രമങ്ങളും | Click Here |
8 | NPS – സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ തുടരാനുള്ള മൊബിലിറ്റി ആനുകൂല്യത്തിനു അർഹതയുള്ളവർ ഓപ്ഷൻ ഫോം സമർപ്പിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനായി നിയമനാധികാരിക്ക് നിർദ്ദേശം നൽകുന്നു | Click Here |
9 | പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടഎയ്ഡഡ് സ്കൂൾ അധ്യാപകരുടെ പെൻഷൻവിഹിതം അടവാക്കുന്നതിൽ വ്യക്തത വരുത്തി ഉത്തരവാകുന്നു | Click Here |
10 | ദേശീയ പെൻഷൻ പദ്ധതിയിൽ അംഗമായിരിക്കെമരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച ഉത്തരവ്. GO(P) No 141-2017-Fin dated 08-11-2017 | Click Here |
11 | ദേശീയ പെൻഷൻ പദ്ധതി അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങൾ അപ്ഡേറ്റു ചെയ്യുന്നത് സംബന്ധിച്ച് | Click Here |
12 | NPS – Service Fortnight – Various activities to be undertaken by HODs | Click Here |
13 | National Pension System – Judgement in WP(C) No 12341 of 15 – Complied-Orders issued | Click Here |
14 | Compassionate Financial Assistance to dependents of NPS members those who expired while in service – Sanctioned – Orders issued | Click Here |
15 | National Pension System in PSUs/Autonomous Bodies/Boards/Universities – Realization of Backlog contributions – Guidelines – Orders issued GO(P) No 72-2016-Fin dated 16-05-2016 | Click Here |
16 | National Pension System-Realization of backlog contributions in respect of All India Service Officers recruited to Kerala Cadre-Detailed procedures | Click Here |
17 | National Pension System – Maintenance and up keeping of Service Book in respect of the State Government Employees who are under the ambit of National pension System – Orders issued | Click Here |
18 | National Pension System (NPS) – Realization of backlog contributions in respect of employees covered under NPS deputed to State Government Departments from Autonomous Bodies, Central Government and other State Governments – Orders issued(GO(P) No 55-2016-Fin dated 25-04-2016) | Click Here |
19 | Issue of duplicate PRAN Card -Orders issued | Click Here |
20 | National Pension System for State Government Employees and All India Service (Kerala Cadre) Officers – Realization of Regular contribution in respect of deputation staff – Modification – Orders issue | Click Here |
21 | National Pension System for All India Service (Kerala Cadre) Officers and State employees -Realization of backlog contributions – Guidelines and accounting procedure-Orders issued(GO(P) No 25-2015-Fin dated 14-01-2015 )Arrear | Click Here |
22 | Implementation of National Pension System – Applicability of the Scheme – Clarifications – Issued | Click Here |
23 | National Pension System – Mobility to employees from the Central Government Service to State Government Service – Applicability of KSR Part III pensionary benefits – Sanctioned | Click Here |
24 | National Pension System – Delay in registration of employees coming under NPS – Instructions | Click Here |
സ്പാർക്കിൽ PRAN അപ്ഡേറ്റ് ചെയ്യ്താൽ സാലറിയിൽ തുക deduct ചെയ്യണം,അതോടപ്പം കുടിശിക ഉണ്ടെങ്കിൽ അത് തുല്യ തവണകളായി തിരിച്ചു പിടിക്കുകയും വേണം,അത് എങ്ങനെ എന്ന് നോക്കാം ആദ്യം ഡിഡക്ഷൻ ആഡ് ചെയാം .അതിനായി
Salary Matters>Changes in the month>Present Salary ക്ലിക്ക് ചെയുക
ആ ഓപ്ഷനിൽ ക്ലിക് ചെയുക ,താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുക
ഇവിടെ ഡിപ്പാർമെൻറ് നെയിം ,ഓഫീസ് ,എംപ്ലോയീ ,ഇത്രയും ഭാഗം ഫിൽ ചെയിതു ‘GO’ എന്ന ഓപ്ഷനിൽ ക്ലിക് ചെയുക,താഴെ ആയി ഡിഡക്ഷൻ ഓപ്ഷൻ കാണാം.
. ‘
No ക്രമ നമ്പർ കൊടുക്കുക
Deductions :-NPS indv Contribtn-State(390) എന്നുള്ളത് സെലക്ട് ചെയുക
Amount:- ഓട്ടോ മാറ്റിക് ആയി വരുന്നതാണ് (basic pay+ DA യുടെ 10 %)
Details:-PRAN നമ്പർ ഓട്ടോ മാറ്റിക് ആയി വരുന്നതാണ്
From Date :-start month കൊടുക്കുക ( കൊടുത്തില്ല എങ്കിലും കൊഴപ്പം ഇല്ല )
To Date:-retirement തീയതി കൊടുക്കാം ( കൊടുത്തില്ല എങ്കിലും കൊഴപ്പം ഇല്ല )Insert പറയുക.പിന്നെ താഴെ കാണുന്ന കൺഫേം ബട്ടൺ ക്ലിക്ക് ചെയിതു അപ്ഡേറ്റ് ചെയ്യണം എന്നില്ല .ഇനി സാലറി പ്രോസസ്സ് ചെയ്യതാൽ മതി.ഈ
ജീവനക്കാരന് NPS അരിയർ ഉണ്ടെങ്കിൽ അത് എങ്ങനെ റിക്കവറി ചെയാം എന്ന്
നോക്കാം.എത്ര തുക അരിയർ ഉണ്ട് എന്ന് ചെക്ക് ചെയ്യണം.അത് സ്പാർക്കിൽ തന്നെ
ചെയ്യാവുന്നതാണ്.അതിനായി
Personal Details>New Pension Scheme>NPS Arrear Calculation ക്ലിക്ക് ചെയുക
താഴെ കാണുന്ന പോലെ ഒരു പേജിലേക്കാണ് പോകുന്നത്
Department,Office എന്നിവ സെലക്ട് പറഞ്ഞു GO പറയുക.അവിടെ NPS അരിയർ ഉള്ള ജീവനക്കാരുടെ ലിസ്റ്റ് കാണാം. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം പാർട്ട് ടൈം സ്വീപ്പർ promotion ആയി വരുന്ന കേസ് ആണെകിൽ അവിടെ date of entry in service ഒന്ന് കറക്റ്റ് ചെയിതിട്ടു വേണം generate പറയാം.ഇല്ല എങ്കിൽ പാർട്ട് ടൈം പീരീഡ് കുടി calculate ചെയിതു വരും.പാർട്ട് ടൈം പീരിഡിൽ NPS ഇല്ലാത്തതു കാരണം അത് പിടിക്കേണ്ടതില്ല.അരിയർ generateചെയ്തതിനു ശേഷം വീണ്ടും ഇത്തരം ജീവനക്കാരുടെ date of entry in service കറക്റ്റ് ചെയിതു കൊടുത്താൽ മതി. അതിനു താഴെ ആയി Generate എന്നൊരു ഓപ്ഷനും കാണാം അതിൽ ക്ലിക്ക് ചെയുക
Generate റിപ്പോർട്ടിൽ എത്ര തുക അടക്കണം എന്നുള്ള ഡീറ്റെയിൽസ് വരും.അത് അനുസരിച്ചു ജീവനക്കാരന് വേണമെങ്കിൽ ഒന്നിച്ചു അടക്കാം .അത് അല്ല എങ്കിൽ GO(P) No 25-2015-Fin dated 14-01-2015 അനുസരിച്ചു തുല്യ തവണകൾ ആയി മാക്സിമം പീരീഡ് എടുത്തു അടക്കാൻ കഴിയും.നമുക്ക് ഇവിടെ രണ്ടു രീതിയും നോക്കാം.ആദ്യം ഒന്നിച്ചു അടക്കുന്നത് എന്ന് നോക്കാം.അതിനായി.
Service Matters>New Pension Scheme>Generate Chalan for NPS Arrear എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക
താഴെ കാണുന്ന പോലെ ഒരു പേജിലേക്കാണ് പോകുന്നത്
Department ഓട്ടോ മാറ്റിക് ആയി വരും
Office -ഓട്ടോ മാറ്റിക് ആയി വരും
Employee :—Select–ചെയുക
Treasury Name:-ഓട്ടോ മാറ്റിക് ആയി വരും
Head of account :-ഓട്ടോ മാറ്റിക് ആയി വരും
Total Refund Amount -ഓട്ടോ മാറ്റിക് ആയി വരും
Reason for Refunding:- കാരണം കൊടുക്കുക
( എല്ലാ കോളെങ്ങളും ഉറപ്പായും ഫിൽ ആയിരിക്കണം )താഴെ കാണുന്ന confirm ബട്ടൺ ക്ലിക്ക് ചെയുക
saved successfully എന്ന മെസ്സേജ് വരും തൊട്ടു അടുത്ത ഓപ്ഷൻ ആയ
Generate chalan എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക .ചലാൻ generate ചെയിതു വരുന്നതാണ്.
തുക ട്രഷറി യിൽ അടച്ചതിനു ശേഷം ഈ തുക സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യാൻ ആയി ചെല്ലാൻ സ്കാൻ ചെയിതു സ്പാർക്കിലേക്കു മെയിൽ ചെയുക.നമുക്ക് നേരിട്ട് അപ്ഡേറ്റ് ചെയ്യാൻ പറ്റില്ല.മെയിൽ ഐഡി info@spark.gov.in
അടുത്തതായി തുല്യ തവണകൾ അടക്കുന്നത് എങ്ങനെ എന്ന് നോക്കാം.
അതിനായി Salary Matters>Changes in the month>NPS Arrear Recovery ക്ലിക്ക് ചെയുക
താഴെ കാണുന്ന പോലെ ഒരു പേജിലേക്കാണ് പോകുന്നത്
Department:-ഓട്ടോ മാറ്റിക് ആയി വരും
Office;—Select– ചെയുക
Employee :–Select– ചെയുക
Account Number(PRAN) :-ഓട്ടോ മാറ്റിക് ആയി വരും
Recovery Amount ;-ഓട്ടോ മാറ്റിക് ആയി വരും
Recovery start month-year:- എന്ന് മുതൽ ആണ് തുക start ചെയേണ്ടത്
Total no. of Installments :-തുല്യ തവണകൾ ആയി മാക്സിമം പീരീഡ് എടുത്തു അടക്കാൻ കഴിയും
No. of installments already paid:- 0 കൊടുക്കുക
Installment Amount :- ഓട്ടോമാറ്റിക് ആയി വരും
Amount Re-Paid:- 0 കൊടുക്കുക
Confirm ക്ലിക്ക് ചെയുക സാലറി ബിൽ പ്രോസസ്സ് ചെയുമ്പോൾ അരിയർ തുക വരുന്നതാണ്.ഇത്രയും കാര്യങ്ങൾ ആണ് സ്പാർക്കിൽ ചെയ്യാൻ ഉള്ളത്
3 comments:
if the person opted in NPS is retired voluntarily before attaining 60,then he want to deposit nps monthly subscription amount ???
How to NPS Arrear recovery in spark
Post a Comment