> OCKHI Disaster Relief Fund : SPARK Deduction from Salary | :

OCKHI Disaster Relief Fund : SPARK Deduction from Salary

മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ ഫണ്ടിലേക്കു സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഇഷ്ടമുള്ള തുക സംഭാവന ചെയ്യാം.രണ്ടു ദിവസത്തെ ശമ്പളമാണു സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ എത്ര തുകയും സ്വീകരിക്കും. ശമ്പളത്തിൽനിന്നു പിടിക്കേണ്ട തുക എത്രയെന്നു ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സ്മെന്റ് ഓഫിസർമാരെ അറിയിക്കണം. തിരുവനന്തപുരം ട്രഷറിയിൽ ഓഖി ദുരിതാശ്വാസത്തിനുവേണ്ടി ആരംഭിച്ച  പ്രത്യേക അക്കൗണ്ടിലാണ് ഈ സംഭാവന നിക്ഷേപിക്കുക.
സംഭാവന തുകക്കൊപ്പം, ജീവനക്കാരുടെ സമ്മതപത്രവും നല്‍കേണ്ടതുണ്ട്  (Module for ockhi contribution has been enabled in SPARK).അനുമതി കത്തിൻറെ അഭാവത്തിൽ, സ്പാർക്ക് വഴി രണ്ടു ദിവസം ശമ്പളം കുറയ്ക്കാൻ അവർ തയ്യാറാണെന്ന ധാരണയോടെ  കുറയ്ക്കും. ദുരിതാശ്വാസ നികുതിയുമായി ബന്ധപ്പെട്ട സംഭാവനകളെല്ലാം ആദായ നികുതി ഇളവുകൾക്ക് അർഹയുണ്ടായിരിക്കും. മുഖ്യമന്ത്രി ദുരന്തനിവാരണ ഫണ്ടിനുള്ള സംഭാവനക്ക്, ഐ-ടി നിയമം, വകുപ്പ് 80G (2)(III)അനുസരിച്ച്നികുതി100ശതമാനംഒഴിവാക്കും.സമ്മതപത്രം,സ്പാര്‍ക്ക്മൊഡ്യൂള്‍,ഉത്തരവുകള്‍ തുടങ്ങിയവ ഡൌണ്‍ലോഡസില്‍ നല്‍കിയിരിക്കുന്നു.
OCKHI RELIEF CONTRIBUTION IN SPARK
ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സ്പാര്‍ക്കിലൂടെ എങ്ങനെ സംഭാവന നല്‍കാം:Salary Matters>Ockhi relief contribution എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക.തുറന്നു വരുന്ന വിന്‍ഡോയില്‍ Department,Office,DDO Code,Bill Type എന്നിവ നല്‍കുക .അതിനു ശേഷം Click here to get the employee Details എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.സെലക്ട്‌ ചെയ്ത ബില്ലില്‍ ഉള്‍പ്പെട്ട എല്ലാ ജീവനക്കാരുടെയും രണ്ട് ദിവസത്തെ സാലറി ഇപ്പോള്‍ കാണാന്‍ സാധിക്കും .എന്നാല്‍ പ്രസ്തുത തുക സാലറിയില്‍ നിന്നും കുറവ് ചെയ്യാന്‍ താത്പര്യമില്ലാത്ത ജീവനക്കാര്‍ക്ക് ഇതില്‍ മാറ്റം വരുത്താന്‍ സാധിക്കും.
No.of days എന്നതിന്പകരമായി fixed amount എന്ന ഓപ്ഷന്‍ സെലക്ട്‌ ചെയ്ത് amount ഫീല്‍ഡില്‍ കുറവ് ചെയ്യേണ്ട തുക ടൈപ്പ് ചെയ്യാം അതിനു ശേഷം update ബട്ടണ്‍ ക്ലിക്ക് ചെയ്യുക.ബില്ലില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ ജീവനക്കാരുടെയും വിവരങ്ങള്‍ ഇതുപോലെ മാറ്റം വരുത്തി update ചെയ്യുക.

 Click on the image to see larger
ഇനി ഡിസംബര്‍ മാസത്തെ സാലറി പ്രോസസ്സ് ചെയ്യാം (Salary Matters-Processing-Salary-Monthly Salary Processing) ഡിസംബര്‍ മാസത്തെ Salary Processing പൂര്‍ത്തിയായ ശേഷം Salary Matters-Bills and Schedules - Monthly  Salary-Pay bills and schedules എന്ന മെനുവിലൂടെ bills and schedules പരിശോധിക്കാം Ockhi relief fund Contribution എന്ന ഷെഡ്യൂള്‍ ഇതില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടാകും.
ഇപ്രകാരം കിഴിവ് ചെയ്യുന്ന തുക DDO യുടെ സ്പെഷ്യല്‍ TSB (STSB) accountലേക്കാണ് ക്രെഡിറ്റ്‌ ചെയ്യാപ്പെടുക തുടര്‍ന്ന് ഈ തുക ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരില്‍ തുടങ്ങിയ SPECIAL TSB accountലേക്ക് ക്രെഡിറ്റ്‌ ചെയ്യുന്നതായിരിക്കും.
അതിനാല്‍ ഷെഡ്യൂള്‍ പരിശോധിച്ച ശേഷം 2017 ഡിസംബര്‍ മാസത്തെ സാലറി ബില്ലിനൊപ്പം Ockhi Relief fund Contribution ഇനത്തില്‍ വന്ന ആകെ തുകയും,ഓഖി ദുരിതാശ്വാസ ഫണ്ട്‌ എന്നും രേഖപ്പെടുത്തിയ TSB ചെക്ക്‌  നിര്‍ബന്ധമായും DDOമാര്‍ അടക്കം ചെയ്യേണ്ടതാണ്.ചെക്കിന്റെ പിറക് വശത്ത് Please transfer Credit to     799011400003321 എന്ന് എഴുതി ഒപ്പ് വെക്കേണ്ടതാണ്. ബില്ലുകൾ Process ചെയ്യുന്നതിന് മുമ്പ് അവരവരുടെ Spl.TSB a/c നമ്പർ  ശരിയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.(Spl.TSB A/C നമ്പർ 7    14  എന്ന് തുടങ്ങുന്നതാണ്.) ബില്ലിന് മുകളിൽ നിങ്ങളുടെ SPL.TSB A/C നമ്പർ എഴുതേണ്ടതാണ്.SPL.TSB A/C നമ്പർ സ്പാര്‍ക്കില്‍ പരിശോധിക്കാന്‍:-Administration >Special TSB account of DDO നോക്കുക.
All the heads of the departments are directed to authorize the Drawing and Disbursement Officers concerned to remit this amount to STSB – 799011400003321, District Treasury, Thiruvananthapuram, the head of account opened specially for the Okhi disaster relief victims. Also, it can be remitted in person in Ac. No.67319948232, State Bank of India, City Branch, Thiruvananthapuram. IFSC code – SBIN0070028.
DDO മാരുടെ  അറിവിലേക്കായ്‌

Downloads
Ockhi Disaster Fund -Circular by  Finance Department Fin No 95/2017 Dtd 23-12-2017
CM'S Ockhi Disaster Fund. Revised Govt Order GO(P) No CDN4/205/2017/GAD dated 21-12-2017
Ockhi Relief-Consent letter
SPARK Deduction from Salary for OCKHI Disaster Relief Fund-Help file
സമ്മതപത്രം  മാതൃക

ഓഖി - ആദായ നികുതി ഇളവ്‌
ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഓരോ സര്‍ക്കാര്‍ ജീവനക്കാരും എത്ര തുക വേണമെങ്കിലും നല്‍കാം.  ഇങ്ങനെ നല്‍കുന്ന സംഭാവനകള്‍ക്ക് ഇന്‍കം ടാക്സ് ആനുകൂല്യം ലഭിക്കുന്നതായിരിക്കും.
ആദായ നികുതി നിയമത്തില്‍ ഇങ്ങനെയുള്ള ഡിഡക്ഷനുകള്‍ അനുവദിക്കുന്നത് 80G എന്ന സെക്ഷനിലാണ്. ഈ സെക്ഷനില്‍ തന്നെ മുഴുവന്‍ ഡിഡക്ഷന്‍ അനുവദിക്കുന്നതും 50 ശതമാനം ഡിഡക്ഷന്‍ അനുവദിക്കുന്നതുമായ ഇനങ്ങളുണ്ട്.ഓഖി ദുരിതാശ്വാസ ഫണ്ട് 100 ശതമാനവും ഡിഡക്ഷനായി ക്ലെയിം ചെയ്യാം.
ആദായ നികുതി ആക്ടിലെ സെക്ഷന്‍   80 G - Deduction in respect of donations to certain funds, charitable institutions, etc.
എന്ന പ്രധാന സെക്ഷനിലെ (iiihf) the Chief Minister's Relief Fund or the Lieutenant Governor's Relief Fund in respect of any State or Union territory, as the case may be എന്ന സബ്സെക്ഷനിലാണ് ഈ സംഭവന ഉള്‍പ്പെടുത്തുന്നത്.
ദുരിതാശ്വാസ നിധിയിലേക്ക് ഓരോരുത്തരും സമ്മത പത്രത്തില്‍ എഴുതി നല്‍കിയ തുക സ്പാര്‍ക്കില്‍ ശമ്പളത്തില്‍ ഡിഡക്ട് ചെയ്യുന്നതായത് കൊണ്ട് ഇതിന് വ്യക്തിപരമായി ഓരോരുത്തര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുകയില്ല. ഇതിന് പകരം അതത് ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാര്‍ ഓരോരുത്തര്‍ക്കും ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മതി. ഈ സര്‍ട്ടിഫിക്കറ്റാണ് ഇന്‍കം ടാക്സ് സ്റ്റേറ്റുമെന്‍റുകളുടെ കൂടെ അറ്റാച്ച് ചെയ്യേണ്ടത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സംഭാവകള്‍ക്ക് മാത്രമേ 80 ജി പ്രകാരമുള്ള ഡിഡക്ഷന്‍ അനുവദിക്കുകയുള്ളൂ. നിങ്ങള്‍ നേരിട്ടോ മറ്റോ  നിങ്ങള്‍ ഈ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് സംഭാവന ല്‍കിയിട്ടുണ്ടെങ്കില്‍ അത് ഈയിനത്തില്‍ ഡിഡക്ട് ചെയ്യാവുന്നതല്ല.

80 G Donation to Notified Funds and Charitable Institutions എന്നതിന് നേരെയാണ് ഓഖി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ തുക കാണിക്കേണ്ടത്.

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder