SSLC Examination 2018-Modification of Social Science Exam

2018 മാര്‍ച്ചില്‍ നടക്കുന്ന പത്താംതരം പരീക്ഷയില്‍ സാമൂഹ്യശാസ്ത്ര ചോദ്യപേപ്പറില്‍ ഉള്ളടക്കഭാരവും പരീക്ഷാസമ്മര്‍ദ്ദവും ലഘൂകരിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തി. സാമൂഹ്യശാസ്ത്ര പരീക്ഷ ചോദ്യപേപ്പറില്‍ A. B എന്നിങ്ങനെ രണ്ട് ഭാഗങ്ങള്‍ ഉണ്ടായിരിക്കും.  രണ്ട് ഭാഗങ്ങള്‍ക്കും 40 വീതം സ്‌കോറുകളാണ് നല്‍കിയിരിക്കുന്നത്.  എ വിഭാഗത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും നിര്‍ബന്ധമായും ഉത്തരമെഴുതണം. ബി വിഭാഗത്തിലുള്ള ചോദ്യങ്ങളില്‍ നിന്ന് നിശ്ചിത എണ്ണം തിരഞ്ഞെടുത്ത് ഉത്തരം എഴുതുന്നതിന് അവസരമുണ്ട്. സാമൂഹ്യശാസ്ത്രത്തിന് രണ്ട് പാഠപുസ്തകങ്ങളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.  ഇവയില്‍ നിന്നു തെരഞ്ഞെടുത്ത ഒമ്പത് അധ്യായങ്ങളാണ് എ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശേഷിക്കുന്ന പന്ത്രണ്ട് അധ്യായങ്ങളെ രണ്ടിന്റെ ക്ലസ്റ്ററുകളായി തിരിച്ച് ബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.  ഈ ക്ലസ്റ്ററുകളില്‍ നിന്ന് കുട്ടിക്ക് ഒന്നുവീതം തിരഞ്ഞെടുത്ത് പൊതുപരീക്ഷയ്ക്കു വേണ്ടി പഠിക്കാന്‍ അവസരം ലഭിക്കും. ഇതിലൂടെ പഠനത്തിനായി നിര്‍ദ്ദേശിച്ചിരിക്കുന്ന പാഠഭാഗങ്ങളില്‍ നിന്ന് ആറ് അധ്യായങ്ങള്‍ ഒഴിവാക്കി പരീക്ഷാ തയ്യാറെടുപ്പ് നടത്തുവാന്‍ കുട്ടികള്‍ക്ക് കഴിയും. വിശദാംശങ്ങള്‍ ഡൌണ്‍ലോഡ്സില്‍ നല്‍കിയിരിക്കുന്നു.
Downloads
SSLC Examination 2018-Modification of Social Science Exam :Clarification

0 comments:

Post a Comment

 

:

e-mail subscribition

Enter your email address:

GPF PIN Finder