ഇക്കഴിഞ്ഞ മാർച്ചിൽ നടത്തിയ ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീ
കരിച്ചു. പരീക്ഷാഫലം www.dhsekerala.gov.in, www.keralaresults.nic.in എന്നീ സൈറ്റുകളിൽ ലഭിക്കും.
ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും
ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോമിലുള്ള അപേക്ഷകൾ, ഫീസ് അടച്ചു
മാർച്ചിലെ പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പലിനു 11നകം
സമർപ്പിക്കണം.
ഫീസ് വിവരം:
പുനർമൂല്യനിർണയത്തിനു പേപ്പർ ഒന്നിന് 500 രൂപ, ഉത്തരക്കടലാസുകളുടെ
ഫോട്ടോകോപ്പിക്ക് പേപ്പർ ഒന്നിനു 300 രൂപ, സൂക്ഷ്മപരിശോധനയ്ക്കു പേപ്പർ
ഒന്നിനു 100 രൂപ. അപേക്ഷകൾ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ നേരിട്ടു
സ്വീകരിക്കുന്നതല്ല.
അപേക്ഷഫോം സ്കൂളുകളിലും ഹയർ സെക്കൻഡറി പോർട്ടലിലും ലഭിക്കും. സ്കൂളുകളിൽ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷ പരീക്ഷാ സെക്രട്ടറി നൽകുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചു 15നകം പ്രിൻസിപ്പൽമാർ അപ്‌ലോഡ് ചെയ്യണം.
അപേക്ഷഫോം സ്കൂളുകളിലും ഹയർ സെക്കൻഡറി പോർട്ടലിലും ലഭിക്കും. സ്കൂളുകളിൽ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷ പരീക്ഷാ സെക്രട്ടറി നൽകുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചു 15നകം പ്രിൻസിപ്പൽമാർ അപ്‌ലോഡ് ചെയ്യണം.
വിഎച്ച്എസ്ഇ: ഒന്നാം വർഷ സ്കോറുകൾ പ്രസിദ്ധീകരിച്ചു
വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് മാർച്ചിൽ നടത്തിയ ഒന്നാം വർഷ
പൊതുപരീക്ഷയുടെ സ്കോറുകൾ പ്രസിദ്ധീകരിച്ചു. www.kerala.results.nic.in ൽ സ്കോറുകൾ ലഭിക്കും.
ഉത്തരക്കടലാസുകളുടെ
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ ജൂലൈ അഞ്ചു വരെ
ഏതെങ്കിലും ട്രഷറിയിൽ നിശ്ചിത ഫീസൊടുക്കി അസൽ ചെലാൻ, വെബ്സൈറ്റിൽ നിന്നു
ലഭിക്കുന്ന സ്കോർ ഷീറ്റ് എന്നിവയോടൊപ്പം പോർട്ടലിൽ നൽകിയിട്ടുള്ള അപേക്ഷാ
ഫോമിന്റെ മാതൃക പ്രിന്റ് ചെയ്തു പൂരിപ്പിച്ചു വിദ്യാർഥി പഠനം നടത്തുന്ന സ്കൂൾ പ്രിൻസിപ്പലിനു സമർപ്പിക്കണം. പ്രിൻസിപ്പൽ അപേക്ഷ പരിശോധിച്ച് അപാകതകൾ ഇല്ലെന്ന് ഉറപ്പാക്കിയ
തിനുശേഷം വിദ്യാർഥികൾക്കു കൈപ്പറ്റ് രസീത് നൽകണം. കൂടാതെ ജൂലൈ 16നുള്ളിൽ വിദ്യാ
ലയത്തിൽ
ലഭിച്ച അപേക്ഷയുടെ വിവരങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. പുനർമൂല്യ
നിർണയത്തിനു പേപ്പറൊന്നിന് 500 രൂപയും സൂക്ഷ്മ പരിശോധനയ്ക്കു 100 രൂപ
പ്രകാരവും 0202–01–102–93 VHSE Fees എന്ന ശീർഷകത്തിൽ ഒടുക്കണം.
First Year (Plus One) Results March 2016 ( Individual )
First Year (Plus One) Results March 2016 (School wise)
Higher Secondary School Codes(Prefix '0' for four digit school code)
Application for Revaluation
Application for Scrutiny
Application for Photocopy
Application for Migration
OLD POSTS
0 comments:
Post a Comment