വകുപ്പ്തല പരീക്ഷയ്ക്ക് സൗജന്യ പരിശീലനം

കേരള പബ്‌ളിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന ഡിപ്പാര്‍ട്ടുമെന്റല്‍ പരീക്ഷയ്ക്ക് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതിനുളള പ്രത്യേക സൗജന്യ പരിശീലനം ഐ.എം.ജിയുടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളില്‍ ജൂണ്‍ രണ്ട് മുതല്‍ 28 വരെ നടത്തുന്നതും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുളളവര്‍ തിരുവനന്തപുരം ഐ.എം.ജി.യിലും ആലപ്പുഴ, എറണാകുളം ഇടുക്കി, കോട്ടയം ത്യശൂര്‍ ജില്ലകളിലുളളവര്‍ കൊച്ചി ഐ.എം.ജി.യിലും, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലുളളവര്‍ കോഴിക്കോട് ഐ.എം.ജി.യിലുമാണ് പരിശീലനത്തില്‍ പങ്കെടുക്കേണ്ടത്. പരിശീലന കേന്ദ്രം മാറ്റി നല്‍കില്ല. അടുത്ത ഡിപ്പാര്‍ട്ടുമെന്റല്‍ പരീക്ഷയ്ക്ക് പി.എസ്.സി.യില്‍ അപേക്ഷ സമര്‍പ്പിക്കുന്നവരും സമര്‍പ്പിച്ചിരിക്കുന്നവരുമായ ക്ലാസ് രണ്ട്, ക്ലാസ് മൂന്ന് എന്നീ വിഭാഗത്തിലെ താല്‍പര്യമുളള ഉദ്യോഗസ്ഥരുടെ വിശദാംശം മേലധികാരിയുടെ ശുപാര്‍ശയോടുകൂടി ഐ.എം.ജി.യുടെ ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയയ്ക്കണം. മുന്‍പ് ഈ പരിശീലത്തില്‍ പങ്കെടുത്തിട്ടുളളവരും ഏതെങ്കിലും പ്രത്യേക വിഷയം മാത്രം എഴുതുന്നവരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷയോടൊപ്പം മുന്‍പ് ഈ പരിശീലന പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്നും ഡിപ്പാര്‍ട്ടുമെന്റ് പരീക്ഷ ഭാഗിഗമായി വിജയിച്ചിട്ടില്ലെന്നും പരിശീലന കാലാവധി മുഴുവനും പരിശീലനത്തില്‍ പങ്കെടുത്തുകൊളളാമെന്നുമുളള സാക്ഷ്യപത്രം ഉളളടക്കം ചെയ്യേണ്ടതാണ്. വിലാസം ഡയറക്ടര്‍ ജനറല്‍, ഐ.എം.ജി വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം - 6950033, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഐ.എം.ജി. പ്രാദേശിക കേന്ദ്രം, കാക്കനാട്, കൊച്ചി -682030, റീജിയണല്‍ ഡയറക്ടര്‍ ഐ.എം.ജി പ്രാദേശിക കേന്ദ്രം മെഡിക്കല്‍ കോളേജ് കാമ്പസ്, കോഴിക്കോട് - 673008 . 

:

e-mail subscribition

Enter your email address:

GPF PIN Finder