> Windows and GNU / Linux programms | :

Windows and GNU / Linux programms

ഡെവലപ്പര്‍മാര്‍ക്ക് യോജിക്കാത്തത് എന്ന ചീത്തപ്പേര് മാറ്റാനൊരുങ്ങുകയാണ് വിന്‍ഡോസ്. ഉബുണ്ടുവുമായി യോജിച്ചുള്ള പുതിയ സംരംഭം വഴി ഇനി ഗ്‌നു/ലിനക്‌സ് ടൂളുകള്‍ വിന്‍ഡോസിലും പ്രവര്‍ത്തിപ്പിക്കാം തങ്ങളുടെ ക്ലൗഡ് സെര്‍വറുകളില്‍ ഗ്‌നു/ലിനക്‌സ് ഉപയോഗിച്ചതിനുപിന്നാലെ വിന്‍ഡോസില്‍ ഗ്‌നു/ലിനക്‌സ് പ്രോഗ്രാമുകള്‍ പ്രവര്‍ത്തിപ്പിക്കാനുമുള്ള ശ്രമത്തിലാണ് മൈക്രോസോഫ്റ്റ്. Windows Subsystem for Linux (WSL) എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനം വഴി വിന്‍ഡോസ് 10 ന്റെ കമാന്‍ഡ് ലൈനില്‍ (cmd.exe) ഗ്‌നു/ലിനക്‌സിന്റെ കമാന്‍ഡ് ലൈനായ bash-Dw അനുബന്ധ ടൂളുകളും പ്രവര്‍ത്തിക്കും. പ്രമുഖ ഗ്‌നു/ലിനക്‌സ് പതിപ്പായ ഉബുണ്ടുവിന്റെ പിന്നിലുള്ള കനോണിക്കല്‍ കമ്പനിയുമായി സഹകരിച്ചാണ് മൈക്രോസോഫ്റ്റ് ഇക്കാര്യം നടപ്പിലാക്കുന്നത്. 
ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഓപ്പറേറ്റിങ് സിസ്റ്റമാണെങ്കിലും സോഫ്റ്റ്‌വേര്‍ ഡെവലപ്പര്‍മാര്‍ക്കും മറ്റും ആവശ്യമുള്ള ഒരുപാട് കമാന്‍ഡ്-ലൈന്‍ ടൂളൂകള്‍ ഗ്‌നു/ലിനക്‌സിലാണുള്ളത്. ഇത് വിന്‍ഡോസില്‍ ലഭ്യമാക്കാന്‍ Cygwin, MinGW പോലുള്ള അധിക പാക്കേജുകള്‍ ആവശ്യമായിരുന്നു. WSL വരുന്നതോടെ വിന്‍ഡോസിന്റെ കമാന്‍ഡ് ലൈനില്‍ ഈ ടൂളുകളെല്ലാം ഗ്‌നു/ലിനക്‌സിലുള്ളതുപോലെ നേരിട്ട് ലഭ്യമാവും.
ആരംഭദിശയിലുള്ള ഈ സംവിധാനം വഴി കമാന്‍ഡ് ലൈന്‍ ടൂളുകള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമാവുക (മൗസും ബട്ടണുമെല്ലാമുള്ള സാധാരണക്കാരന്റെ ആപ്പുകള്‍ കിട്ടില്ലെന്നര്‍ത്ഥം). എന്നാല്‍ ഡെവലപ്പര്‍മാരെ സംബന്ധിച്ച് ഇത് വലിയൊരു നേട്ടം തന്നെയാണ്.
സോഫ്റ്റ്‌വേര്‍ നിര്‍മാതാക്കള്‍ ഏറെ ആശ്രയിക്കുന്ന grep, gcc, php, python, ruby, git തുടങ്ങിയ ടൂളുകളെല്ലാം തന്നെ പുതിയ സംവിധാനം വഴി കിട്ടും. വിന്‍ഡോസിനുവേണ്ടി പ്രത്യേകം പതിപ്പുകള്‍ തയ്യാറാക്കുന്ന ബുദ്ധിമുട്ട് ഈ ടൂളുകള്‍ നിര്‍മിക്കുന്നവര്‍ക്ക് ക്രമേണ ഒഴിവാക്കുകയുമാവാം.
വിന്‍ഡോസിലെ പ്രോഗ്രാമുകളായ EXE ഫയലുകള്‍ ഗ്‌നു/ലിനക്‌സിലോ, ഗ്‌നു/ലിനക്‌സിലെ പ്രോഗ്രാമുകളായ ELF ഫയലുകള്‍ വിന്‍ഡോസിലോ നേരിട്ട് പ്രവര്‍ത്തിക്കില്ല. രണ്ട് ഓപ്പറേറ്റിങ് സിസ്റ്റത്തിനുവേണ്ടിയും ഒരേ പ്രോഗ്രാം വെവ്വേറെ കംപൈല്‍ ചെയ്‌തെടുക്കുകയാണ് ഒരു വഴി. ഇത് നിര്‍മാതാക്കള്‍ ചെയ്യേണ്ടതാണ്.
അങ്ങനെ ചെയ്യുന്നതുകൊണ്ടാണ് ഫയര്‍ഫോക്‌സ്, ക്രോം, ജിമ്പ്, ലിബര്‍ ഓഫീസ്, പൈത്തണ്‍ തുടങ്ങിയ സോഫ്റ്റ്‌വേറുകളെല്ലാം രണ്ട് സിസ്റ്റത്തിനുമായി കിട്ടുന്നത്. സോഫ്റ്റ്‌വേര്‍ നിര്‍മാതാക്കള്‍ക്ക് ഇതൊരു തലവേദനയാണ്.
എന്നാല്‍ ഒരുപാട് പ്രോഗ്രാമുകള്‍ ഏതെങ്കിലും ഒരു സിസ്റ്റത്തെ മാത്രമേ പിന്തുണയ്ക്കാറുള്ളൂ. അത്തരം സാഹചര്യത്തില്‍ വിന്‍ഡോസിനുവേണ്ടി തയ്യാറാക്കിയ EXE ഫയലുകള്‍ ഗ്‌നു/ലിനക്‌സില്‍ പ്രവര്‍ത്തിപ്പിക്കാന്‍ WINE എന്ന സോഫ്റ്റ്വെയറാണ് ഉപയോഗിച്ചുവരുന്നത്.
ഇതുപോലെ ഗ്‌നു/ലിനക്‌സിനുവേണ്ടി എഴുതിയ ELF പ്രോഗ്രാമുകള്‍ വിന്‍ഡോസില്‍ പ്രവര്‍ത്തിപ്പിക്കാന്‍ നല്ലൊരു സംവിധാനമുണ്ടായിരുന്നില്ല. ആ ഒഴിവാണ് WSL എന്ന പുതിയ സംവിധാനം നികത്തിത്തുടങ്ങുന്നത് .
(വിവരങ്ങള്‍ക്ക് കടപ്പാട്: Ubuntu Blog, Windows Blog )



 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder