കേരള
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ പ്രോത്സാഹന
പദ്ധതിയുടെ ഭാഗമായി ഇക്കഴിഞ്ഞ പ്‌ളസ് ടു പരീക്ഷയ്ക്ക് സംസ്ഥാന സിലബസില്‍
പഠിച്ച്, എല്ലാ വിഷയങ്ങളിലും എ പ്‌ളസ് ലഭിച്ചവരും മറ്റു പിന്നാക്ക
വിഭാഗത്തില്‍ (OBC) പെട്ടവരുമായ 3000
വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കും.
ഒറ്റത്തവണയായി 5,000/- രൂപയാണ് സ്‌കോളര്‍ഷിപ്പ് . കുടുംബ വാര്‍ഷിക വരുമാനം
1,20,000/- രൂപയില്‍ താഴെയായിരിക്കണം. www.ksbcdc.com എന്ന വെബ്‌സൈറ്റ് മുഖാന്തരം നവംബര്‍ 25 നകം ഓണ്‍ലൈനായി അപേക്ഷിക്കണം.
0 comments:
Post a Comment