> e-wallet | :

e-wallet

കാർഡ് സ്വൈപിങ് സംവിധാനമില്ലാത്ത ചെറുകിട കച്ചവടക്കാർക്കും മറ്റും കറൻസി കൈമാറ്റം കൂടാതെ എളുപ്പത്തിൽ ഉപയോഗിച്ചു തുടങ്ങാവുന്ന ഇ വലെറ്റ് സംവിധാനമാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും ഫലപ്രദവും പ്രായോഗികവും. പണം സ്വീകരിക്കാൻ മാത്രമല്ല, ബില്ലുകളടയ്ക്കാനും സുഹൃത്തുക്കൾക്കും മറ്റും കൈമാറാനുമൊക്കെ ഇ-വലെറ്റ് മതിയാകും. ഓൺലൈൻ ബാങ്കിങ് അക്കൗണ്ടുണ്ടെങ്കിൽ വലെറ്റിലേക്കു പണം മാറ്റുന്നത് ലളിതമാക്കാം.
അല്ലെങ്കിൽ നിങ്ങളുടെ എടിഎം അഥവാ ഡെബിറ്റ് കാർഡിൽ നിന്നു മാറ്റാം. നിങ്ങളുടെ കാർഡ് നമ്പരോ പിന്നോ ഒന്നും ഇടപാടു നടത്തുന്ന കടയുമായോ വ്യക്തിയുമായോ പങ്കുവയ്‌ക്കേണ്ടി വരുന്നില്ല എന്നതാണ് ഇ വലെറ്റിന്റെ ഗുണം. ഒരു പ്രീപെയ്ഡ് ക്രെഡിറ്റ് കാർഡ് ആയി ഉപയോഗിക്കാവുന്ന ഇ വലെറ്റുകൾ വളരെ സുരക്ഷിതവുമാണ്. 48 മണിക്കൂർ നേരം ഉപയോഗിക്കാവുന്ന നിശ്ചിത തുകയുള്ള വിർച്വൽ ക്രെഡിറ്റ് കാർഡുകൾ സൃഷ്ടിച്ച് ഉപയോഗിക്കാനുള്ള സൗകര്യവും ഇ വലെറ്റുകൾ നൽകുന്നുണ്ട്. ഇത്തരം വിർച്വൽ കാർഡുകൾ ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാവുന്നതാണ്. കാർഡിന്റെ സമയപരിധി കഴിയുമ്പോൾ കാർഡിലെ അവശേഷിക്കുന്ന തുക അക്കൗണ്ടിലേക്കു തിരിച്ചെത്തുകയും ചെയ്യും.
കച്ചവടക്കാർക്ക് എങ്ങനെ
കാർഡ് സ്വൈപിങ് സംവിധാനം ഇല്ലാത്ത ചെറുകിട കച്ചവടക്കാർക്ക് ഇ-വലെറ്റ് വഴി കറൻസി രഹിത ഇടപാടുകൾ നടത്താൻ വേണ്ടത് ഒരു സ്മാർട്‌ഫോൺ മാത്രം. മികച്ച, പ്രചാരമുള്ള ഇ വലെറ്റ് സേവനങ്ങളിൽ അക്കൗണ്ട് ഉണ്ടാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് തീർത്തും സൗജന്യമാണ്. മിനിമം ബാലൻസ് ആവശ്യമില്ല. കടയിലെത്തുന്നവർ ഉപയോഗിക്കാൻ സാധ്യതയുള്ള വലെറ്റുകളൊക്കെ കച്ചവടക്കാരന്റെ കയ്യിലുണ്ടാവുക എന്ന ഉദ്ദേശ്യമാണ് പ്രമുഖ വലെറ്റുകളിലെല്ലാം അക്കൗണ്ട് ഉണ്ടാക്കുന്നതിനു പിന്നിൽ. പണം സ്വീകരിക്കുന്ന വലെറ്റുകളെപ്പറ്റിയുള്ള വിവരം കടയുടെ മുന്നിൽ പ്രദർശിപ്പിച്ചാൽ ഇടപാടുകാർക്ക് എളുപ്പമുണ്ട്.
മൊബൈൽ നമ്പർ, ഇമെയിൽ, പേര് (കടയുടെ പേര് നൽകാം) തുടങ്ങിയ വിവരങ്ങൾ നൽകി വലെറ്റിൽ അക്കൗണ്ടുണ്ടാക്കാം. ഓൺലൈൻ ബാങ്കിങ്, അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വിവരങ്ങൾ നൽകി വലെറ്റിനെ അക്കൗണ്ടുമായി ബന്ധിപ്പിച്ചാൽ ഇടപാടുകൾ നടത്താം. കടയിൽ വന്ന് ഒരാൾ സാധനം വാങ്ങുന്നു എന്നു കരുതുക. ബിൽ തുക സ്വീകരിക്കാനായി വലെറ്റ് അപ്പിൽ ഉപഭോക്താവിന്റെ മൊബൈൽ നമ്പർ നൽകി ബിൽ തുകയും നൽകി റിക്വസറ്റ് മണി എന്ന ഓപ്ഷൻ കൊടുത്താൽ ഉപയോക്താവിന്റെ ഫോണിലെ വലെറ്റ് ആപ്പിൽ റിക്വസ്റ്റ് എത്തും. ഉപയോക്താവ് അക്‌സപ്റ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതോടെ പണം ഉപയോക്താവിന്റെ വലെറ്റിൽ നിന്ന് കച്ചവടക്കാരന്റെ വലെറ്റിലേക്ക് എത്തുന്നു. ഇതോടെ ഇടപാട് പൂർത്തിയാവുന്നു. എല്ലാ ഇടപാടുകളും വലെറ്റിൽ തന്നെ രേഖപ്പെടുത്തുകയും ചെയ്യും.
ഏത് വലെറ്റ് വേണം ?
എല്ലാവരും ഉപയോഗിക്കുന്ന വലെറ്റുകൾ ഉപയോഗിക്കുക എന്നതാണ് പ്രായോഗികം. നമ്മൾ ഉപയോഗിക്കുന്ന വലെറ്റ് ഇടപാട് നടത്താനാഗ്രഹിക്കുന്നവരുടെ കയ്യിലില്ലെങ്കിൽ ഇടപാട് നടക്കില്ല. എല്ലാ വലെറ്റുകളും വേണ്ടത്ര സുരക്ഷയുള്ളവയാണ്. സ്വകാര്യ വലെറ്റുകളും ബാങ്കുകൾ നേരിട്ട് നടത്തുന്ന വലെറ്റുകളും നിലവിലുണ്ട്. ഇവയിൽ നിന്ന് നിങ്ങൾക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കാം. എല്ലാം ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പിൾ സ്റ്റോറിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യാം. എസ്ബിഐ അവതരിപ്പിക്കുന്ന എസ്ബിഐ ബഡി (SBI Buddy), എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പേസാപ്പ് (PayzApp), ഐസിഐസിഐ ബാങ്കിന്റെ പോക്കറ്റ്‌സ് (Pockets) എന്നിവയോ സ്വതന്ത്ര വലെറ്റ് ആപ്പുകളായ എയർടെൽ മണി (Airtel Money), സിട്രസ് വലെറ്റ് (Citrus Wallet), സ്‌നാപ്ഡീൽ ഉടമസ്ഥതയിലുള്ള ഫ്രീചാർജ് (Free Charge), വൊഡാഫോൺ എം-പേസ (m-pesa), മൊബിക്വിക്ക് (Mobikwik), ഓക്‌സിജൻ വലെറ്റ് (Oxygen Wallet), പേയ്ടിഎം (PayTM) തുടങ്ങിയവയൊക്കെയാണ് പ്രചാരത്തിലുള്ള പ്രമുഖ വലെറ്റ് ആപ്പുകൾ. വിവിധ ബാങ്ക് അക്കൗണ്ടുകൾ തമ്മിലുള്ള ഇടപാടുകൾക്ക് ഏറ്റവും ഉചിതം ചില്ലർ (Chillr) ആണ്.

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder