> KASEPF ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്‌ | :

KASEPF ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്‌

കേരള എയ്‌ഡഡ്‌ സ്‌കൂള്‍ പ്രോവിഡന്റ്‌ ഫണ്ട്‌ ഓണ്‍ലൈന്‍ ഗെയിന്‍ പി എഫ്‌ സംവിധാനത്തില്‍ വരുത്തുന്നതിന്റെ ആദ്യപടിയായി നിലവില്‍ സ്‌പാര്‍ക്കില്‍ ഉള്ള പി എഫ്‌ അക്കൗണ്ട്‌ നമ്പര്‍ ഗെയിന്‍ പി എഫ്‌ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്‌. 2016 ജനുവരി മുതല്‍ പി എഫ്‌ ഷെഡ്യൂളുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഗെയിന്‍ പി എഫ്‌ സൈറ്റില്‍ വഴി നേരിട്ട്‌ പി എഫ്‌ ഓഫീസുകളില്‍ എത്തുന്നതിനുള്ള സംവിധാനം വരികയാണ്‌. ഇതിനുമുമ്പ്‌ അതാത്‌ സ്‌കൂളുകളിലെ പി എഫ്‌ വരിക്കാരുടെ അക്കൗണ്ട്‌ നമ്പരുകള്‍ ഒന്നുകൂടി ഉറപ്പുവരുത്തേണ്ടതുണ്ട്‌.
ആയതിനാല്‍ കേരള എയ്‌ഡഡ്‌ സ്‌കൂള്‍ പ്രോവിഡന്റ്‌ ഫണ്ടിലെ എല്ലാ വരിക്കാരും gainpf.kerala.gov.in വെബ്‌സൈറ്റ്‌ തുറന്ന്‌ ഓരോ പി.എഫ്‌ വരിക്കാരന്റെയും സ്‌പാര്‍ക്ക്‌ പെന്‍നമ്പര്‍ യൂസര്‍ നെയിം ആയും, ജനനതീയതി പാസ്‌വേഡ്‌ ആയും (ജനനതീയതി വെച്ച്‌ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പെന്‍നമ്പര്‍ തന്നെ പാസ്‌വേഡ്‌ ആയി ഉപയോഗിക്കുക) ലോഗിന്‍ ചെയ്‌താല്‍ വെബ്‌സൈറ്റില്‍ കാണുന്ന പി.എഫ്‌ അക്കൗണ്ട്‌ നമ്പരും അതാത്‌ വരിക്കാരുടെ സേവനപുസ്‌തകത്തിലുള്ള പി.എഫ്‌ അക്കൗണ്ട്‌ നമ്പറും ഒന്നുതന്നെയാണോ എന്ന്‌ പരിശോധിച്ച്‌ വ്യത്യാസം ഉണ്ടെങ്കില്‍ 19.12.2015 ന്‌ മുമ്പായി വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിലുള്ള അസിസ്റ്റന്റ്‌ പ്രൊവിഡണ്ട്‌ ഫണ്ട്‌ ഓഫീസറെ നേരിട്ട്‌ രേഖാമൂലം അറിയിക്കേണ്ടതാണെന്നും പ്രൊവിഡണ്ട്‌ ഫണ്ട്‌ ഓഫീസര്‍ അറിയിക്കുന്നു .

Aided School KASEPF: Online Verification of Teachers' PF details (Last date: 19.12.2015) -Circular | Website | Help 

യൂസര്‍ നെയിം ആയി PEN NUMBERഉം പാസ് വേഡ് ആയി ജനനത്തീയതി (dd/mm/yyyy) അല്ലെങ്കില്‍ PEN Numberഉം ഉപയോഗിക്കുക 

OLD POSTS 

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder