> PSC- The study has free mobile apps | :

PSC- The study has free mobile apps

സാമൂഹിക മാധ്യമങ്ങളിലടക്കം പി.എസ്.സി. പഠനം തകൃതിയിലാണ്. സംഘ പഠനത്തെ പ്രോത്സാഹിപ്പിക്കുന്ന  ട്രോളുകളും ഗ്രൂപ്പുകളും പേജുകളും സാമൂഹിക മാധ്യമങ്ങളിൽ സജീവമാകുമ്പോൾ ഒറ്റയ്ക്ക് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഗൂഗിൾ പ്ലേ സ്റ്റോറിൽ സൗജന്യ ആപ്ലിക്കേഷനുകളും എത്തിക്കഴിഞ്ഞു.
ലൈക്കിന്റേയും കമന്റിന്റേയും ബഹളമില്ലാതെ സ്വസ്ഥമായി പഠിക്കാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യം വെച്ചാണ് ഇവ രംഗത്തെത്തിയിരിക്കുന്നത്. എൽ.ഡി.സി. പരീക്ഷാ വിജ്ഞാപനം കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്കിടയിലാണ് ഈ ആപ്ലിക്കേഷനുകൾ കൈയടി നേടുന്നത്.
ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഇത്തരം ആപ്ലിക്കേഷനുകളിൽ ലഭ്യമാണ്. പി.എസ്.സി. കോച്ചിംഗ് കേന്ദ്രങ്ങളുടേയും സ്വതന്ത്ര വ്യക്തികളുടേയും ആപ്ലിക്കേഷനുകളാണ് പ്ലേ സ്റ്റോറിൽ ഇടം പിടിച്ചിട്ടുള്ളത്‌.  ആപ്ലിക്കേഷനുകൾ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയേ വേണ്ടൂ, സമയം കിട്ടുമ്പോഴൊക്കെ അറിവുകൾ ഓർമയിലേക്ക് ശേഖരിക്കാം.
പൊതുവിജ്ഞാനം കേന്ദ്രീകരിച്ച് മാത്രമല്ല, ആപ്ലിക്കേഷനുകളിലെ ചോദ്യങ്ങൾ. ഭാഷയിലും വ്യാകരണത്തിലും ഗണിതശാസ്ത്രത്തിലും സമകാലിക സംഭവങ്ങളിലും ഊന്നിയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ആപ്ലിക്കേഷനുകളിൽ തയ്യാറാണ്. ഭൂരിഭാഗവും പി.എസ്.സി. പരീക്ഷകളുടെ സിലബസിലൂന്നിയുള്ള ചോദ്യങ്ങളാണ്.  ചോദ്യത്തിലോ ഉത്തരത്തിലോ തെറ്റുകൾ കടന്നു കൂടിയിട്ടുണ്ടെങ്കിൽ അത് തിരുത്താനുള്ള സൗകര്യവും ആപ്ലിക്കേഷനുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
അറിവ് പരിശോധിക്കാനുള്ള പരീക്ഷകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവാരം വിലയിരുത്തി പഠനം മെച്ചപ്പെടുത്താനും ചോദ്യങ്ങളെ അഭിമുഖീകരിക്കുമ്പോഴുള്ള ആത്മവിശ്വാസം വളർത്താനുമാണ് ഇത്തരം പരീക്ഷകൾ ആപ്ലിക്കേഷന്റെ ഭാഗമാക്കിയിരിക്കുന്നതെന്നാണ് നിർമാതാക്കൾ പറയുന്നത്.
നിശ്ചിത മാർക്ക് നേടിയാൽ മാത്രമേ ഒരു പരീക്ഷയിൽ നിന്ന് അടുത്ത പരീക്ഷയിലേക്ക് കടക്കാൻ ഉദ്യോഗാർത്ഥികൾക്ക് സാധിക്കൂകയുള്ളൂ. ഇതിൽ ചോദ്യത്തിനും ശരിയുത്തരത്തിനും തെറ്റിനും പ്രത്യേകം സംഗീതവും നൽകിയിട്ടുണ്ട്. ഇത് ഉദ്യോഗാർത്ഥികൾക്ക് പഠനത്തോട് താല്പര്യം വളർത്താൻ സഹായകമാകും.
പരസ്യങ്ങളിലൂടെയാണ് ഇത്തരം സൗജന്യ ആപ്ലിക്കേഷനുകൾ വരുമാനം നേടുന്നത്. ചിലതിൽ പരസ്യത്തിന്റെ അതിപ്രസരം കാണാം. അതുകൊണ്ട് തന്നെ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് നിലവിലെ ഉപയോക്താക്കളുടെ അവലോകനവും അവർ നൽകിയിരിക്കുന്ന റേറ്റിങ്ങും വിലയിരുത്തിയതിന് ശേഷം ആവശ്യമായവ ഡൗൺലോഡ് ചെയ്യുന്നതാണ് നല്ലത്.
Downloads

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder