> 'High Tech' school project | :

'High Tech' school project

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി എട്ടുമുതല്‍ 12 വരെയുളള സര്‍ക്കാര്‍/എയ്ഡസ് സ്‌കൂളുകളിലെ ഏകദേശം 45000 ക്ലാസ് മുറികള്‍ ഹൈടെക് നിലവാരത്തിലാക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ പ്രസിദ്ധികരിച്ചു. ഐ.ടി@ സ്‌കൂള്‍ പ്രോജക്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഹൈടെക് പദ്ധതി സമീപന രേഖ ചുവടെ.
ഹൈടെക് സ്‌കൂളുകളിലെ ഐ.സി.ടി പഠനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബ് സര്‍ക്കാര്‍ ഒരുക്കും. സൗകര്യങ്ങള്‍ ഒരുക്കുന്ന സ്‌കൂളുകളില്‍ 15 ഡിവിഷനുകള്‍ക്ക് ഒരു കമ്പ്യൂട്ടര്‍ ലാബ്  എന്ന രീതിയില്‍ ആദ്യഘട്ടമായി ഉപകരണങ്ങള്‍ വിന്യസിക്കും. പരമാവധി കുട്ടികളുള്ള ഡിവിഷനിലെ എല്ലാ കുട്ടികള്‍ക്കും 3:1 എന്ന അനുപാതത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ അത്രയും എണ്ണം കമ്പ്യൂട്ടറുകളാണ് ഓരോ ലാബിലും സജ്ജീകരിക്കുക. പൊതുസര്‍വര്‍  കണക്‌ടിവിറ്റി, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സംവിധാനം, ഓണ്‍ ലൈന്‍ UPS, LCD പ്രൊജക്‌ടര്‍/LED ടെലിവിഷന്‍, ഭിന്ന ശേഷി വിദ്യാര്‍ത്ഥികള്‍ക്ക്- Orca പോലുള്ള സോഫ്റ്റ്‌വെയറുകള്‍ സജ്ജീകരിച്ച കമ്പ്യൂട്ടറുകള്‍ തുടങ്ങിയവയാണ് ഐ.സി.ടി ലാബിന്റെ ഭാഗമായി സജ്ജീകരിക്കുന്നത്.
സ്‌കൂളുകള ഹൈടെക് നിലവാരത്തിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണങ്ങളുടെ ആദ്യഘട്ടം പൈലറ്റ് പദ്ധതിയായി 2016 സെപ്റ്റംബര്‍ മുതല്‍ ആലപ്പുഴ, പുതുക്കാട്, കോഴിക്കോട് നോര്‍ത്ത്, തളിപ്പറമ്പ് നിയോജകമണ്ഡലത്തില്‍ ആരംഭിച്ചു.  ബാക്കിയുള്ള മണ്ഡലങ്ങളിലും പദ്ധതി നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ സ്‌കൂളുകളെയും ഉള്‍പ്പെടുത്തിയിട്ടുള്ള ഓണ്‍ലൈന്‍ സര്‍വേ 2016 നവംബര്‍ 15 (ചൊവ്വാഴ്‌ച ) തുടങ്ങുമെന്നു ഐ ടി @ സ്‌കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ കെ. അൻവർ സാദത്ത് അറിയിച്ചു. സ്‌കൂളുകള്‍ ഡിസംബര്‍ 15 നകം പോര്‍ട്ടല്‍ വഴി വിവരങ്ങള്‍ നല്‍കണം.  സര്‍വേയില്‍ വിശദാംശങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്‌കൂളുകൾക്ക്  പ്രത്യേക പരിശീലനം നല്‍കും. സര്‍വേയില്‍ ലഭിക്കുന്ന വിശദാംശങ്ങളുടെയും ഓരോ സ്‌കൂളും തയാറാക്കുന്ന ഹൈടെക് സ്‌കൂള്‍ പ്ലാനിന്റെയും അടിസ്ഥാനത്തില്‍ വിശദമായ ഐ.ടി.ഓഡിറ്റ് നടത്തിയായിരിക്കും ആവശ്യകത തീര്‍ച്ചപ്പെടുത്തുന്നത്. പൊതു ഹാര്‍ഡ്‌വെയര്‍  സൗകര്യങ്ങള്‍ ഉറപ്പാക്കുമ്പോള്‍ സ്കൂളുകളില്‍ നിലവിലുള്ള കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളെയും കേടുപാടുകള്‍ പരിഹരിച്ചു നന്നാക്കിയെടുക്കാന്‍ സാധിക്കുന്നവയെയും പ്രയോജനപ്പെടുത്തും.
ക്ലാ‌സ്റൂമുകളും കമ്പ്യൂട്ടര്‍ ലാബുകളും സ്‌മാര്‍ട് സൗകര്യം ഒരുക്കുന്നതിനു മുന്നോടിയായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സ്‌കൂളുകള്‍ ഒരുക്കേണ്ടതാണ്. ടൈല്‍ പാകിയ തറ, മേല്‍ക്കൂര ഓടുപാകിയതാണെങ്കില്‍ സുരക്ഷിതമായ സീലിങ്, ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ഷെല്‍ഫ്, ലോക്കര്‍ സംവിധാനങ്ങള്‍, പെയിന്റ് ചെയ്ത് വൃത്തിയാക്കിയ ചുമരുകള്‍, ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാനാവശ്യമായ വിധത്തില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തിയ വൈദ്യുതീകരണം എന്നിവയാണ്  പൊതു പശ്ചാത്തമൊരുക്കലിന്റെ ഭാഗമായി സ്‌കൂളുകള്‍ ചെയ്യേണ്ടത്. ഇതിനുള്ള ധനസമാഹരണം MP/MLA, പ്രാദേശിക വികസനഫണ്ടുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകള്‍, സ്‌കൂള്‍ PTA /SMC /പൂര്‍വവിദ്യാര്‍ഥികള്‍,  സ്‌കൂളിനോട് താത്പര്യമുള്ള സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവയുടെ സഹായം എന്നിവ പ്രയോജനപ്പെടുത്താവുന്നതാണ്.
സ്‌മാര്‍ട് ക്ലാസ്റൂമുകളുടെ നടത്തിപ്പിലും പരിപാലനത്തിലും സുരക്ഷിതത്വത്തിനും ഏകോപനത്തിനുമായി സ്കൂള്‍ ഐ.ടി. കോര്‍ഡിനേറ്റര്‍മാരും സ്റ്റുഡന്റ് ഐ.ടി. കോര്‍ഡിനേറ്റര്‍മാരുമടങ്ങുന്ന ടീമിനെ സജ്ജമാക്കും. പ്രാദേശിക ഡിജിറ്റല്‍ ഉള്ളടക്കനിര്‍മാണത്തിനാവശ്യമായ സാങ്കേതികപിന്തുണ നല്‍കാന്‍ കഴിയുന്ന തരത്തില്‍ ഓരോ സ്‌കൂളിലെയും ഐ.ടി. കോര്‍ഡിനേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കും. കമ്പ്യൂട്ടര്‍ഹാര്‍ഡ്‌വെയര്‍, ഇലക്‌ട്രോണിക്‌സ്, ചലച്ചിത്രനിര്‍മാണം & അനിമേഷന്‍, ഇന്റര്‍നെറ്റും സൈബര്‍ സുരക്ഷയും, മലയാളം കമ്പ്യൂട്ടിങ് എന്നീ മേഖലകളിലെ വിദഗ്ധപരിശീലനം നല്‍കി സ്കൂള്‍ സ്റ്റുഡന്റ് ഐ.ടി.കോര്‍ഡിനേറ്റരടങ്ങുന്ന ടീമിനെ പുനഃസംഘടിപ്പിക്കും.   
ഹൈടെക് സ്കൂളിലെ കമ്പ്യൂട്ടറും ഹാര്‍ഡ്‌വെയറുകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി നിശ്‌ചിത ഇടവേളകളില്‍ ഹാര്‍ഡ്‌വെയര്‍ ക്ലിനിക്കുകള്‍ നടത്തും.  കൂടാതെ സ്‌കൂളുകളിലെ അതാതു സമയത്തുള്ള സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സംസ്ഥാനതലത്തില്‍ കോള്‍ സെന്റര്‍ സംവിധാനം ഒരുക്കും. സ്‌കൂളുകളില്‍ കുമിഞ്ഞ്കൂടുന്ന ഇ-വേസ്റ്റുകള്‍ക്ക് ഫലപ്രദമായ പരിഹാരം കാണുന്നതിനായി  ഇ-വേസ്റ്റ് മാനേജ്മെന്റ് പരിപാടികള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കും. 


0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder