സ്കൂള്‍
ഉച്ചഭക്ഷണപരിപാടി കാര്യക്ഷമമാക്കാൻ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം
സംസ്ഥാനത്ത് ഉച്ചഭക്ഷണപദ്ധതിയുടെ ദൈനംദിന മോണിട്ടറിങ്ങ് സംവിധാനം ഈ വര്‍ഷം
മുതല്‍ നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതിനുള്ള ഓൺലൈൻ സോഫ്റ്റ്‌വെയര്‍ http://103.251.43.85/mdmms/index.php/login
എന്ന ലിങ്കില്‍ ലഭ്യമാണ്. ഈ സോഫ്റ്റ്‌വെയറിന്റെ കാര്യക്ഷമത പരിശോധിച്ച്
ഉറപ്പ് വരുത്തുന്നതിന് വേണ്ടി എല്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും
തങ്ങളുടെ പരിധിയിലുള്ള ഹെഡ്‌മാസ്റ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നൽകണം.എല്ലാ
ഹെഡ്‌മാസ്റ്റര്‍മാരും വിവരങ്ങള്‍ എന്‍ട്രി ചെയ്യുന്നുവെന്നുറപ്പാക്കണമെന്ന്
DPI യുടെ നിര്‍ദ്ദേശം.
വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യാൻ യൂസർ/പാസ്സ്‌വേർഡ് സ്കൂൾ കോഡ് (സമ്പൂർണ്ണയിൽ നൽകിയിട്ടുള്ള) ഉപയോഗിക്കുക തുടർന്ന്
വരുന്ന പേജിലെ Profile മെനുവില്‍ ക്ലിക്ക് ചെയ്ത് സ്കൂളുമായി ബന്ധപ്പെട്ട്
തന്നിരിക്കുന്ന എല്ലാ ഫീല്‍ഡുകളും പൂരിപ്പിച്ച് Update ബട്ടണമര്‍ത്തി
വിവരങ്ങള്‍ സേവ് ചെയ്യുക. ആദ്യ തവണ പ്രവേശിക്കുമ്പോള്‍ Profile മെനുവിലെ Change Password
ഉപയോഗിച്ച് പാസ്‌വേര്‍ഡ് മാറ്റാന്‍ മറക്കരുത്.തുടര്‍ന്ന് HOME മെനുവില്‍
ക്ലിക്ക് ചെയ്ത് ഓരോ ദിവസവും ഉച്ചഭക്ഷമണം കഴിച്ച വിദ്യാര്‍ഥികളുടെ എണ്ണം
അതാത് ദിവസങ്ങളില്‍ നല്‍കി സേവ്(Submit) ചെയ്യണം .
0 comments:
Post a Comment