ടെലിവിഷനും
കമ്പ്യൂട്ടറും മൊബൈൽ ഫോണുമൊക്കെ നമുക്കിപ്പോൾ ജീവവായു
പോലെയാണ്. പക്ഷേ മനുഷ്യന്റെ ഇന്നോളമുള്ള കണ്ടെത്തലുകളിൽ
ഒന്നൊഴികെ മറ്റെല്ലാം ഇല്ലാതായാലും നമുക്ക് ജീവിക്കാനാകും.
മഹത്തായ ഈ കണ്ടുപിടിത്തമാണ് കൃഷി. മലയാളി കൃഷിയിൽ
നിന്നും അകന്ന് പോയെങ്കിലും നമ്മൾ സുഖമായി ജീവിച്ച്
പോകുന്നത് മറ്റുള്ളവർ നമുക്ക് വേണ്ടി കൃഷി ചെയ്യുന്നത്
കൊണ്ടാണ്.
ലോകത്തെ എല്ലാസംസ്കാരവും ഉടലെടുത്തത് കൃഷിയിൽ നിന്നാണ്. പ്രകൃതിയിൽ നിന്നും മനുഷ്യൻ നേരിട്ട് പഠിച്ചെടുത്തതാണ് കൃഷി. മലയാളി സംസ്കാര സമ്പന്നനായത് കൃഷിയുടെ നന്മകൊണ്ടാണ്. കൃഷിയുടെ സൗന്ദര്യം പേരിൽ തന്നെയുള്ള നാടാണ് കേരളം. നെൽകൃഷിയും നാളികേരവും പ്രധാന കൃഷിയിനങ്ങളായ കേരളത്തിന് ഇന്ത്യയുടെ കാർഷിക സമ്പത്ത് വ്യവസ്ഥയിൽ ഒഴിവാക്കാനാവാത്ത സ്ഥാനമുണ്ട്.നമുക്ക് സ്വന്തമായ കൃഷിയറിവുകളുണ്ടായിരുന്നു. അത് പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് `കൃഷിഗീത`. കേരളത്തിലെ കർഷകരുടെ നാട്ടറിവുകൾ രേഖപ്പെടുത്തിയിട്ടുള്ള ഈ കൃതി ലോകത്ത് കാർഷിക മേഖലയിൽ കേരളത്തിന്റെ മഹത്തായ സംഭാവനയാണ്. വിഷു മുതൽ ആരംഭിക്കുന്നു നമ്മുടെ കാർഷിക വർഷം. ഞാറ്റുവേല കലണ്ടർ അനുസരിച്ചാണ് കൃഷി ചെയ്തിരുന്നത്. 27 നക്ഷത്രങ്ങളുടെ പേരിലറിയപ്പെടുന്ന 27 ഞാറ്റുവേലകളാണ് നമുക്കുള്ളത്. സൂര്യൻ ഒരു നക്ഷത്രത്തിൽ നിൽക്കുന്ന കാലമാണ് ഞാറ്റുവേല, പതിമൂന്നര ദിവസമാണ് ഒരു ഞാറ്റുവേലക്കാലം. ഓരോ ഞാറ്റുവേലക്കാലമനുസരിച്ചാണ് വിളവിറക്കിയിരുന്നത്. രോഹിണിയിൽ പയർ, തിരുവാതിരയിൽ കുരുമുളക്, അത്തത്തിൽ വാഴ ഇങ്ങനെയായിരുന്നു അത്. ആധുനിക കാലാവസ്ഥ പഠനശാഖയായ മീറ്റിയൊറൊളജിയുടെ ആദ്യരൂപമായിരുന്നു ഞാറ്റുവേലകൾ. മനുഷ്യന്റെ അമിതഭോഗാസക്തിയുടെ ഫലമായി ഇന്ന് കാലവർഷം തകിടം മറിഞ്ഞതോടെ ഞാറ്റുവേലക്ക് കൃത്യത നഷ്ടമായി.
നമ്മുടെ കാർഷിക പൈതൃകം അനേകം കൊയ്ത്തുകാലങ്ങളുടെ ഗൃഹാതുരത്വം പേറുന്നവയാണ്. നമ്മുടെ കാർഷിക വൃത്തിയുടെ അടിത്തറ നെൽകൃഷിയായിരുന്നു. നെൽവയലുകളുടെ നാടാണ് കേരളം. വിശാലതയുടെ പര്യായങ്ങളായിരുന്നു ഓരോ നെൽപ്പാടങ്ങളും. വയലുകളിൽ നീണ്ട് നിവർന്ന് കിടന്ന ഗ്രാമഭംഗികൾ ഇന്ന് അസ്തമിച്ച് കൊണ്ടിരിക്കുന്നു. പലതും കോൺക്രീറ്റ് വനങ്ങളായി മാറിക്കഴിഞ്ഞു. വയലുകൾ പാർപ്പിടകൂട്ടങ്ങളായി മാറുമ്പോൾ നമുക്ക് നഷ്ടമാകുന്നത് നെല്ലും വയലും കൃഷിയും മാത്രമല്ല മലയാളിയുടെ സമൃദ്ധമായ സംസ്കാരം കൂടിയാണ്. നെൽകൃഷി മലയാളിയുടെ ജീവനാഡിയായ പഴയകാലം പഴമക്കാരുടെ ഓർമ്മകളിൽ മാത്രമാണ്.
നെൽകൃഷിയുമായി ബന്ധപ്പെട്ടാണ് നമ്മുടെ സംസ്കാരം വികസിച്ചത്. കൊയ്ത്തുൽസവങ്ങളായിരുന്നു പിന്നീട് ദേശീയോൽസവങ്ങളായി മാറിയത്.
ഓണവും വിഷുവുമൊക്കെ നമ്മുടെ കൊയ്ത്തുൽസവങ്ങളുടെ ഓർമ്മകൾ പേറുന്നവയാണ്. കൊയ്തൊഴിഞ്ഞ നെൽപ്പാടങ്ങൾ നാട്ടുൽസവങ്ങളും വേലകളും കൊണ്ട് നിറഞ്ഞു. ഇതിലും പ്രധാനമായിരുന്നു നമുക്ക് കുടിവെള്ളമെത്തിക്കുന്നതിൽ നെൽപ്പാടങ്ങളുടെ പങ്ക്. പാടങ്ങളിൽ വീഴുന്ന മഴയാണ് ചുറ്റുമുള്ള പുരയിടങ്ങളിലെ കിണറുകളിലെത്തുന്നത്.
നമ്മുടെ നെൽപ്പാടങ്ങളും നെല്ലിനങ്ങളും അന്താരാഷ്ട്ര അംഗീകാരം പിടിച്ചു പറ്റിയവയാണ്. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ അംഗീകാരം പിടിച്ച് പറ്റിയവയാണ്. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ നൽകുന്ന ലോകപൈതൃക മുദ്ര നേടിയിട്ടുള്ള പ്രദേശമാണ് നെൽകൃഷിയുടെ ഈറ്റില്ലമായ കുട്ടനാട്. സമുദ്രനിരപ്പിൽ നിന്നും 2-3 മീറ്റർ വരെ താഴ്ചയുള്ള പാടത്ത് വിള കൊയ്യുന്ന രീതിക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ലോകവ്യാപാരസംഘടന (ണഠഛ) നൽകുന്ന ഗുണമേൻമയുള്ള ജോഗ്രഫിക്കൽ ഇൻഡിക്കേഷൻ അംഗീകാരം നൽകിയിട്ടുള്ള കേരളത്തിലെ 20 ഉൽപ്പന്നങ്ങളിൽ 4 എണ്ണം നെല്ലുമായി ബന്ധപ്പെട്ടതാണ്. ഔഷധ മൂല്യമേറിയ ഞവരയറി, ഭാരവും ഗുണവും കൂടിയ പാലക്കാടൻ മട്ട, വയനാട്ടിൽ കൃഷി ചെയ്യുന്ന സുഗന്ധനെല്ലിനമായ ജീരകശാല, പൊക്കാളിയരി ഇവയാണ് ലോകവ്യാപാരസംഘടനയുടെ അംഗീകാരം നേടിയവ.കർഷകരുടെ എണ്ണവും കൃഷിഭൂമിയുടെ വിസ്തൃതിയും ലോകമെമ്പാടും കുറഞ്ഞ് വരുകയാണ്. കുടുംബ കൃഷിത്തോട്ടങ്ങൾക്കാണ് വൻ ഇടിവ് സംഭവിച്ചിരിക്കുന്നത്.
കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. നമ്മുടെ കാർഷിക മേഖലയിലെ തകർച്ച ഭയപ്പെടുത്തുന്നതാണ്. 1970-71 ൽ 8.75 ലക്ഷം ഹെക്ടർ സ്ഥലത്താണ് നാം നെല്ലുൽപ്പാദിപ്പിച്ച് കൊണ്ടിരിക്കുന്നത്.
പുതിയ ജീവിത സാഹചര്യങ്ങളുടെ വേലിയേറ്റത്തിൽപ്പെട്ട് നമുക്ക് കൈമോശം വന്ന വീട്ടു കൃഷി അഥവാ കുടുംബ കൃഷി പുനരുജ്ജീവിപ്പിച്ചാലെ കേരളത്തിന്റെ കാർഷിക പൈതൃകവും ഭക്ഷ്യസുരക്ഷയും നിലനിർത്താനാവുകയുള്ളൂ.
കൃഷി ചൊല്ലുകൾ
കൃഷിയും പഴഞ്ചൊല്ലും
മുളയിലേ നുള്ളണമെന്നല്ലേ
വിളയുന്ന വിത്തു മുളയിലറിയാം
കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം , മീനത്തില്‍ മഴ പെയ്താല്‍ മീനിനും ഇരയില്ല
വിത്തുഗുണം പത്തുഗുണം
മേടം തെറ്റിയാല്‍ മോടന്‍ തെറ്റി
മുളയിലറിയാം വിള
കാര്‍ത്തിക കഴിഞ്ഞാല്‍ മഴയില്ല
തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാല്‍ ഓണം കഴിഞ്ഞേ ഇറങ്ങൂ
കര്‍ക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
കര്‍ക്കിടക ഞാറ്റില്‍ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാല്‍ മറക്കരുതു്
കണ്ടം വിറ്റു കാളയെ വാങ്ങുമോ
വേരു വെട്ടിക്കളഞ്ഞു കൊമ്പു് നനയ്ക്കുന്ന പൊലെ
ധനം നില്പതു നെല്ലില്‍, ഭയം നില്പതു തല്ലില്‍
ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ
വളമേറിയാല്‍ കൂമ്പടയ്ക്കും
വിത്തുള്ളടത്തു പേരു
പതിരില്ലാത്ത കതിരില്ല
വയലു വറ്റി കക്ക വാരാനിരുന്നാലോ
വിത്താഴം ചെന്നാല്‍ പത്തായം നിറയും
ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
കാലത്തേ വിതച്ചാല്‍ നേരത്തേ കൊയ്യാം
വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
കാറ്റുള്ളപ്പോള്‍ തൂറ്റണം
നട്ടാലേ നേട്ടമുള്ളൂ
കാലം നോക്കി കൃഷി
മണ്ണറിഞ്ഞു വിത്തു്
വരമ്പു ചാരി നട്ടാല്‍ ചുവരു ചാരിയുണ്ണാം
വിളഞ്ഞ കണ്ടത്തില്‍ വെള്ളം തിരിക്കണ്ട
മുന്‍വിള പൊന്‍വിള
വിളഞ്ഞാല്‍ പിന്നെ വച്ചേക്കരുതു്
വര്‍ഷം പോലെ കൃഷി
മണ്ണു വിറ്റു പൊന്നു വാങ്ങരുതു്
ആഴത്തില്‍ ഉഴുതു അകലെ നടണം
നല്ല വിത്തോടു കള്ളവിത്തു വിതച്ചാല്‍ നല്ല വിത്തും കള്ളവിത്താകും
മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ല
നവര വിതച്ചാല്‍ തുവര കായ്ക്കുമോ
പൊക്കാളി വിതച്ചാല്‍ ആരിയന്‍ കൊയ്യുമോ?
ആരിയന്‍ വിതച്ചാ നവര കൊയ്യാമോ
പൊന്നാരം വിളഞ്ഞാല്‍ കതിരാവില്ല
വിതച്ചതു കൊയ്യും
വിത്തിനൊത്ത വിള
വിത്തൊന്നിട്ടാല്‍ മറ്റൊന്നു വിളയില്ല
മുള്ളു നട്ടവന് സൂക്ഷിക്കണം
തിന വിതച്ചാല്‍ തിന കൊയ്യും, വിന വിതച്ചാല്‍ വിന കൊയ്യും
കൂര വിതച്ചാല്‍ പൊക്കാളിയാവില്ല
മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ല
മുറ്റത്തേ മുല്ലയ്ക്കു മണമില്ല
കണ്ണീരില്‍ വിളഞ്ഞ വിദ്യയും വെണ്ണീരില്‍ വിളഞ്ഞ നെല്ലും.
കൃഷി പാട്ട് -1
കൃഷി പാട്ട് -2

0 comments:
Post a Comment