സ്കൂള്‍ ലോഗിനില്‍ (Institute Login) പ്രവേശിച്ച്
കഴിയുമ്പോള്‍ ലഭിക്കുന്ന പേജില്‍ നിങ്ങളുടെ വിദ്യാലയത്തിലെ എത്ര
വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് തുടങ്ങിയ വിശദാംശങ്ങള്‍
കാണാന്‍ കഴിയും. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇടത് ഭാഗത്തുള്ള
Profile Edit എന്നതിന്‍ ക്ലിക്ക് ചെയ്ത് സ്കൂളുമായി ബന്ധപ്പെട്ട വിവരങ്ങള്‍
അപ്‌ഡേറ്റ് ചെയ്യണം. ഇതിനായി Profile Edit എന്നതില്‍ ഒരു Registration
Certificate അപ്‌ലോഡ് ചെയ്യാനാവശ്യപ്പെടുന്നുണ്ട്. താഴെക്കാണുന്ന
മാതൃകയില്‍ ഒരു വെള്ളക്കടലാസില്‍ ടൈപ്പ് ചെയ്തോ എഴുതിയോ ചെയ്തതിന് ശേഷം
സ്കൂള്‍ സീലും ഒപ്പും സഹിതം ഇതിനെ സ്കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്താല്‍ മതി.
മാതൃക ചുവടെ.
This institution is registered as per KER under Government of Kerala
Registration Certificate
Name of School :-This institution is registered as per KER under Government of Kerala
Seal Signature of Headmistress
ഈ
വിവരങ്ങള്‍ ഉള്‍പ്പെടുത്തി Profile Edit ചെയ്തു ഫൈനൽ സബ്മിഷൻ
നൽകിയതിന്ശേഷം Add & Update Details എന്നിവയില്‍ ഏതെങ്കിലും വിവരങ്ങള്‍
നല്‍കേണ്ടതുണ്ടെങ്കില്‍ അവയും നല്‍കിയതിന് ശേഷം .വെബ്സൈറ്റ് സൈൻ ഔട്ട്
ചെയ്തു വീണ്ടും ലോഗിന്‍ ചെയ്യുക അപ്പോള്‍ Dash bordല്‍ Application
Verification,Application Re verification ,Application Renewal
Verification
Application
Renewal Re verification എന്നീ മെനു കാണാവുന്നതാണ് .ഇതിൽ ആവശ്യമായ മെനു
സെലക്ട് ചെയ്‌താൽ വിശദാംശങ്ങള്‍ കാണാവുന്നതാണ്. ഓരോ വിദ്യാര്‍ഥിയുടെയും
അപേക്ഷയില്‍ ക്ലിക്ക് ചെയ്ത് സ്കൂളില്‍ വിദ്യാര്‍ഥികള്‍ നല്‍കിയ
പ്രിന്റൗട്ടും അനുബന്ധരേഖകളും പരിശേധിച്ച് അവ Accept ചെയ്യുകയോ Reject
ചെയ്യുകയോ ആണ് വിദ്യാലയങ്ങള്‍ ചെയ്യേണ്ടത്.
റിപ്പോർട്ട്
എന്ന മെനുവിൽ നിന്നും Verified Application List, Defected Application
List, Rejected Application List എന്നിവ ലഭിക്കും .
Renewal അപേക്ഷ നടത്തിയ ചില വിദ്യാര്‍ഥികളുടെ അപേക്ഷ മറ്റ് വിദ്യാലയങ്ങളിലേക്കാണ് പോയിരിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കാൻ ഏതു സ്‌കൂളിലാണോ കുട്ടികളുടെ പേര് കാണുന്നത് ആ സ്‌കൂളിൽ വിളിച്ചു കൺഫേം ചെയ്യാൻ പറയുക
വിദ്യാര്‍ഥികള്‍ നല്‍കിയ അപേക്ഷകളില്‍ ഫീസിനത്തില്‍ നല്‍കിയ തുക എഡിറ്റ്
ചെയ്ത് അവയിലെ അഡ്‌മിഷന്‍ ഫീസ്, ട്യൂഷന്‍ ഫീസ് ഇവ ഒഴിവാക്കുകയും(ഗവ/എയ്ഡഡ്
വിദ്യാലയങ്ങളില്‍ ഫീസ് ഇല്ലാത്തതിനാല്‍) മൂന്നാമത്തെ ബോക്‌സില്‍ 1000
രൂപയുമാക്കി സമര്‍പ്പിക്കണം
അപേക്ഷയില്‍ എന്തെങ്കിലും തെറ്റുകള്‍ വേരിഫിക്കേഷന്‍ സമയത്ത് കണ്ടാല്‍ ആ അപേക്ഷകള്‍ Verify ചെയ്യാതെ Defect (Not Reject)
ആക്കുകയും തുടര്‍ന്ന് വിദ്യാര്‍ഥികളുടെ User Id / Password ഉപയോഗിച്ച്
വീണ്ടും സൈറ്റില്‍ പ്രവേശിച്ച് തിരുത്തലുകള്‍ വരുത്തി വീണ്ടും
സമര്‍പ്പിക്കണം. ഇങ്ങനെ വീണ്ടും സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്കൂള്‍
തലത്തില്‍ വീണ്ടും റീ verification ലിങ്കിലൂടെ വേരിഫൈ ചെയ്യേണ്ടതാണ് .
കുട്ടികള്‍
നല്‍കിയ അപേക്ഷകളുടെ പ്രിന്റൗട്ടുകള്‍ സ്കൂളില്‍ നല്‍കിയിട്ടുണ്ടെങ്കിലും
വേരിഫിക്കേഷന്‍ ലിസ്റ്റില്‍ ഈ വിദ്യാര്‍ഥികളുടെ പേരോ മറ്റ് വിവരങ്ങളോ
ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ വിശദാംശങ്ങള്‍ helpdesk@nsp.gov.in എന്ന മെയിലിലേക്കും ajithb@nic.in എന്ന
മെയിലിലേക്കും മെയില്‍ നല്‍കണം. ഈ മെയിലില്‍ പ്രശ്നമെന്തെന്ന് വിശദമായി
എഴുതിയിരിക്കണം. പ്രധാനാധ്യാപകന്റെ മൊബൈല്‍ നമ്പരും നല്‍കണം .
ഇതൊരു വിശദമായ പോസ്റ്റ് അല്ല കൂടുതൽ വിവരങ്ങൾക്കായി അതാതു DEO ഓഫീസുമായി ബന്ധപ്പെടുക.
ഇതൊരു വിശദമായ പോസ്റ്റ് അല്ല കൂടുതൽ വിവരങ്ങൾക്കായി അതാതു DEO ഓഫീസുമായി ബന്ധപ്പെടുക.
Downloads
0 comments:
Post a Comment