> WhatsApp Tips | :

WhatsApp Tips

1. ഏറ്റവുമധികം സംവദിക്കുന്ന സുഹൃത്തിനെ കണ്ടെത്താം
നിങ്ങൾ വാട്ട്സാപ്പിൽ ഏറ്റവുമധികം സംവദിക്കുന്നത് ആരുമായി എന്നറിയണമെന്ന് ആഗ്രഹമുണ്ടോ? വഴിയുണ്ട്, സെറ്റിങ്സ് സന്ദർശിച്ച് സ്റ്റോറേജ് യൂസേജ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. നിങ്ങൾ ഇതുവരെ അയച്ച സന്ദേശങ്ങളുടെ എണ്ണവും ഓരോരുത്തർക്കും അയച്ച എണ്ണവും ഇവിടെ കാണാനാകും.
2. ഡിലീറ്റ് ചെയ്ത മെസേജ് തിരിച്ചെടുക്കാം!
അറിയാതെ ചെലപ്പോൾ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും നമ്പര്‍ സേവ് ചെയ്തിട്ടില്ലാത്ത ഒരാളുമായുള്ള സംവാദമാകുമ്പോൾ സന്ദേശം ഡിലീറ്റ് ചെയ്യുന്നതോടെ കോൺടാക്റ്റും നഷ്ടപ്പെടുന്നു. ഇത്തരം അവസരത്തിൽ ഡിലീറ്റ് ചെയ്യപ്പെടുന്ന മെസേജുകൾ തിരിച്ചു ലഭിക്കുന്നതിന് ചില മുൻകരുതലെടുക്കാനാകും. എല്ലായ്പ്പോഴും ഇതു പ്രാവർത്തികമല്ലെന്ന വസ്തുത ഓർക്കുക. സെറ്റിങ്സിൽ ചാറ്റ്സ് ഓപ്ഷൻ സന്ദർശിച്ച് ബാക്ക് അപ് ചാറ്റ് ഹിസ്റ്ററി എന്ന ഓപ്ഷൻ ഓണാക്കുന്നതിലൂടെ ഇതിനൊരു പരിഹാരമാകും. ഓട്ടോ ബാക്ക് അപ് ചാറ്റ് ഹിസ്റ്ററി ഓപ്ഷനും ലഭ്യമാണ്. ഐഫോൺ ഉപയോക്താക്കളുടെ ബാക്ക്അപ് നടക്കുന്നത് ഐക്ലൗഡിലാണ്.
3. ബ്ലൂ ടിക് മാർക്കിനെ ഭയപ്പെടേണ്ട?
സന്ദേശമയക്കുന്ന ആൾക്കു സന്ദേശം ലഭിച്ചുവെന്നു കാണിക്കുന്ന ബ്ലൂ ടിക് സത്യത്തിൽ ഒരു രസംകൊല്ലിയാണ്. ബന്ധങ്ങളും സൗഹൃദങ്ങളും നശിപ്പിക്കുന്ന രസംകൊല്ലി. സന്ദേശത്തിന് മറുപടി അയയ്ക്കാൻ മറന്നുപോയാലും അയാൾ സുഹൃത്തിന്റെ സന്ദേശത്തെ നിഷ്കരുണം തള്ളിക്കളഞ്ഞ ദ്രോഹിയായി മാറുന്നു. ഈ രസംകൊല്ലി ബ്ലൂ ടിക് മാർക്കിനെ മെരുക്കാനും മറുമരുന്നുണ്ട്, പക്ഷേ ഒരൽപം വളഞ്ഞ വഴി ആണെന്നു മാത്രം.
3ജി, 4ജി, വൈഫൈ എന്നിവയിലേത് ഇന്റർനെറ്റ് കണക്ടിവിറ്റി ഉപയോഗിച്ച് വാട്ട്സാപ് സന്ദേശം തുറന്നാലും ഉടൻതന്നെ ബ്ലൂ ടിക് സിഗ്‌നൽ സന്ദേശമയച്ചയാള്‍ക്കു ലഭിക്കും. ഇതൊഴിവാക്കുന്നതിനായി കണക്ടിവിറ്റികളെല്ലാം സ്വിച്ച് ഓഫ് ചെയ്ത് എയർപ്ലെയ്ൻ മോഡിൽ വാട്ട്സാപ് സന്ദേശങ്ങൾ വായിക്കുക. സന്ദേശങ്ങൾ വായിച്ചതിനു ശേഷം എയർപ്ലെയ്ൻ മോഡ് മാറ്റി നോർമൽ മോഡിലാക്കുക. മോഡു മാറ്റുന്നതിനു മുൻപായി വാട്ട്സാപ് ക്ലോസ് ചെയ്യാൻ മറക്കരുത്. ഇങ്ങനെ ചെയ്താൽ നിങ്ങൾ സന്ദേശം വായിച്ചോ ഇല്ലയോ എന്ന് അയച്ചയാൾക്കു മനസിലാകില്ല. ഒഴിവാക്കേണ്ട ആളുകളുടെ മെസേജുകൾക്കു മാത്രം ഈ വളഞ്ഞ വഴി പ്രയോഗിക്കുക.
4. എല്ലാ ടിക്കുകളും ഒരുമിച്ച് ഒഴിവാക്കാം
മേൽപ്പറഞ്ഞ ഉപായം അൽപം കിറുക്കുപിടിച്ചതാണെന്നു തോന്നിയാൽ കുറ്റം പറയാനാകില്ല. എന്നാൽ ഇതിനേക്കാൾ ഫലപ്രദമായ ഒരു വിദ്യയുണ്ട്. സ്വിച്ച് ഓഫ് റെഡ് റെസീപ്റ്റ്സ് എന്ന ഓപ്ഷൻ ഓഫാക്കിയാൽ മതി. സെറ്റിങ്സിൽ ഈ ഓപ്ഷൻ ലഭ്യമാണ്. എന്നാൽ ഈ ഓപ്ഷൻ ഉപയോഗിക്കുന്നവർക്ക് അവരയയ്ക്കുന്ന സന്ദേശം മറ്റുള്ളവർ വായിച്ചോ എന്നറിയാനാകില്ല. ഇതാണ് ഇതിന്റെ ഒരു പ്രധാന പോരായ്മ.
5. അവസാനം ആക്ടിവ് ആയിരുന്നത് എപ്പോഴെന്നത് രഹസ്യമാക്കാം.
ഒരു വ്യക്തി അവസാനം ആക്ടിവ് ആയിരുന്നത് എപ്പോഴെന്ന് മനസിലാക്കുന്നതിലൂടെ ഫെയ്സ്ബുക്ക്, വാട്ട്സാപ് എന്നിവ ആ വ്യക്തി എപ്പോഴുപയോഗിക്കുന്നു എന്ന സൂചന നമുക്കു ലഭിക്കുന്നു. മറ്റുള്ളവർക്ക് ഒരാളുടെ സ്വഭാവം മനസിലാക്കാൻ ഇതിലൂടെ സാധിക്കുന്നുവെന്നും ഇതു സ്വകാര്യതയ്ക്കെതിരാണെന്നും വാദിക്കുന്നവരുണ്ട്. എന്തായാലും സെറ്റിങ്സിൽ കാണുന്ന ലാസ്റ്റ് സീൻ ഓപ്ഷനുപയോഗിച്ച് ആരൊക്കെ ഇതു കാണണമെന്നു ഓരോരുത്തർക്കും സെറ്റു ചെയ്യാം.
6. ബോൾഡ്, ഇറ്റാലിക്സ്, റ്റിൽറ്റ് എന്നിവ ഉപയോഗിക്കാം
വാട്ട്സാപ് അടുത്തിടെ പുറത്തിറക്കിയ പുതിയ ഫീച്ചറുകളിലൊന്നാണിത്. പ്രത്യേക വാക്കുകൾ ബോൾഡ് ചെയ്തും ഇറ്റാലിക്സ് ചെയ്തും പ്രയോഗിക്കുന്നതിലൂടെ ആ വാക്ക് ഏതർഥത്തിലാണ് (വ്യംഗ്യാർഥം ഉൾപ്പെടെ) ഉപയോഗിച്ചിരിക്കുന്നതെന്ന് എളുപ്പത്തിൽ മനസിലാക്കാം. ബോൾഡ് (* *), ഇറ്റാലിക്സ് (_ _) , റ്റിൽറ്റ് (~ ~) എന്നീ ചിഹ്നങ്ങളുടെ നടുവിൽ വാക്കുകൾ ടൈപ്പ് ചെയ്താൽ മതിയാകും.
7. ഡോക്യുമെന്റ് അയയ്ക്കാം
വലിയ ഫയലുകൾ അയയ്ക്കുന്നതിന് ഈമെയിലിനെ ആശ്രയിക്കുന്നവരാണ് അധികവും. അറ്റാച്ച് ഫയല്‍ ഓപ്ഷനിൽ പുതിയതായി ഉൾക്കൊള്ളിച്ചിരിക്കുന്ന സേവനം ഉപയോഗിച്ച് വലിയ ഫയലുകൾ ഇനി വാട്ട്സാപ്പിലൂടെയും അയയ്ക്കാനാകും. നിലവിൽ പിഡിഎഫ് ഫോർമാറ്റിലുള്ള ഫയലുകൾ മാത്രമാണ് അയയ്ക്കാനാകുക. മറ്റു ഫോർമാറ്റിലുള്ള ഫയലുകളും ഉടൻ തന്നെ വാട്ട്സാപ്പിലൂടെ അയയ്ക്കാനാകുമെന്നു സൂചനയുണ്ട്.
8. അനാവശ്യ സ്റ്റോറേജ് ഉപയോഗം ഒഴിവാക്കാം
സ്മാർട്ഫോൺ ക്യാമറ ഉപയോഗിച്ചെടുക്കുന്ന ഫോട്ടോകൾ, ലഭിക്കുന്ന സന്ദേശങ്ങൾ എന്നിവ ഡിഫോൾട്ടായി വാട്ട്സാപ് ഫയൽ ചെയ്യുന്നുണ്ട്. ഇതു മൂലം ഫോണിൽ ലഭ്യമായ സ്റ്റോറേജിന്റെ നല്ലൊരു ഭാഗം സ്മാർട്ഫോൺ ഉടമയ്ക്കു നഷ്ടമാകുന്നു. ഇതൊഴിവാക്കുന്നതിന് ഓട്ടോമറ്റിക് ഡൗൺലൗഡ് ഓഫാക്കുക. സെറ്റിങ്സിനുള്ളിലെ ചാറ്റ് ഓപ്ഷനിൽ നൽകിയിരിക്കുന്ന സേവ് ഇൻകമിങ് മീഡിയ എന്ന ഓപ്ഷനുപയോഗിച്ചും അനാവശ്യ ഡേറ്റ ഉപയോഗം നിയന്ത്രിക്കാം
 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder