> Central Sector Scholarship | :

Central Sector Scholarship

സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് ഫ്രഷിന് ഇപ്പോള്‍ അപേക്ഷിക്കാം. നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലായ www.scholarships.gov.in ല്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2016 മാര്‍ച്ചില്‍ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അര്‍ഹത.
ആകെ സ്‌കോളര്‍ഷിപ്പുകളില്‍ 27% ഒ.ബി.സി, 15% എസ്.സി, 7.5% എസ്.ടി എന്നിങ്ങനെ നീക്കി വെച്ചിരിക്കുന്നു. ഓരോ വിഭാഗത്തിലും മൂന്ന് ശതമാനം സ്‌കോളര്‍ഷിപ്പുകള്‍ ഭിന്നശേഷിയുളളവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. കാലാവധി അഞ്ച് വര്‍ഷമാണ് . ആദ്യത്തെ മൂന്ന് വര്‍ഷം പ്രതിവര്‍ഷം 10000 രൂപ(പതിനായിരം രൂപ) വീതവും നാലാമത്തെയും അഞ്ചാമത്തെയും വര്‍ഷം 20000 രൂപ (ഇരുപതിനായിരം രൂപ) വീതവും നല്‍കും.
പ്രായം 18 നും 25 നും മദ്ധ്യേയും രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ താഴെയുമായിരിക്കണം. അപേക്ഷകര്‍ ആധാര്‍ കാര്‍ഡ് സ്വന്തം പേരിലുളള അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം. ഹയര്‍ സെക്കണ്ടറി മാര്‍ക്ക് ലിസ്റ്റിന്റെ അസല്‍ പകര്‍പ്പ്, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷിയുളളവരാണെങ്കില്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലായ www.scholarships.gov.in എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം.
അപേക്ഷിക്കേണ്ട അവസാന തീയതി സപ്തംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് www.collegiateedu.kerala.gov.in, www.dcescholarship.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കണം. ഇമെയില്‍ cetnralsectorscholarship@gmail.com ഫോണ്‍: 0471 2306580, 9446780308, 9446096580.
സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് പുതുക്കല്‍ അപേക്ഷ ക്ഷണിച്ചു
കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് ഫ്രഷ് ലഭിച്ചവര്‍ക്ക് 201617 അധ്യയന വര്‍ഷത്തിലെ സ്‌കോളര്‍ഷിപ്പ് പുതുക്കലിനുളള അപേക്ഷ ഇപ്പോള്‍ സമര്‍പ്പിക്കാം. അപേക്ഷകള്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലായ www.scholarships.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കണം.
201516 അധ്യയന വര്‍ഷം സ്‌കോളര്‍ഷിപ്പ് പുതുതായി ലഭിച്ച് തുടര്‍ന്നും ഗവണ്‍മെന്റ് / എയ്ഡഡ് / അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കാണ് അര്‍ഹത. 201516 ലെ വാര്‍ഷിക പരീക്ഷയില്‍ 60% ത്തിനു മുകളില്‍ മാര്‍ക്ക് നേടിയിട്ടുളളവര്‍ക്കും സ്ഥാനക്കയറ്റം ലഭിച്ചിട്ടുളളവര്‍ക്കും മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുളളു. അപേക്ഷകര്‍ നിര്‍ബന്ധമായും ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ട് നമ്പരുമായി ബന്ധിപ്പിക്കണം.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സപ്തംബര്‍ 30. ഇമെയില്‍ cetnralsectorscholarship@gmail.com. ഫോണ്‍: 0471 2306580. 9446096580, 9446780308. വെബ്‌സൈറ്റ് www.dcescholarship.kerala.gov.in


0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder