> ATM - SAFETY PRECAUTIONS | :

ATM - SAFETY PRECAUTIONS

എ.ടി.എം. തട്ടിപ്പിന്റെ കഥകള്‍ കേട്ട് നിക്ഷേപകര്‍ ആശങ്കയിലാണല്ലോ. രാജ്യാന്തര തട്ടിപ്പ് സംഘങ്ങള്‍ അവലംബിക്കുന്ന തട്ടിപ്പ് മാര്‍ഗങ്ങളെ പ്രതിരോധിക്കാന്‍ നിക്ഷേപകര്‍ക്കാവില്ല. സേവനദാതാക്കളായ ബാങ്കുകള്‍ തന്നെയാണ് തട്ടിപ്പുകള്‍ തടയാനുള്ള ശക്തമായ സുരക്ഷാമാര്‍ഗങ്ങള്‍ ഒരുക്കേണ്ടത്. അതിന് ഇന്ത്യയിലെ ബാങ്കിങ് സമൂഹത്തിന് ആകുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇപ്പോഴത്തെ സംഭവങ്ങള്‍ ശക്തമായ തിരുത്തലുകള്‍ക്ക് ബാങ്കുകളെ പ്രേരിപ്പിക്കും. എ.ടി.എം.ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവയുടെ സുരക്ഷയുടെ കാര്യത്തില്‍ നിലവിലുള്ള സംവിധാനങ്ങള്‍ പുനരവലോകനം ചെയ്യാന്‍ ഇപ്പോഴത്തെ തിരിച്ചടികള്‍ ബാങ്കുകളെ പ്രേരിപ്പിക്കുകയും പോരായ്മകള്‍ പരിഹരിക്കുകയും ചെയ്യും. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ നിക്ഷേപകരും ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്.
* പാസ്വേര്‍ഡുകള്‍ കൂടെക്കൂടെ മാറ്റുക. എ.ടി.എമ്മില്‍ പണം പിന്‍വലിക്കുമ്പോള്‍ സംശയകരമായ ആരുടെയെങ്കിലും സാന്നിധ്യം ഉണ്ടായാല്‍ ഉറപ്പായും അപ്പോള്‍ തന്നെ മറ്റൊരു മെഷിന്‍ വഴി പാസ്വേര്‍ഡ് മാറ്റിയിരിക്കണം.   
* പണം പിന്‍വലിക്കുമ്പോള്‍ മറ്റാരെയും എ.ടി.എം. കൗണ്ടറിനുള്ളില്‍ കയറ്റരുത് എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. ഒരു കൗണ്ടറിനുള്ളില്‍ തന്നെ ഒന്നിലധികം മെഷീനുകള്‍ വെച്ച് ചില ബാങ്കുകള്‍ ഇതിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തിയിരിക്കുന്നു. ഈ മെഷീന്‍ പ്രവര്‍ത്തിക്കുന്നില്ല എന്നുപറഞ്ഞ് മറ്റ് മെഷീനില്‍ നടത്തുന്ന ഇടപാട് നോക്കിനില്‍ക്കുന്നവരെ ഇത്തരം കൗണ്ടറിനുള്ളില്‍ നിര്‍ബാധം കാണാം. പാസ്വേര്‍ഡുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ കൈകൊണ്ട് മറച്ചുവെച്ച് ചെയ്യുക.   
* കൗണ്ടറിനുള്ളില്‍ അനധികൃത ക്യാമറകള്‍ ഉണ്ടോ എന്ന് പരിശോധിക്കുക. ഇത് മനസ്സിലാക്കാനുള്ള വൈഭവം എല്ലാവര്‍ക്കും ഉണ്ടായിക്കൊള്ളണം എന്നില്ല. സ്ഥിരമായി കയറുന്ന എ.ടി.എം. ആണെങ്കില്‍ പുതുതായോ അസാധാരണമായോ എന്തെങ്കിലും കണ്ണില്‍ പെടുന്നുണ്ടോ എന്ന് നോക്കുക.   
* ബാങ്ക് ബാലന്‍സുകള്‍ കൂടെക്കൂടെ പരിശോധിക്കണം. ബാങ്കിന്റെ സ്റ്റേറ്റ്മെന്റ് ഈമെയിലില്‍ എത്തുന്നതു വരെയോ സൗകര്യത്തിന് പാസ്ബുക്ക് പതിപ്പിക്കുന്നതു വരെയോ കാത്തിരിക്കരുത്. നെറ്റ് ബാങ്കിങ് ഉണ്ടെങ്കില്‍, കഴിയുമെങ്കില്‍ ദിവസവും ബാലന്‍സ് തുക പരിശോധിച്ച് ഉറപ്പുവരുത്തുക.
* ഇടപാടിന് ശേഷം എ.ടി.എമ്മില്‍ നിന്ന് കിട്ടുന്ന സ്ലിപ്പ് അവിടെത്തന്നെ വലിച്ചെറിയാനുള്ളതല്ല. അത് നിങ്ങള്‍ സൂക്ഷിച്ചുവയ്ക്കുക. നിങ്ങള്‍ എ.ടി.എം. ഉപയോഗിച്ചതിനുള്ള തെളിവാണത്. പണത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും ന്യൂനതകള്‍ ഉള്ളപക്ഷം ഈ സ്ലിപ് തെളിവായി ഹാജരാക്കാം. ബാങ്ക് അക്കൗണ്ടിനെ സംബന്ധിച്ച പല വിവരങ്ങളും ഈ സ്ലിപ്പില്‍ ഉള്ളതുകൊണ്ട് കൗണ്ടറില്‍ ഇത് അലക്ഷ്യമായി വലിച്ചെറിയരുത്.    
* കാര്‍ഡ് ഇട്ടശേഷം പണം കിട്ടിയില്ല എങ്കില്‍ ബാങ്കിനെ ഉടന്‍ വിവരം അറിയക്കണം.
* കേടായി എന്നു തോന്നുന്ന മെഷീനില്‍ കാര്‍ഡ് ഇട്ട് ഇടപാട് നടത്താന്‍ ശ്രമിക്കരുത്.   
* ക്രെഡിറ്റ് കാര്‍ഡ് ഉടമയ്ക്ക് കിട്ടുന്നത്ര സംരക്ഷണം എ.ടി.എം. കാര്‍ഡ് ഉടമയ്ക്ക് നിയമം നല്‍കുന്നില്ല. അതുകൊണ്ട് എ.ടി.എം. ഇടപാടുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടായാല്‍ അത് എത്രയും വേഗം ബാങ്കിനെ അറിയിക്കണം. എത്രമാത്രം വൈകുന്നോ നിങ്ങള്‍ക്ക് അനുകൂലമായ ഒരു തീരുമാനമുണ്ടാകാന്‍ അത്രയും സാധ്യത കുറയും.   
* ഇപ്പോള്‍ നിങ്ങള്‍ ഏത് എ.ടി.എം. കൗണ്ടറാണ് ഉപയോഗിക്കുന്നത്. കാശ് എവിടെവെച്ച് തീരുന്നോ അവിടെയുള്ള എ.ടി.എം. അല്ലേ. ഈ ശീലം മാറ്റണം. ബാങ്ക് ശാഖയോട് ചേര്‍ന്നുള്ള എ.ടി.എമ്മാണ് ഏറ്റവും സുരക്ഷിതം. കഴിയുമെങ്കില്‍ ഷോപ്പിങ് മാളുകള്‍, ഒറ്റപ്പെട്ട സ്ഥലങ്ങള്‍ എന്നിവിടങ്ങളിലുള്ള എ.ടി.എമ്മുകള്‍ ഉപയോഗിക്കാതിരിക്കുക.   
* അക്കൗണ്ടില്‍ ഇടപാട് നടന്നാല്‍ അപ്പോള്‍ തന്നെ നിങ്ങളെ വിവരം അറിയാക്കാനുള്ളതാണ് എസ്.എം.എസ്. അലേര്‍ട്ട് സൗകര്യം. നടന്ന ഇടപാടിനെക്കുറിച്ച് എസ്.എം.എസ്. വഴി മൊബൈല്‍ ഫോണില്‍ അറിയിക്കുന്ന സംവിധാനമാണ് ഇത്. ഈ സൗകര്യം പ്രയോജനപ്പെടുത്തുക. ചില ബാങ്കുകളുടെയെങ്കിലും ഈ സംവിധാനങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല. അങ്ങനെ കണ്ടാല്‍ ആ വിവരം ബാങ്കിനെ അറിയിക്കണം.
എ.ടി.എം @50
'പണം തരും മെഷീനു'കളായ എ.ടി.എം.പിറവിയെടുത്തിട്ട് അടുത്ത വര്‍ഷം 50 വര്‍ഷം പൂര്‍ത്തിയാകുകയാണ്. 1967 ലാണ് ലോകത്ത് ആദ്യമായി 'ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീന്‍' സ്ഥാപിച്ചത്. ബ്രിട്ടീഷ് ബാങ്കായ ബാര്‍ക്ലെയ്സ് ആണ് അത് സ്ഥാപിച്ചത്.
1925 ല്‍ ഇന്ത്യയിലെ ബ്രിട്ടീഷ് പ്രവിശ്യയായ ഷില്ലോങ്ങില്‍ (മേഘാലയ) ജനിച്ച സ്‌കോട്ടിഷുകാരനായ ജോണ്‍ ഷെപ്പേര്‍ഡ് ബാരണ്‍ ആണ് എ.ടി.എം. കണ്ടുപിടിച്ചത്. എന്നാല്‍, ഇംഗ്ലീഷുകാരനായ ജെയിംസ് ഗുഡ് ഫെലോ, അമേരിക്കയില്‍ നിന്നുള്ള ഡോണ്‍ വെറ്റ്സെല്‍, ലൂത്തര്‍ സിംജിയാന്‍ എന്നിവരും ഇതേ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
ഏതായാലും ആഗോള ബാങ്കിങ് രംഗത്തെ ഏറ്റവും ഉപകാരപ്രദമായ കണ്ടുപിടിത്തമാണ് ഇതെന്ന് അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായിരുന്ന പോള്‍ വോക്കര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
എ.ടി.എം. വരുന്നതോടെ, ബാങ്ക് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും ശാഖകള്‍ അടച്ചുപൂട്ടുമെന്നും ആശങ്കകളുണ്ടായിരുന്നു. എന്നാല്‍, അതൊക്കെ ആശങ്കകളായി തന്നെ നിലനിന്നു.
ബ്രിട്ടനില്‍ എ.ടി.എം.വന്ന് രണ്ട് പതിറ്റാണ്ട് കഴിഞ്ഞപ്പോഴാണ് ഇന്ത്യയിലെ ആദ്യ എ.ടി.എം. എത്തുന്നത്; 1987ല്‍ മുംബൈയില്‍ എച്ച്.എസ്.ബി.സി. ബാങ്കാണ് അത് സ്ഥാപിച്ചത്. കേരളത്തിലെ ആദ്യ എ.ടി.എം 1992 ല്‍ തിരുവനന്തപുരത്ത് എച്ച്.എസ്.ബി.സി. ബാങ്ക് മിഡില്‍ ഈസ്റ്റാണ് (ബ്രിട്ടീഷ് ഓഫ് മിഡില്‍ ഈസ്റ്റ് ബാങ്ക്) തുറന്നത്.


0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder