SLI / GIS Claim Application -Closure

എസ്.എല്‍.ഐ/ ജി.ഐ.എസ് ക്ലൈം(Closure) അപേക്ഷകള്‍ എങ്ങനെ നല്‍കാം:- സ്റ്റേറ്റ് ലൈഫ് ഇന്‍ഷ്വറന്‍സ്  ക്ലൈം മാനുവലായും, ഗ്രൂപ്പ്‌ ഇന്‍ഷ്വറന്‍സ്  ക്ലൈം ഓണ്‍ലൈനായും സമര്‍പ്പിക്കണം.
സ്റ്റേറ്റ് ലൈഫ് ഇന്‍ഷ്വറന്‍സ്  ക്ലൈം അപേക്ഷകള്‍ സമര്‍പ്പിക്കുന്ന വിധം
പ്രീമിയം ഡ്യൂ ആകുന്നതനുസരിച്ചു  ക്ലൈം അപേക്ഷകള്‍ നൽകാം (പെന്‍ഷന്‍ പ്രായം കൂട്ടുന്നതിന് മുന്‍പ് പോളിസി എടുത്തവര്‍ 55 വയസ്സ് ആകുന്നതനുസരിച്ചായിരിക്കും പ്രീമിയം ഡ്യൂ ആകുക )  എത്ര പോളിസി ഉണ്ടോ അതിനെല്ലാം പ്രത്യേകം അപേക്ഷകള്‍ നല്‍കണം .കൂടാതെ  നമ്മുടെ പാസ്സ് ബുക്ക്‌  അപ്ഡേറ്റ് ചെയ്തിരിക്കണം( ഡ്യൂ ഡേറ്റ് വരെ ) ഇതിന്‍റെ എല്ലാം ഓരോ ഫോട്ടോ കോപ്പി എടുത്ത് സൂക്ഷിക്കുന്നത് നന്നായിരിക്കും.ഡ്യൂ ഡേറ്റിനു ശേഷവും പ്രീമിയം തുക അടച്ചവര്‍ ഉണ്ടാവും അവര്‍ക്ക് അവര്‍ അടച്ച തുക പൂര്‍ണ്ണമായും ലഭിക്കും.പക്ഷെ ഡ്യൂ ഡേറ്റിനു ശേഷം അടച്ച തുകയുടെ പലിശ ലഭിക്കില്ല. പോളിസി എടുത്തപ്പോള്‍ ഇന്‍ഷ്വറന്‍സ്  സര്‍ട്ടിഫിക്കറ്റ് ലഭിച്ചു കാണും .ഇതും അപേക്ഷയോടൊപ്പം നല്‍കണം .ഇതു നഷ്ട്ടപ്പെട്ടാല്‍/ലഭിച്ചില്ലെങ്കില്‍ 500രൂപയടെ മുദ്ര പേപ്പര്‍ (ബോണ്ട്‌ )സ്വന്തം പേരില്‍ വാങ്ങി അതില്‍ ബോണ്ട്‌ ഫോര്‍മാറ്റ് ടൈപ്പ് ചെയ്ത് (Indemnity Bond for Duplicate Policy  - for the Use of Insured) അപേക്ഷകന്‍ ഒപ്പിട്ട് നല്‍കണം . പോളിസി ഉടമ മരണപ്പെട്ടാല്‍ Indemnity Bond for Duplicate Policy  -   for the Use of Nominee(s)/Legal Heirs എന്ന ഫോമിലെ ഫോര്‍മാറ്റ്‌ ഉപയോഗിക്കാം. പോളിസി ഉടമ മരണപ്പെട്ടാല്‍ അവകാശ സര്‍ട്ടിഫിക്കറ്റും നോമിനി ഹാജരാക്കണം.പാസ്സ് ബുക്കില്ലാത്തവര്‍ അവരവരുടെ ഡി.ഡി.ഒ മുഖേന അപേക്ഷയും 20 രൂപയ്ക്ക് ചെല്ലാനും അടയ്ക്കണം. അപേക്ഷ ഫോം /ബോണ്ട്‌ ഫോം തുടങ്ങിയവ ഡൌണ്‍ലോഡ്സില്‍.
ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസില്‍ നല്‍കേണ്ടത്
പാസ്സ് ബുക്ക്‌ (ഒറിജിനല്‍ , അപ്ഡേറ്റ് ചെയ്തിരിക്കണം )
അപേക്ഷ ഫോം (ക്ലൈം ഫോം)
ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് /ബോണ്ട്‌
ഉടമ മരണപ്പെട്ടാല്‍ അവകാശ സര്‍ട്ടിഫിക്കറ്റ്
കവറിംഗ് ലെറ്റര്‍ (ഡി.ഡി ഒ )
SLI Withdrawal നേരിട്ട് ബാങ്ക് അക്കൌണ്ടില്‍ ലഭിക്കും ,സ്പാര്‍ക്കില്‍ എന്‍ട്രി നല്‍കേണ്ടതില്ല
Downloads
Claim Form
Indemnity Bond for Duplicate Policy  -   Instructions
Indemnity Bond for Duplicate Policy  - for the Use of Insured
Indemnity Bond for Duplicate Policy  -   for the Use of Nominee(s)/Legal Heirs
SLI Slab Rates

ഗ്രൂപ്പ്‌ ഇന്‍ഷ്വറന്‍സ്  ക്ലൈം അപേക്ഷ  സമര്‍പ്പിക്കുന്ന വിധം
റിട്ടയര്‍ ചെയ്യുന്ന മാസം വരെ പ്രീമിയം അടയ്ക്കണം ,റിട്ടയര്‍ ആയതിന് ശേഷം മാത്രമേ ഗ്രൂപ്പ്‌ ഇന്‍ഷ്വറന്‍സ്  ക്ലൈം അപേക്ഷ  സമര്‍പ്പിക്കാവൂ.
ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ ഗ്രൂപ്പ്‌ ഇന്‍ഷ്വറന്‍സ്  ക്ലൈം അപേക്ഷക്ക് അനുവദിക്കൂ . വിശ്വാസ് പോര്‍ട്ടലിലാണ്(https://stateinsurance.kerala.gov.in/ ) അപേക്ഷ നല്‍ക്കേണ്ടത്. ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ ഇന്‍ഷ്വറന്‍സ്  ക്ലൈം അപേക്ഷ എങ്ങനെ നല്‍കാം കൂടുതല്‍ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു
ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസില്‍ നല്‍കേണ്ടത്
പാസ്സ് ബുക്ക്‌ (ഒറിജിനല്‍ , അപ്ഡേറ്റ് ചെയ്തിരിക്കണം )
ഓണ്‍ലൈന്‍ എന്‍ട്രി പ്രിന്‍റ്ഔട്ട്‌
ഉടമ മരണപ്പെട്ടാല്‍ അവകാശ സര്‍ട്ടിഫിക്കറ്റ്
കവറിംഗ് ലെറ്റര്‍ (ഡി.ഡി ഒ )
ബാങ്ക് പാസ്‌ ബുക്ക്‌കോപ്പി
Downloads
GIS Claim Online Application Help File
GIS Claim Application Online Entry Portal
SLI/GIS All Forms
Group Insurance Scheme-Online Portal Viswas User Manual
GIS Slab Rates
Application for Payment (Form No. 3) - Retirement/Resignation/Dismissal

INDIVIDUAL LOGIN TO ALL EMPLOYEES IN SPARK


As per the Circular No 20/2019/Fin dated 08/03/2019, SPARK PMU has enabled login facility for all employees in Spark to view their e-Service Book and pay and allowance details in SPARK. All regular employees are informed that those who don't have any user credentials in SPARK can register online by themselves to get individual login in SPARK. The individual login facility is available at the login page of Spark. For new registration, a individual can visit the login page of SPARK through the link www.spark.gov.in/webspark by using any browser.More Details : For Download the Help File in PDF format in Downloads

BiMS-Surrender by DDO

ബിംസില്‍ വന്ന Allotmentല്‍ ബാക്കിയായി വന്ന തുക എങ്ങനെ തിരികെ നല്‍കാം(Login Only DDO Admin) Surrender>Surrender by DDO>Select CCO&SCO>Select Major Head &View>Select Row and click go button>Enter Order Number,Surrender Amount& Remarks and click Surrender button.STEP-2   Approval > Surrender by DDO >Select SCO &DDO >Select Financial Year >Select Major Head (പൂര്‍ണ്ണമായി നല്‍കുക ) > Click View  button>
Head of Accounts - DDO Surrender എന്നതില്‍  ശരിയായ Head of Account ന് ചേര്‍ന്നുള്ള ബട്ടണ്‍ ആക്റ്റീവ് ചെയ്യുക GO ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ Approve ചെയ്യാനുള്ള button  കാണാം തുടർന്ന് Approve നൽകുക. തുടര്‍ന്ന് Surrender Report Detail എന്ന മെനുവില്‍ നിന്നും റിപ്പോര്‍ട്ട് പ്രിന്‍റ് എടുക്കാം .സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയുള്ള ഹെല്‍പ് ഫയല്‍ ഡൌണ്‍ലോഡ്‌സില്‍;-

Income Tax 2018-19


2018-2019 സാമ്പത്തിക വർഷത്തിലെ ആദായനികുതി കണക്കാക്കി  സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കണം , കൂടാതെ 2019 ഫെബ്രുവരി മാസത്തെ ശമ്പള ബില്ലിൽ ഇനി നല്‍കേണ്ട ടാക്സ് പൂർണമായി നൽക്കുകയും വേണം.ഈ  തയ്യാറെടുപ്പുകള്‍ നടത്താന്‍ സഹായകരമായ സോഫ്റ്റ്‌വെയറുകള്‍, മാർഗ്ഗനിർദ്ദേശങ്ങൾ തുടങ്ങിയവ ഡൌണ്‍ലോഡ്സില്‍.(പെൻഷൻകാർക്ക് ആദായ നികുതി കണ്ടെത്താനുള്ള   വർക്ക്ഷീറ്റും നല്‍കിയിട്ടുണ്ട്)
ഓരോ വര്‍ഷവും ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ലഭിച്ച വരുമാനമാണ് ടാക്സ് കണക്കാക്കാന്‍ പരിഗണിക്കേണ്ടത്. എന്നാല്‍ ഓരോ മാസത്തേയും ശമ്പളം തൊട്ടടുത്ത മാസമാണ് ലഭിക്കുന്നത് എന്നത് കൊണ്ട് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ചിലെ ശമ്പളം ഇതില്‍ ഉള്‍പ്പെടുത്തുകയും ഈ സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ചിലെ ശമ്പളം ഇതില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്യുന്നു. മാര്‍ച്ച് 31 വരെ ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ ഡിഡക്ക്ഷനുകളും കണക്കിലെടുക്കാവുന്നതാണ്. ശമ്പളം എന്നാല്‍ അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, വീട്ടുവാടക ബത്ത, സാലറി അരിയര്‍, ഡി.എ.അരിയര്‍, സ്പെഷ്യല്‍ അലവന്‍സുകള്‍, ഏണ്‍ഡ് ലീവ് സറണ്ടര്‍, ഫെസ്റ്റിവല്‍ അലവന്‍സ്, ബോണസ്, പേ റിവിഷന്‍ അരിയര്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തണം.
കഴിഞ്ഞ സാമ്പത്തിക ബജറ്റില്‍ ഈ വര്‍ഷത്തെ നികുതി നിരക്കുകളില്‍ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല. എന്നാല്‍ ശമ്പള വരുമാനക്കാര്‍ക്ക് പൊതുവായി എല്ലാവര്‍ക്കും 40,000 രൂപ സ്റ്റാന്‍റേര്‍ഡ് ഡിഡക്ഷനായി അനുവദിച്ചു. ഇതിന് പകരമായി യാത്രാ അലവന്‍സിനുണ്ടായിരുന്ന ഡിഡക്ഷനും മെഡിക്കല്‍ റീ-ഇംപേര്‍സ്മെന്‍റില്‍ 15,000 രൂപയുടെ കിഴിവ് നല്‍കിയിരുന്നതും നിര്‍ത്തലാക്കി.
Downloads
Income Tax Statement 2018-19 [PDF Format]
How to Prepare Income Tax Statement for 2018-19. Guidelines Prepared by Alrahiman[PDF]
Easy Tax 2018-19 Income Tax Calculator by Alrahiman
ECTAX 2019 Income Tax Calculator by Babu Vadukkumchery
EASY TAX 2019 Version 1.0 by Sudheer Kumar TK & Rajan N
Tax Consultant Unlimited by Saffeeq M P
Calcnprint by N P Krishnadas
Relief Calculator by Alrahiman
Chief Minister Distress Relief Fund and Income Tax returns-Notes
Anticipatory Income Statement 2018-19
Deduction of Tax at Source - Income Tax Deduction from Salaries
Income Tax 2018-2019 Help  :Audio Clip
Worksheet for Income Tax Statement (Anticipated 2018-19) for Pensioners
സ്പാര്‍ക്കില്‍ നിന്നും ലഭിക്കുന്ന SALARY DRAWN STATEMENT വച്ച് 2009-2010  സാമ്പത്തിക വര്‍ഷം മുതല്‍ 2018-2019  വരെയുള്ള ഏത് വര്‍ഷത്തെയും  IT STATEMENT   തയ്യാറാക്കാം.
 

:

e-mail subscribition

Enter your email address:

GPF PIN Finder