> K-TET APPLICATION | :

K-TET APPLICATION

സംസ്ഥാനത്തെ ലോവർ, അപ്പർ പ്രൈമറി , ഹൈസ്കൂൾ ക്ലാസ്സുകളിൽ അദ്ധ്യാപക നിയമനത്തിന് അഭിരുചിയും പ്രാപ്തിയും ഗുണമേന്മയും  വിലയിരുത്തപ്പെടുന്നതിനായി ഇക്കൊല്ലം നവബംർ 5, 19 തീയതികളിലായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൽ (കെ-ടെറ്റ്) പങ്കെടുക്കുന്നതിന് ഇപ്പോൾ ഓൺലൈൻ അപേക്ഷാ സമർപ്പണം നടത്താവുന്നതാണ്. ‘കെ-ടെറ്റ്’ യോഗ്യത അദ്ധ്യാപകനിയമനത്തിന് നിർബ്ബന്ധമാണ്.
അദ്ധ്യാപക യോഗ്യതാ നിർണയത്തിന് ഇനിപറയുന്ന നാല് കാറ്റഗറികളിലേക്ക് പ്രത്യേകമായാണ് കെ-ടെറ്റ് നടത്തുക. (1) ലോവർ പ്രൈമറി ക്ലാസുകൾ (2) അപ്പർപ്രൈമറി ക്ലാസുകൾ (3) ഹൈസ്കൂൾ ക്ലാസുകൾ (4) ലാംഗ്വേജ് ടീച്ചേഴ്‌സ് - അറബിക്, ഹിന്ദി, സംസ്‌കൃതം, ഉറുദു (അപ്പർ പ്രൈമറി  ക്ലാസുകൾ വരെ), സ്പെഷലിസ്റ്റ് ടീച്ചേഴ്‌സ് (ആർട്ട് & ക്രാഫ്റ്റ്), ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചേഴ്‌സ്. പരീക്ഷാ ചുമതല പരീക്ഷാഭവനാണ്. മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിലായിരിക്കും ചോദ്യങ്ങൾ.
കെ.ടെറ്റ്  കാറ്റഗറി ഒന്നും രണ്ടും പരീക്ഷകൾ 2016 നവംബർ 5 ശനിയാഴ്ച യഥാക്രമം രാവിലെ 10 മുതൽ 12.30 മണിവരെയും ഉച്ചയ്ക്ക് ശേഷം 2 മുതൽ 4.30 മണിവരെയും നടത്തും. കെ.ടെറ്റ് കാറ്റഗറി മൂന്നും നാലും പരീക്ഷകൾ 2016 നവംബർ 19 ശനിയാഴ്ച യഥാക്രമം രാവിലെ 10 മുതൽ 12.30 മണിവരെയും  ഉച്ചയ്ക്ക് ശേഷം 2 മുതൽ 4.30 മണിവരെയും നടത്തുന്നതാണ്.
ഓരോ കാറ്റഗറിയിൽപ്പെടുന്ന പരീക്ഷയ്ക്കും രണ്ടരമണിക്കൂർ വീതം സമയം അനുവദിക്കും. പരീക്ഷാകേന്ദ്രങ്ങൾ പരീക്ഷാഭവൻ അഡ്മിറ്റ് കാർഡിലൂടെ അറിയിക്കും.പരീക്ഷാഫീസ് ഓരോ കാറ്റഗറിക്കും 500 രൂപ വീതമാണ്. പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും 250 രൂപവീതം  മതി. ഒരാൾക്ക് യോഗ്യതയുള്ളപക്ഷം ഒന്നിലധികം കാറ്റഗറികളിലേക്ക് അപേക്ഷിക്കാവുന്നതാണ്.
യോഗ്യത
ലോവർ പ്രൈമറി ക്ലാസുകളിലേക്കുള്ള ‘കെ-ടെറ്റിൽ’ പങ്കെടുക്കുന്നതിന് ഹയർസെക്കൻഡറി/ സീനിയർ സെക്കൻഡറി/ തുല്യപരീക്ഷ 45 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ച് രണ്ട് വർഷത്തെ ടിടിസി/ D.Ed യോഗ്യത കരസ്ഥമാക്കിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. 50 ശതമാനം മാർക്കിൽ കുറയാതെ ഹയർസെക്കൻഡറി / തുല്യപരീക്ഷ വിജയിച്ച് രണ്ടുവർഷത്തെ സ്പെഷ്യൽ എഡ്യൂക്കേഷൻ D.Ed യോഗ്യത നേടിയിട്ടുള്ളവരെയും പരിഗണിക്കും.
അപ്പർപ്രൈമറി ക്ലാസുകളിലേക്കുള്ള കെ-ടെറ്റ് പരീക്ഷയിൽ പങ്കെടുക്കുന്നതിന് B.A./B.Sc./B.Com. ബിരുദവും രണ്ടു വർഷത്തെ TTC/ D.Ed യോഗ്യതയും ഉണ്ടാകണം. അല്ലെങ്കിൽ 45% മാർക്കിൽ കുറയാതെ  B.A./B.Sc./B.Com. ബിരുദവും ഒരു വർഷത്തെ B.Ed ഉം ഉള്ളവരാകണം. അല്ലെങ്കിൽ 50% മാർക്കിൽ കുറയാതെ ഹയർസെക്കൻഡറി / തുല്യപരീക്ഷ വിജയിച്ച് നാല് വർഷത്തെ B.A.Ed/ /B.Sc.Ed/BA.Ed/  യോഗ്യതയും നേടിയിട്ടുള്ളവരാകണം.
ഹൈസ്കൂൾ ക്ലാസുകളിലേക്കുള്ള ‘കെ-ടെറ്റ്’ പരീക്ഷയിൽ പങ്കെടുക്കുന്നതിന് ബന്ധപ്പെട്ട വിഷയത്തിൽ 45% മാർക്കിൽ കുറയാതെ B.A./B.Sc./B.Com. ബിരുദവും B.Ed. ഉം നേടിയിരിക്കണം. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയങ്ങൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ 50% മാർക്കിൽ കുറയാതെ M.Sc. Ed. യോഗ്യത നേടിയവരെയും പരിഗണിക്കും.
കെ.ടെറ്റ്- കാറ്റഗറി 4 പരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യതാമാനദണ്ഡങ്ങൾ കേരള എഡ്യൂക്കേഷൻ ആക്ട് ആൻഡ്‌ റൂൾസിൽ  (ചാപ്റ്റർ XXXI)  നിഷ്‌കർഷിച്ചിട്ടുള്ള പ്രകാരമാണ്.
യോഗ്യതാപരീക്ഷകളിൽ പട്ടികജാതി/ വർഗകാർക്കും ഭിന്നശേഷിക്കാർക്കും 5 ശതമാനവും ഒ.ബി.സി/ ഒ.ഇ.സി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 3 ശതമാനവും മാർക്കിളവ് അനുവദിച്ചിട്ടുണ്ട്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും പരീക്ഷാ സിലബസ്സും www.keralapareekshabhavan.in എന്ന വെബ്‌സൈറ്റിലെ  പ്രോസ്‌പെക്ടസിൽ കൊടുത്തിട്ടുണ്ട്. പ്രോസ്‌പെക്ടസിലെ നിർദ്ദേശങ്ങൾ മനസ്സിലാക്കിവേണം ഓൺലൈൻ അപേക്ഷാസമർപ്പണം നടത്തേണ്ടത്.
‘കെ-ടെറ്റിൽ’ പങ്കെടുക്കുന്നതിന് പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ഓൺലൈൻ അപേക്ഷാസമർപ്പണത്തിന് 2016 സപ്തംബർ 9 വരെ സമയമുണ്ട്. അഡ്മിറ്റ് കാർഡ് ഒക്‌ടോബർ 20 മുതൽ ഡൗൺലോഡ് ചെയ്യാം.
‘കെ-ടെറ്റ്’ പരീക്ഷയിൽ 60% സ്കോറിന് മുകളിൽ നേടുന്നവരെ വിജയിച്ചതായി പരിഗണിക്കും.
SC/ST/OBC/ ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 55% സ്കോർ മതിയാകും. മൂല്യനിർണയത്തിന്  നെഗറ്റീവ് മാർക്ക് ഉണ്ടാകില്ല. 
Downloads

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder