> The New Notes-Information | :

The New Notes-Information

കള്ളപ്പണത്തിന് തിരിച്ചടി നല്‍കി  സര്‍ക്കാര്‍ 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതോടെ ജനം ആശങ്കയിലായി. എടിഎമ്മില്‍നിന്ന് പിന്‍വലിക്കുന്നതിനുള്ള പണത്തിന് നിയന്ത്രണവും ബാങ്കുകളുടെ അവധിയും വിപണിയില്‍ സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് സമാനമായ അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്കയൊഴിവാക്കാന്‍ ആര്‍ബിഐ മുന്നോട്ടുവന്നിട്ടുണ്ട്. ആര്‍ബിഐയുടെ നിര്‍ദേശങ്ങള്‍ വിശദമായി അറിയാം.
എവിടെ മാറ്റിയെടുക്കാം?
റിസര്‍വ് ബാങ്കിന്റെ രാജ്യത്തെ 19 ഓഫീസുകളിലും ബാങ്കുകളുടെ ശാഖകളിലും നോട്ടുകള്‍ മാറ്റിയെടുക്കാം. പോസ്റ്റ് ഓഫീസുകള്‍, സബ് പോസ്റ്റ് ഓഫീസുകള്‍ എന്നിവിടങ്ങളിലും നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സൗകര്യമുണ്ട്.
മാറ്റിയെടുക്കുന്ന നോട്ടിന്റെ മൂല്യം
ബാങ്ക്, ആര്‍ബിഐ, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങിളില്‍നിന്ന് മാറ്റിയെടുക്കുന്ന അതേനോട്ടുകളുടെ മൂല്യത്തിന് മറ്റ് കറന്‍സികള്‍ ലഭിക്കും.
മുഴുവന്‍ തുകയും പണമായി ലഭിക്കുമോ?
ഇല്ല. ഒരു വ്യക്തിക്ക് നാലായിരും രൂപവരെയാണ് പണമായി നല്‍കുക. ബാക്കിയുള്ള തുക അക്കൗണ്ടിലേയ്ക്ക് ചേര്‍ക്കുകയാണ് ചെയ്യുക.
4000 രൂപ അപര്യാപ്തമാണ്. അതുകൊണ്ട് എന്തുചെയ്യും?
ചെക്ക്, ഡിഡി അല്ലെങ്കില്‍ ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ എന്നിവ വഴി പണം കൈമാറുന്നതിന് തടസമില്ല. നെറ്റ് ബാങ്കിങ്, മൊബൈല്‍ വാലറ്റ്, ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ചും പണം കൈമാറാം.
ബാങ്ക് അക്കൗണ്ട് ഇല്ലെങ്കില്‍?
കെവൈസി മാനദണ്ഡങ്ങള്‍(വിലാസവും ഐഡന്റിറ്റിയും തെളിയിക്കുന്ന രേഖകള്‍ നല്‍കി) പാലിച്ച് ബാങ്ക് എക്കൗണ്ട് തുടങ്ങാം.
ജന്‍ധന്‍ യോജന അക്കൗണ്ടാണ് ഉള്ളതെങ്കില്‍?
അക്കൗണ്ടില്‍ നിര്‍ദേശിച്ചിട്ടുള്ള പരിധിക്കുള്ളില്‍ പണമിടപാട് നടത്താം.
എവിടെ നോട്ടുകള്‍ മാറ്റിയെടുക്കാം?
ആര്‍ബിഐ ഓഫീസുകള്‍, വാണിജ്യ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍നിന്ന് നോട്ട് മാറ്റിയെടുക്കാം.
അക്കൗണ്ടുള്ള ബ്രാഞ്ചില്‍ മാത്രമാണോ ഇതിനുള്ള സൗകര്യമുള്ളത്?
ഐഡി പ്രൂഫുമായി ഏതെങ്കിലും ബാങ്കിന്റെ ശാഖകളിലെത്തി ഒരാള്‍ക്ക് 4000 രൂപവരെ മാറ്റിയെടുക്കാം. അതില്‍ കൂടുതല്‍ തുക നിങ്ങളുടെ അക്കൗണ്ടില്‍ ചേര്‍ക്കാനും ഏതെങ്കിലും ബാങ്കിന്റെ ശാഖകളിലെത്തിയാല്‍ മതി. ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ വഴി നിങ്ങളുടെ അക്കൗണ്ടില്‍ പണമെത്തും.
സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ അക്കൗണ്ടിലൂടെ പണം മാറ്റിയെടുക്കാനാകുമോ?
മാറ്റിയെടുക്കാം. അതിനുള്ള അനുമതി നിങ്ങള്‍ എഴുതി നല്‍കണം. ഇതിന്റെ തെളിവും നിങ്ങളുടെ ഐഡന്റിറ്റി പ്രൂഫും ബാങ്കില്‍ നല്‍കേണ്ടിവരും.
നോട്ടുകള്‍ മാറ്റിയെടുക്കാം: വഴികളിതാ
നോട്ട് മാറ്റിയെടുക്കാന്‍ പ്രതിനിധിയെ അയയ്ക്കാമോ?
വ്യക്തികള്‍ നേരിട്ട് ബാങ്കിലെത്തുന്നതാണ് ഉചിതം. അതിന് സാധിക്കില്ലെങ്കില്‍ ചുമതലപ്പെടുത്തുന്നതായി എഴുതി നല്‍കിയ കത്തുമായി വ്യക്തികളെ അയയ്ക്കാം. പ്രസ്തുത കത്തും പ്രതിനിധിയായി എത്തുന്നയാളുടെ ഐഡന്റിറ്റി പ്രൂഫും നല്‍കേണ്ടിവരും.
അക്കൗണ്ടുള്ള ബാങ്കിന്റെ ഏതെങ്കിലും ബ്രാഞ്ചില്‍ പോയാല്‍ മതിയോ?
അക്കൗണ്ടുള്ള ബാങ്കിന്റെ ഏതെങ്കിലും ശാഖയിലെത്തിയാല്‍ മതി. അക്കൗണ്ടിലേയ്ക്ക് പണം വരവുവെയ്ക്കാം.
ചെക്ക് വഴി പണമെടുക്കാമോ?
പ്രതിദിനം 10,000 രൂപവരെ ചെക്ക് വഴി പിന്‍വലിക്കാം. അതേസമയം ആഴ്ചയില്‍ പരമാവധി അനുവദിക്കുക 20,000 രൂപവരെയാണ്. എടിഎമ്മില്‍നിന്ന് പിന്‍വലിക്കുന്നത് ഉള്‍പ്പടെയാണ് ഈ തുക. നവംബര്‍ 24വരെയാണ് ഈ നിയന്ത്രണമുള്ളത്.
എടിഎമ്മില്‍നിന്ന് പിന്‍വലിക്കാമോ?
നവംബര്‍ 18വരെ പ്രതിദിനം 2000 രൂപയാണ് എടിഎമ്മില്‍നിന്ന് പിന്‍വലിക്കാന്‍ കഴിയുക. നവംബര്‍ 19ന് ശേഷം പ്രതിദിനം 4000മായി വര്‍ധിപ്പിക്കും.
എടിഎം വഴി പണം നിക്ഷേപിക്കാന്‍ കഴിയുമോ?
എടിഎം, കാഷ് ഡെപ്പോസിറ്റ് മെഷീന്‍ എന്നിവവഴി നോട്ടുകള്‍ നിക്ഷേപിക്കാം.
ഇപ്പോള്‍ ഇന്ത്യയിലില്ലെങ്കില്‍?
ഇപ്പോള്‍ ഇന്ത്യയിലില്ലെങ്കില്‍, പണം നിങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ മറ്റൊരാളെ രേഖാമൂലം ചുമതലപ്പെടുത്താം. ഐഡന്റിറ്റി തെളിയിക്കുന്ന രേഖയും ചുമതലപ്പെടുത്തുന്ന കത്തുമായി ബാങ്കിലെത്തി പണം നിക്ഷേപിക്കാം. അധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡി കാര്‍ഡ്, പാസ് പോര്‍ട്ട്, പാന്‍ കാര്‍ഡ്, ജീവനക്കാര്‍ക്ക്  സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കിയിട്ടുള്ള ഐഡന്റിറ്റി കാര്‍ഡുകള്‍ തുടങ്ങിയവ ്‌സ്വീകാര്യമാണ്.
എന്‍ആര്‍ഐ ആണ്. എന്‍ആര്‍ഒ അക്കൗണ്ട് വഴി നോട്ട് മാറ്റിയെടുക്കാമോ?
എന്‍ആര്‍ഒ അക്കൗണ്ടില്‍ നിക്ഷേപിക്കാം.
വിദേശ വിനോദ സഞ്ചാരിയാണ്. എന്തുചെയ്യും?
വിമാനത്താവളങ്ങളിലെ എക്‌സ്‌ചേഞ്ച് കൗണ്ടറുകള്‍ വഴി 72 മണിക്കൂറിനുള്ളില്‍ 5000 രൂപയ്ക്ക് തുല്യമായ തുകയുടെ നോട്ടുകള്‍ മാറ്റിയെടുക്കാം.
പണത്തിന് അത്യാവശ്യം വന്നാല്‍(ആസ്പത്രിയില്‍ പ്രവേശിപ്പിക്കല്‍, യാത്ര, ജീവന്‍രക്ഷാമരുന്നുകള്‍ തുടങ്ങിയവയ്ക്ക്)എന്തുചെയ്യും?
സര്‍ക്കാര്‍ ആസ്പത്രികളില്‍ ഈ നോട്ടുകള്‍ സ്വീകരിക്കും. സര്‍ക്കാര്‍ ബസ് ടിക്കറ്റ് , ട്രെയിന്‍ ടിക്കറ്റ്, വിമാന ടിക്കറ്റ് തുടങ്ങിയവ വിജ്ഞാപനം വന്ന് 72 മണിക്കൂര്‍വരെ ഈ നോട്ടുപയോഗിച്ച് എടുക്കാം.
നോട്ട് മാറ്റിയെടുക്കാവുന്ന കാലാവധി?
2016 ഡിസംബര്‍ 30വരെയാണ് അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അവസരമുള്ളത്. അതിനുമുമ്പ് മാറ്റിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആര്‍ബിഐയുടെ തിരഞ്ഞെടുത്ത ഓഫീസുകളില്‍ ആര്‍ബിഐ നിര്‍ദേശിക്കുന്ന രേഖകള്‍ സഹിതം നോട്ടുകള്‍ മാറ്റാം
കൂടുതല്‍ വിവരങ്ങള്‍ എവിടെ ലഭിക്കും
ആര്‍ബിഐയുടെ വെബ്‌സൈറ്റില്‍നിന്ന് കൂടുതല്‍ വിരവങ്ങള്‍ ലഭിക്കും. യഥാസമയം പുറത്തിറക്കുന്ന നിര്‍ദേശങ്ങളും മറ്റും വെബ്‌സൈറ്റില്‍നിന്ന് അറിയാം.

Exchange of 500,1000 Rupees from Bank-Form of Exchange Self | Authorisation III Party Exchange

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder