കേരള
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുഖപത്രമായ വിജ്ഞാന കൈരളി മാസിക ഹയര്‍
സെക്കന്ററി ,കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ലേഖന മല്‍സരം
സംഘടിപ്പിക്കുന്നു. കേരളപ്പിറവിയുടെ 60-ാം വാര്‍ഷികാഘോഷങ്ങളുമായി
ബന്ധപ്പെട്ടാണ് മല്‍സരം. നവോത്ഥാന മൂല്യങ്ങളും വിദ്യാഭ്യാസവും കേരളപ്പിറവിക്കുശേഷം എന്ന വിഷയത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസവും വികസനവും കേരളപ്പിറവിക്കു ശേഷം
എന്ന വിഷയത്തില്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കും മല്‍സരത്തില്‍
പങ്കെടുക്കാം. മല്‍സരത്തിനയക്കുന്ന ലേഖനത്തോടൊപ്പം മേലധികാരിയുടെ
സാക്ഷ്യപത്രം സമര്‍പ്പിക്കണം. ലേഖനങ്ങള്‍ കയ്യെഴുത്ത് പ്രതിയായോ
ടൈപ്പ്‌സെറ്റ് ചെയ്‌തോ ഡയറക്ടര്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, നളന്ദ,
തിരുവനന്തപുരം 695 003 അല്ലെങ്കില്‍ keralabhashatvm@gmaill.com എന്ന ഇ
മെയില്‍ വിലാസത്തിലോ സെപ്തംബര്‍ 30 നുള്ളില്‍ ലഭിക്കണം. കയ്യെഴുത്തു
പ്രതിയാണെങ്കില്‍ ഫുള്‍സ്‌കേപ്പ് പേജില്‍ 15 പുറങ്ങള്‍ കവിയരുത്. ടൈപ്പ്
സെറ്റ് ചെയ്ത ലേഖനങ്ങള്‍ പേജ്‌മേക്കര്‍, വേഡ്, ഒഡിറ്റി ഫോര്‍മാറ്റില്‍ A4
സൈസില്‍ ഏഴു പുറത്തില്‍ കവിയരുത്. ഒന്നാം സമ്മാനം 5000 രൂപ, രണ്ടാം സമ്മാനം
3000 രൂപ, മൂന്നാം സമ്മാനം 2000 രൂപ. സമ്മാനാര്‍ഹരുടെ ലേഖനങ്ങള്‍ വിജ്ഞാന
കൈരളിയില്‍ പ്രസിദ്ധീകരിക്കും.
0 comments:
Post a Comment