കുട്ടികളേയും
പൂവുകളേയും ഒരു പോലെ സ്നേഹിച്ച,
ഇന്ത്യയുടെ
ആദ്യത്തെ പ്രധാനമന്ത്രി
ചാച്ചാ നെഹ്രു എന്നറിയപ്പെടുന്ന
ജവഹര്‍ലാല്‍ നെഹ്രുവിന്റെ
ജന്മദിനമായ നവംബര്‍ 14
എല്ലാ
വര്‍ഷവും ശിശുദിനമായി
ആഘോഷിക്കുന്നു.കുട്ടികളുടെ
ക്ഷേമത്തിനും ഉന്നമനത്തിനും
സര്‍ക്കാരുകളും സന്നദ്ധസംഘടനകളും
പലതും ചെയ്യുന്നുണ്ടെങ്കിലും
നമ്മുടെ രാജ്യത്തെ ലക്ഷക്കണക്കിനു
പാവപ്പെട്ട കുട്ടികള്‍ക്ക്
ഇതിന്റെ ചെറിയ ഗുണം പോലും
കിട്ടുന്നുണ്ടോ എന്നത്
പരിശോധിക്കേണ്ടവിഷയമാണ്.
ബാലവേലയും ബാലപീഡനവും ചൂഷണവും തുടരുമ്പോഴും ഒരു ശിശുദിനം കൂടി 'ആഘോഷ'പൂര്‍വ്വംകടന്നുപോകുന്നു.
കുട്ടികളുടെ മാനസികവും കായികവുമായ വികസനം കുടുംബത്തില്‍നിന്നുള്ള സ്നേഹം എന്നിവ വ്യക്തിത്വവികസനത്തിനു മുഖ്യമായിരിക്കേ ഇന്നത്തെക്കാലത്ത് കുട്ടികള്‍ക്കുള്ള വെല്ലുവിളി വളരെയേറെയാണ്. സൗകര്യങ്ങളുള്ള വീട്ടിലെ മാതാപിതാക്കള്‍ ജോലി, ധനസമ്പാദനം എന്നിവക്കായി നെട്ടോട്ടമോടുമ്പോള്‍ സമയക്കുറവുകാരണം കുട്ടികളെ വേണ്ടപോലെ ശ്രദ്ധിക്കാതെ വരുകയും ചെയ്യുന്നു. അധികമായ പഠനഭാരം, ടി.വി., കമ്പ്യൂട്ടര്‍ എന്നിവയില്‍ കൂടുതല്‍ സമയം ചിലവഴിക്കല്‍ എന്നിവ കുട്ടിയുടെ കായികക്ഷമതക്ക് തടസ്സമാകുന്നു.
പാവപ്പെട്ട കുട്ടികളുടേ കാര്യമാണെങ്കില്‍ ഇതിലേറെ കഷ്ടമാണ്. മിക്ക കുട്ടികളും ചെറുപ്രായത്തില്‍ തന്നെ വിദ്യാഭ്യാസം നിര്‍ത്തേണ്ടിവരുകയും കുടുംബത്തെ സഹായിക്കാനായി ബാലവേലകളില്‍ ഏര്‍പ്പെടേണ്ടിവരുകയും ചെയ്യുന്നു. ചെറുപ്രായത്തില്‍ തന്നെ ചുമതലകള്‍ ചെറുതായെങ്കിലുംഏല്‍ക്കേണ്ടിവരുന്നഅവസ്ഥ.
തെരുവു കുട്ടികളുടേയും അനാഥകുട്ടികളുടേയും കാര്യമാണെങ്കിലോ മിക്കവരും പീഡനത്തിനും ചൂഷണത്തിനും വിധേയരാകാന്‍ വിധിക്കപ്പെട്ടവര്‍. മതിയായ പോഷകാഹാരം ലഭിക്കാത്തവര്‍. ഈ കുട്ടികള്‍ നാളെ വളരുമ്പോള്‍ വഴിതെറ്റിപ്പോയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒറ്റയടിക്ക് ഇതൊന്നും മാറ്റാനാവില്ലെങ്കിലും കുറേശ്ശെയെങ്കിലും ഇതിനു കുറവു വന്നെങ്കില്‍, അതിനു ശ്രമിക്കുമെന്ന് എന്നു നമുക്ക് പ്രതീക്ഷിക്കാം.ഇന്ന് നാം പകര്‍ന്നു നല്‍കുന്ന ശ്രദ്ധയും സ്നേഹവും ഓരോ കുട്ടിക്കും നാളത്തെ നല്ല പൗരന്മാരാവാന്‍ സഹായകരമാവട്ടെ.ശിശുദിനാശംസകള്‍!!
ശിശു ദിനം - പ്രശ്നോത്തരി

- ജവഹര്‍ലാല്‍
നെഹ്‌റു ജനിച്ച വര്‍ഷം ?
1889 നവംബര്‍ 14 നു ( ശിശു ദിനമായി ആഘോഷിക്കുന്നു )അലഹബാദില്‍
- ജവഹര്‍ലാല്‍
നെഹ്രു എത്ര വര്‍ഷം തുടര്‍ച്ചയായി
ഇന്ത്യയുടെ പ്രധാനമന്തിയായി
സേവനം അനുഷ്ഠിച്ചിട്ടുണ്ട്
?ഉത്തരം
: 17
വര്‍ഷം
(16
വര്‍ഷവും
ഒന്‍പത് മാസവും )ഇന്ത്യക്കു
സ്വാതന്ത്ര്യം കിട്ടിയ 1947
മുതല്‍
1964
ല്‍
മരിക്കുന്നതു വരെ
- കുട്ടികള്‍ക്ക്
പ്രിയങ്കരനായ ചാച്ചാജി
ജപ്പാനിലെ കുട്ടികളുടെ
ആവശ്യപ്രകാരം അയച്ചു കൊടുത്ത
കുട്ടിയാനയുടെ പേര്.
പില്‍ക്കാലത്ത്
ഈ പേരില്‍ ഇന്ത്യക്ക് ഒരു
പ്രധാന മന്ത്രി ഉണ്ടായിരുന്നു
?
ഉത്തരം
:
ഇന്ദിര
(
മൈസൂരില്‍
നിന്നാണ് ആനയെ വരുത്തിയത്)
- “ജവഹര്‍ലാല്‍”
എന്ന പദത്തിന്റെ
അര്‍ഥം ?ഉത്തരം
:
അരുമയായ
രത്നം (അറബി
പദമാണ് )
- ഇംഗ്ലണ്ട്
ലെ കേംബ്രിജ് സര്‍വ്വകലാശാലയില്‍
പഠനം പൂര്‍ത്തിയാക്കിയ
ജവഹര്‍ലാല്‍ നെഹ്‌റു ഏത്
ഹൈക്കോടതിയിലാണ് വക്കീലായി
സേവനം അനുഷ്ടിച്ചത് ?ഉത്തരം
:
അലഹബാദ്
ഹൈക്കോടതി (
1912 മുതല്‍
)
- ജവഹര്‍ലാല്‍
നെഹ്രുവിന്റെ പത്നിയുടെ
പേരെന്ത് ?ഉത്തരം
: കമലാ
കൌള്‍ (1916
ല്‍
ആയിരുന്നു വിവാഹം )
1917 നവംബര്‍ 19 ല്‍ ഇന്ദിര പ്രിയദര്‍ശിനി ജനിച്ചു
പിതാവ് : മോത്തിലാല്‍ നെഹ്രു
മാതാവ് : സ്വരുപ്റാണി തുസ്സു
- നെഹ്രു
പങ്കെടുത്ത ആദ്യ കോണ്ഗ്രസ്
സമ്മേളനം ?ഉത്തരം
: 1912
ലെ
ബന്ദിപൂര്‍ സമ്മേളനം
- നെഹ്രുവിന്റെ
അന്ത്യ വിശ്രമ സ്ഥലം ?ഉത്തരം
:
ശാന്തിവനം
- നെഹ്രുവും
ഗാന്ധിജിയും ആദ്യമായി കണ്ടു
മുട്ടിയത് ഏത് കോണ്ഗ്രസ്
സമ്മേളനത്തിലെ വച്ചായിരുന്നു
?ഉത്തരം
: 1916
ലെ
ലക്നൌ സമ്മേളനം
തന്‍റെ രാഷ്ട്രീയ പിന്‍ഗാമിയായി ഗാന്ധിജി പ്രഖ്യാപിച്ചത് നെഹ്രുവിനെയായിരുന്നു
- നെഹ്രുവിന്റെ
രചനകളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി
കണക്കാക്കുന്ന “ഇന്ത്യയെ
കണ്ടെത്തല്‍” എഴുതിയത്
ഏത് ജയിലില്‍ വച്ചാണ്
?ഉത്തരം
:
അഹമ്മദ്
നഗര്‍ കോട്ട ജയിലില്‍
1944 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 5 മാസം കൊണ്ട്
- രാഷ്ട്രത്തിന്‍റെ
വെളിച്ചം നഷ്ടപ്പെട്ടുവെന്നും
എങ്ങും അന്ധകാരമാണെന്നും
നെഹ്‌റു പറഞ്ഞ സന്ദര്‍ഭം
?ഉത്തരം
:
ഗാന്ധിജിയുടെ
വിയോഗ വേളയില്‍ രാഷ്ട്രത്തോട്
നടത്തിയ അഭിസംബോധനയില്‍
- ജവഹര്‍ലാല്‍
നെഹ്‌റു “ഇന്ത്യയുടെ
രത്നം (Jewel
of India) എന്ന്
വിശേഷിപ്പിച്ച ഇന്ത്യന്‍
സംസ്ഥാനം ?ഉത്തരം
:
മണിപ്പൂര്‍
- ഏത്
ചൈന പ്രധാന മന്ത്രിയുമായിട്ടാണ്
1954
ല്‍
പ്രസിദ്ധമായ പഞ്ചശീല
തത്വങ്ങളില്‍ നെഹ്രു ഒപ്പ്
വച്ചത് ?ഉത്തരം
: ചൌ
എന്‍ ലായ് (
Chou en Lai )
ജവഹര്‍ലാല്‍ നെഹ്‌റു- കൂടുതൽ വിവരങ്ങൾ
Nehru Quiz Download
Jawaharlal Nehru Biography Question/Answer -Audio
To hear the School Assembly Children's Audio
Nehru Quiz -English
0 comments:
Post a Comment