> ഒന്ന് മുതൽ പത്താം ക്ലാസ് വരെ മലയാളം നിർബന്ധിത ഒന്നാം ഭാഷ | :

ഒന്ന് മുതൽ പത്താം ക്ലാസ് വരെ മലയാളം നിർബന്ധിത ഒന്നാം ഭാഷ

ഔദ്യോഗിക ആവശ്യങ്ങൾക്കെല്ലാം മലയാളം നിർബന്ധമാക്കാൻ വ്യവസ്ഥ ചെയ്യുന്ന മലയാളഭാഷ (വ്യാപനവും പരിപോഷണവും) ബിൽ നിയമസഭ ഐകകണ്ഠ്യേന പാസാക്കി. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ മലയാളം നിർബന്ധിത ഒന്നാം ഭാഷയായി മാറുമെന്ന് മന്ത്രി കെ.സി. ജോസഫ്‌ പറഞ്ഞു.
അൺ എയ്ഡഡ് സ്കൂളുകളിൽ ഇതു നിർബന്ധമാക്കുന്നതിനു കഴിയില്ലെന്ന നിയമോപദേശമാണ് സർക്കാരിനു ലഭിച്ചത്.
സ്കൂളിലോ പ്ലസ്‌ടുവിലോ ബിരുദപഠനത്തിലോ മലയാളം ഒരു വിഷയമായി പഠിക്കാത്തവർക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്നതിനു മലയാളം മിഷൻ നടത്തുന്ന സീനിയർ ഹയർ ഡിപ്ലോമയ്ക്കു തുല്യമായ പിഎസ്‌സി പരീക്ഷ ജയിക്കണമെന്ന വ്യവസ്ഥ ബില്ലിൽ നിന്നു നീക്കി. പിഎസ്‌സി വഴിയല്ലാതെ നിയമനം നടത്തുന്ന അർധ സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങൾ അവരുടെ മൽസരപരീക്ഷാ ചോദ്യങ്ങൾ മലയാളത്തിൽ കൂടി തയാറാക്കണം. ഏകീകൃത ലിപി വിന്യാസം നടപ്പാക്കണമെന്നാണു മറ്റൊരു വ്യവസ്ഥ.
മലയാള ഭാഷയല്ലാതെ മറ്റേതെങ്കിലും ഭാഷ മാതൃഭാഷയായിട്ടുള്ള വിദ്യാർഥികൾക്ക് അവരുടെ മാതൃഭാഷയ്ക്കു പുറമെ മലയാളം കൂടി പഠിക്കാൻ അവസരം നൽകണം.
ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും കേരളത്തിൽ വന്നു പഠിക്കുന്ന മലയാളികളല്ലാത്ത വിദ്യാർഥികളെ ഒമ്പത്, പത്ത് ക്ലാസുകളിലും ഹയർസെക്കൻഡറി തലത്തിലും മലയാളം പരീക്ഷ എഴുതുന്നതിൽ നിന്ന് ഒഴിവാക്കും.


 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder