> Google Input Tools for Windows | :

Google Input Tools for Windows

നമ്മൾ ഓരോരുത്തർക്കും മലയാളത്തിൽ ടൈപ്പ് ചെയ്യേണ്ടത് ആവശ്യമായി വന്നേക്കാം. ഉദാഹരണത്തിന്  ഒരു  നോട്ടീസ്  , അപേക്ഷ ......തുടങ്ങിയവ . എല്ലാവർക്കും ഉബുണ്ടുവിൽ  ടൈപ്പ് ചെയ്യാൻ അറിവുണ്ടാവില്ല ,അതിനു  പരിഹാരമാണ് ഗൂഗിൾ  എഴുത്ത് ഉപകരണങ്ങൾ ഇതിൽ  നമ്മൾ  മംഗ്ലീഷ്  ടൈപ്പ്  ചെയ്താൽ  മതി വളരെ  വേഗത്തിൽ നമ്മുക്ക് ജോലി പൂർത്തിയാക്കാം.
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന 2 ടൂളുകൾ (tools) താഴെ കൊടുത്തിരിക്കുന്നു
1. ഓൺ ലൈൻ ആയി  (ഇന്റർനെറ്റ്‌ ഉള്ളപ്പോൾ ഉപയോഗിക്കാൻ)  മലയാളം ടൈപ്പ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ  ക്ലിക്ക് ചെയ്യൂ.
https://www.google.com/intl/ml/inputtools/try/
2. ഓഫ്‌ ലൈൻ ആയി (ഇന്റെർനെറ്റ് ഇല്ലാതെ ഉപയോഗിക്കാൻ)  മലയാളം ടൈപ്പ് ചെയ്യാൻ നിങ്ങൾ ഒരു സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യേണ്ടതുണ്ട്
ആ സോഫ്റ്റ്‌വെയർ ഡൌൺലോഡ് ചെയ്യാൻ ആയി നിങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
http://www.google.com/intl/ml/inputtools/windows/
ഡൌൺലോഡ് ചെയ്യുന്നതിന് മുൻപേ ലാംഗ്വേജ് (language) എന്നുള്ളത് ” മലയാളം ” സെലക്ട്‌ ചെയ്യാൻ മറക്കരുത്.ഞാൻ Google സേവന നിബന്ധനകളും സ്വകാര്യതാ നയവും അംഗീകരിക്കുന്നു.എന്നത് ടിക്ക്  മാർക്ക്  നൽകി ഡൌൺലോഡ് ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക
Save File എന്ന ബട്ടന്‍ ക്ലിക്ക്‌ ചെയ്‌താല്‍ ഇത് നമ്മുടെ കമ്പ്യൂട്ടറില്‍ സേവ് ആവും. സേവ് ആയ ഫയല്‍ ക്ലിക്ക്‌ ചെയ്ത് റണ്‍ ചെയ്ത്  ഇൻസ്റ്റാൾ ചെയ്യണം. ഇൻസ്റ്റാൾ ചെയ്തതിനു ശേഷം സ്ക്രീനിനു താഴെ വലതു വശത്തുള്ള സിസ്റ്റം ട്രെയുടെ അടുത്ത് കാണുന്ന ലാംഗ്വേജ് ബാറില്‍ ക്ലിക്ക്‌ ചെയ്‌താല്‍ അവിടെ പുതിയതായി Malayalam (India) എന്ന് വന്നിരിക്കുന്നത് കാണാം.

ഇത് സെലക്റ്റ്‌ ചെയ്യുക. ഇനി നിങ്ങള്‍ ടൈപ്പ് ചെയ്യുന്നത് ഗൂഗിള്‍ മലയാളത്തില്‍ ആക്കി തരും .
ഒരു  വേർഡ്  ഫയൽ  ഓപ്പൺ  ചെയ്തു  ലാംഗ്വേജ് ബാറില്‍ ക്ലിക്ക്‌  ചെയ്തു മലയാളം (ഇന്ത്യ)
ആക്കുക.( സ്ക്രീൻ  ഷോട്ട് നോക്കു ) തുടർന്ന്  ടൈപ്പ് ചെയ്യുക.


0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder