> FATCA Self Declaration by PRAN Holders | :

FATCA Self Declaration by PRAN Holders

എന്താണ് FATCA ?
FATCA എന്നാല്‍ Foreign Account Tax Compliance Act. ഇത് 2010 ല്‍ അമേരിക്കയില്‍ പാസ്സാക്കിയ ഒരു നിയമമാണ്. ഈ നിയമ പ്രകാരം അമേരിക്കയില്‍ താമസിക്കുന്നവര്‍ (Citizens or Green Card Holders) അവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള വരുമാനമോ നിക്ഷേപമോ ഉണ്ടെങ്കില്‍ പ്രസ്തുത വിവരം അമേരിക്കന്‍ നികുതി വകുപ്പിനെ അറിയിച്ചിരിക്കണം. വിദേശ രാജ്യങ്ങളില്‍ നിക്ഷേപം നടത്തി നികുതി വെട്ടിപ്പ് നടത്തുന്നത് തടയുന്നതിന് വേണ്ടിയാണ് ഈ നിയമം കൊണ്ടുവന്നത്. ഇന്ത്യയും ഈ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതു പ്രകാരം ഇന്ത്യയിലെ ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍, മ്യൂച്ച്വല്‍ ഫണ്ടുകള്‍, മറ്റ് സാമ്പത്തിക സ്ഥാപനങ്ങള്‍ തുടങ്ങിയവ അവരുടെ നിക്ഷേപകരുടെ വിവരങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്‍റിന് കൈമാറുകയും ഇന്ത്യാ ഗവണ്‍മെന്‍റ് ഈ വിവരങ്ങള്‍ അമേരിക്കന്‍ ഗവണ്‍മെന്‍റിന് കൈമാറുകയും ചെയ്യുന്നു. എന്നാല്‍ അമേരിക്കയുമായി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ബന്ധമുള്ളവരുടെ വിവരങ്ങള്‍ മാത്രമേ ഇന്ത്യാ ഗവണ്‍മെന്‍റ് അമേരിക്കന്‍ ഗവണ്‍മെന്‍റിന് കൈമാറുകയുള്ളൂ. അല്ലാത്തവരുടെ  വിവരങ്ങള്‍ കൈമാറുന്നതല്ല.
നിര്‍ഭാഗ്യവശാല്‍ നാഷണല്‍ പെന്‍ഷന്‍ സ്കീമിന്‍റെ റഗുലേറ്ററിയായ പി.എഫ്.ആര്‍.ഡി.എ യ്ക്ക് അവരുടെ നിക്ഷേപകരില്‍ അമേരിക്കയില്‍ നികുതി ബന്ധമുള്ളവരുണ്ടോ എന്ന വിവരം ശേഖരിച്ചു കൊടുക്കേണ്ടതായി വന്നിട്ടുണ്ട്. അതിന് വേണ്ടി നല്‍കേണ്ട പ്രഫോര്‍മയാണ് FATCA Self Certification Form. വളരെ ലളിതമായ ഒരു ഫോറമാണിത്. ആകെ രണ്ടോ മൂന്നോ ലൈന്‍ മാത്രം പൂരിപ്പിച്ചാല്‍ മതിയാകും. 2014 ജൂലൈ ഒന്നിനോ അതിന് ശേഷമോ NPS ല്‍ ചേര്‍ന്നവര്‍ മാത്രം ഈ ഫോറം പൂരിപ്പിച്ചു നല്‍കിയാല്‍ മതി. (ഇവിടെ ഉദ്ദേശിക്കുന്നത് സര്‍വ്വീസില്‍ പ്രവേശിച്ച തിയതി അല്ല. കാരണം ജൂണ്‍ 2014 ന് ജോയിന്‍ ചെയ്തവര്‍ ജൂലൈ 1 ന് ശേഷമായിരിക്കും NPS ല്‍ ചേര്‍ന്നിട്ടുണ്ടാവുക)
ഫോറം പൂരിപ്പിച്ച് ഒപ്പിട്ടതിന് ശേഷം പ്രസ്തതുത ഫോറം താഴെ പറയുന്ന  വിലാസത്തില്‍ തപാല്‍ മാര്‍ഗ്ഗം അയക്കണം. സാധാരണ ഗതിയില്‍ രേഖകളൊന്നും കൂടെ അയക്കേണ്ടതില്ല. അമേരിക്കന്‍ പൗരത്വമുണ്ടെങ്കില്‍ , നിബന്ധനകള്‍ക്ക് വിധേയമായി മാത്രം തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കണം.
NSDL e-Governance Infrastructure Limited,
1st Floor, Times Tower,
Kamala Mills Compound,
Senapati Bapat Marg
Lower Parel, Mumbai – 400 013
 
ഫോറം അയക്കുന്ന കവറിന് പുറത്ത്   
Self-Certification – FATCA/CRS Declaration Form
എന്ന് രേഖപ്പെടുത്തിയിരിക്കണം.
2017 ഏപ്രില്‍ 30 നകം ഈ ഫോറം നിശ്ചിത വിലാസത്തില്‍ ലഭിച്ചില്ലെങ്കില്‍ നമ്മുടെ PRAN അക്കൗണ്ട് മരവിപ്പിക്കും എന്നാണ് പറയുന്നത്. മരവിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ അതിലേക്ക് ഒരു നിക്ഷേപവും നടത്താന്‍ കഴിയുന്നതല്ല. എപ്പോഴാണോ ഫോറം അവിടെ ലഭിക്കുന്നത് അന്നു മാത്രമേ അക്കൗണ്ട് ഡി-ആക്ടിവേറ്റ് ചെയ്യുകയുള്ളൂ.
ഈ ഫോറത്തിന് ആകെ മൂന്ന് പേജുകളാണുള്ളത്. ഒന്നാമത്തെ പേജില്‍ നിങ്ങളുടെ പേര്, പ്രാണ്‍ അക്കൗണ്ട് നമ്പര്‍, ജനന തിയതി എന്നിവ പൂരിപ്പിച്ച ശേഷം Part-1 ല്‍ ഒന്നാമത്തെ ഐറ്റത്തിന് നേരെ a, b, c എന്നിവയ്ക്ക് നേരെ INDIA എന്നെഴുതിയാല്‍ മതി. 2 ല്‍ അമേരിക്കന്‍ പൗരനാണോ എന്ന ചോദ്യത്തിന് NO എന്ന് നല്‍കുക. ഇന്ത്യന്‍ പൗരനാണെങ്കില്‍ ഇനി നേരെ Part-III യില്‍ ഡിക്ലറേഷന്‍ വായിച്ച് ഒപ്പിട്ടാല്‍ മാത്രം മതി. അതിന് ശേഷം പേജ് 3 ല്‍ ഏറ്റവും അവസാന ഭാഗത്തായി ഫോമിന്‍റെ കൂടെ സമര്‍പ്പിക്കുന്ന തിരിച്ചറിയല്‍ രേഖ ഏതെന്ന് ടിക് ചെയ്യണം. മറ്റുള്ളതെല്ലാം അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പ് ഉണ്ടെങ്കില്‍ മാത്രം പൂരിപ്പിക്കേണ്ടതാണ്. Download    FATCA Self Declaration Form ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണങ്ങള്‍ക്ക്  022-40904242 എന്ന NSDL-Help Desk ല്‍   Ms. Ranjana Chavan / Ms. Mamta Jadhav എന്നിവരെ കോണ്‍ടാക്ട് ചെയ്യാവുന്നതാണ്.പൂരിപ്പിച്ച ഒരു മാതൃകാ ഫോറം താഴെ നല്‍കുന്നു.
Downloads
FATCA Self  Declaration  Form
FATCA Self  Declaration  Form-Filled
National Pension System -Help Page
PRAN  Helps




0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder