ഹയര്‍
സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിനായി സ്‌പോട്ട് അഡ്മിഷന് അപേക്ഷ
ആഗസ്റ്റ് 17, 18 തീയതികളില്‍ സമര്‍പ്പിക്കാം. പ്ലസ് വണ്‍ പ്രവേശനം മെരിറ്റ്
വേക്കന്‍സി സീറ്റുകളിലെ സ്‌പോട്ട് അഡ്മിഷന്‍ 19 ന് നടക്കും. ഒന്നാം വര്‍ഷ
പ്രവേശനം നേടുന്നതിനുള്ള അവസാന അവസരമാണിത്. ഇതുവരെ അപേക്ഷ
സമര്‍പ്പിക്കാത്തവര്‍ക്കും വിവിധ അലോട്ട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും
പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമെങ്കില്‍ ആഗസ്റ്റ് 17 ന്
രാവിലെ പത്ത് മണിക്ക് പ്രസിദ്ധപ്പെടുത്തുന്ന ഒഴിവുകളില്‍ പ്രവേശനം
നേടുന്നതിനായി ഒഴിവുള്ള സ്‌കൂള്‍ പ്രിന്‍സിപ്പാളിന് അപേക്ഷ സമര്‍പ്പിക്കാം.
വിശദ നിര്‍ദ്ദേശം അഡ്മിഷന്‍ വെബ്‌സൈറ്റില്‍ (www.hscap.kerala.gov.in)
ലഭ്യമാണെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. ഇത്തരത്തില്‍ 18ന്
ഉച്ചക്ക് മൂന്നുമണിവരെ സ്‌കൂളുകളില്‍ സമര്‍പ്പിച്ച് അപ്‌ലോഡ്
ചെയ്യപ്പെടുന്ന അപേക്ഷകള്‍ കേന്ദ്രീകൃതമായി പരിഗണിച്ച് മെറിറ്റ്
അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയാറാക്കി അഡ്മിഷന്‍ വെബ്‌സൈറ്റില്‍ 19ന്
രാവിലെ ഒന്‍പതുമണിക്ക് പ്രസിദ്ധീകരിക്കും. അഡ്മിഷന്‍ ലഭിക്കാന്‍
സാധ്യതയുള്ള സ്‌കൂള്‍/കോഴ്‌സ്, റാങ്ക് ലിസ്റ്റിലൂടെ മനസിലാക്കി അപേക്ഷകര്‍
രക്ഷിതാക്കളോടൊപ്പം പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന സ്‌കൂളില്‍ ആഗസ്റ്റ്
19ന് രാവിലെ 10 മുതല്‍ 12 മണിക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്യണം.
വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന രണ്ടുപേജുള്ള കാന്‍ഡിഡേറ്റ്‌സ്
റിപ്പോര്‍ട്ട്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, വിടുതല്‍ സര്‍ട്ടിഫിക്കറ്റ്,
സ്വഭാവ സര്‍ട്ടിഫിക്കറ്റ്, അപേക്ഷയില്‍ ബോണസ് പോയിന്റിനുള്ള വിവരങ്ങള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവയുടെ അസല്‍ രേഖകള്‍, ഫീസ്
എന്നിവയുമായാണ് എത്തേണ്ടത്.
Spot Admission Application Form
Spot Admission Instructions
hsCAP Portal
DHSE Portal
OLD POSTS
Spot Admission Application Form
Spot Admission Instructions
hsCAP Portal
DHSE Portal
OLD POSTS
0 comments:
Post a Comment