> Sasthrolsavam - Data Entry & Manual | :

Sasthrolsavam - Data Entry & Manual



ഉപജില്ലാ മത്സരങ്ങള്‍ക്കായി വെബ്സൈറ്റില്‍ Online Data Entry ആരംഭിക്കുന്നതിനു മുമ്പായി താഴെ കൊടുത്ത നിര്‍ദ്ദേശങ്ങള്‍ വായിക്കുക.
  • ഒരു മേളയിലെ ഒരു ഐറ്റത്തില്‍ പങ്കെടുക്കുന്ന കുട്ടിക്ക് അതേ മേളയിലെ മറ്റൊരു ഐറ്റത്തിനോ മറ്റൊരു മേളയിലോ (പ്രവൃത്തിപരിചയ മേള ഒഴികെ) പങ്കെടുക്കാന്‍ കഴിയില്ല.
  • പ്രവൃത്തിപരിചയമേളയിലെ ഇനങ്ങളില്‍ ചേര്‍ക്കുന്ന കുട്ടികളുടെ പേരുകള്‍ മറ്റു മേളകളിലും ചേര്‍ക്കാവുന്നതാണ്. എന്നാല്‍ മത്സരം ഒരേ സമയത്താണ് നടക്കുന്നതെങ്കില്‍ ഒരിനത്തില്‍ മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളൂ.
  • വിവിധ വിഭാഗങ്ങളില്‍ കുട്ടികളുടെ പേരുകള്‍ എന്റര്‍ ചെയ്യുന്നതിനു മുമ്പായി Escorting Teachers ന്റെ എണ്ണവും പേരുകളും ചേര്‍ക്കണം. 
  • Mozilla Firefox Web Browser ഉപയോഗിക്കുന്നതാണ് അഭികാമ്യം.
  • സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ ( Name of HM, School Strength തുടങ്ങിയവ) എന്റര്‍ ചെയ്തത് Save ചെയ്തതിനു ശേഷം മാത്രമേ കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യാന്‍ കഴിയൂ.
  • സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ ( Name of HM, School Strength തുടങ്ങിയവ) ഒരിക്കല്‍ കണ്‍ഫേം ചെയ്തു കഴിഞ്ഞാല്‍ പിന്നീട് Edit ചെയ്യാന്‍ കഴിയില്ല. ഒരു സ്കൂളില്‍ LP UP HS HSS എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ ഉണ്ടെങ്കില്‍ എല്ലാ വിഭാഗത്തിലേയും കുട്ടികളുടെ എണ്ണം കൊടുത്ത് Confirm ചെയ്യണം.
  • ഒരു സ്കൂളില്‍ LP UP HS HSS വിഭാഗങ്ങള്‍ ഉണ്ടെങ്കിലും എല്ലാ വിഭാഗത്തിനും കൂടി ഒരു പാസ് വേഡ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
  • കുട്ടികളുടെ ഡാറ്റ എന്റര്‍ ചെയ്ത് Confirm Button Click ചെയ്യുന്നതിനു മുമ്പും എല്ലാ വിഭാഗത്തിന്റേയും ഡാറ്റ എന്റര്‍ ചെയ്തു എന്ന് ഉറപ്പു വരുത്തുക.
  • പ്രവൃത്തി പരിചയ മേളയില്‍ Exhibition ല്‍ പേര് ചേര്‍ത്തതിനു ശേഷമേ On the Spot മത്സരത്തില്‍ കുട്ടികളെ എന്റര്‍ ചെയ്യാന്‍ കഴിയൂ. Exhibition ല്‍ പങ്കെടുക്കുന്നില്ല എങ്കില്‍ കൂടിയും ഒരു കുട്ടിയെ എങ്കിലും എന്റര്‍ ചെയ്യുക.
  • Exhibition ല്‍ ഒരിക്കല്‍ എന്റര്‍ ചെയ്ത കുട്ടിയെ Delete ചെയ്യാന്‍ സാധ്യമല്ല. എഡിറ്റ് ചെയ്ത് തിരുത്താവുന്നതാണ്.
  • എന്‍ട്രി ഫോമുകള്‍ സ്കൂള്‍ ആവശ്യത്തിന് മാത്രമുള്ളതാണ്. സബ് ജില്ലയില്‍ സമര്‍പ്പിക്കേണ്ടതില്ല. ഓണ്‍ ലൈന്‍ ഡാറ്റ എന്‍ട്രി പൂര്‍ത്തിയാക്കിയ ശേഷം ലഭിക്കുന്ന പ്രിന്റ് മാത്രമാണ്. സബ് ജില്ലയില്‍ സമര്‍പ്പിക്കേണ്ടത്.
ONLINE DATA ENTRY
  • Online Data Entry Website
  • അതാത് മേളകളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ (Science, Social Sciencd, Mathematics, IT, Work Experience) അതാത് കണ്‍‌വീനര്‍മാരുമായി ബന്ധപ്പെടേണ്ടതാണ്.
  • കഴിഞ്ഞ വര്‍ഷത്തേതു പോലെ ഈ വര്‍ഷവും സബ്‌ജില്ലാതല ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി  സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. 
  • അതിനായി ഐ ടി അറ്റ് സ്കൂള്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമാണ്. 
  • http://schoolsasthrolsavam.in/2015/ എന്നതാണ് വെബ്സൈറ്റ് അഡ്രസ്സ്. ഇവിടെ ക്ലിക്ക് ചെയ്ത് നേരിട്ട് സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്. 
  • ലോഗിന്‍ ചെയ്യാനുള്ള  User Name, Password എന്നിവ AEO ഓഫീസില്‍ നിന്നും സ്കൂളുകളെ അറിയിക്കുന്നതാണ്.
  • സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ സൈറ്റിലേക്ക് പ്രവേശിക്കുമ്പോള്‍ താഴെ കാണുന്ന ലോഗിന്‍ പേജിലാണ് എത്തിച്ചേരുന്നത്. 
  • ഈ വര്‍ഷം ആദ്യമായി ഈ സൈറ്റിലേക്ക് പ്രവേശിക്കുമ്പോള്‍ AEO ഓഫീസില്‍ നിന്നും ലഭിച്ച User Name, Password എന്നിവയാണ് ഇവിടെ ഉപയോഗിക്കേണ്ടത്.
ആദ്യമായി ശാസ്ത്രമേള സൈറ്റിലേക്ക് പ്രവേശിക്കുമ്പോള്‍ പാസ്സ്‌വേഡ് നിര്‍ബന്ധമായും മാറ്റിയിരിക്കണം Change Password പേജ് താഴെ കാണാം.


ഇവിടെ AEO ഓഫീസില്‍ നിന്നും ലഭിച്ച പാസ്‌വേഡ് മാറ്റി പുതിയത് കൊടുത്തിരിക്കണം. ഇങ്ങനെ മാറ്റുന്ന പാസ്‌വേഡ് ആണ് വീണ്ടും ലോഗിന്‍ ചെയ്യുമ്പോള്‍ ഉപയോഗിക്കേണ്ടത്. ഈ പേജിലെ എല്ലാ കോളങ്ങളും പൂരിപ്പിച്ച് Change Password ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

  • Current Password: AEO ഓഫീസില്‍ നിന്നും ലഭിച്ച പാസ്‌വേഡ്
  • New Password : മാറ്റിക്കൊടുക്കുന്ന പുതിയ പാസ്‌വേഡ്
  • Retype Password :മാറ്റിക്കൊടുക്കുന്ന പുതിയ പാസ്‌വേഡ് ഒന്നുകൂടി ടൈപ്പ് ചെയ്യുക.
  • Name/Mobile/Email : ഹെഡ്‌മാസ്റ്ററുടെ Details നല്‍കുക. 
ഇവ നല്കി Change Password ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെ കാണുന്ന Cluster School List പേജില്‍ എത്തുന്നു. ഇവിടെ ഒന്നോ അതിലധികമോ സ്കൂളിന്റെ പേരുകള്‍ കാണാം.
നിങ്ങളുടെ സ്കൂളിന്റെ പേരില്‍ ക്ലിക്കു ചെയ്യുകയാണ് വേണ്ടത്. തുടര്‍ന്ന് താഴെ കാണുന്ന പേജില്‍ എത്തിച്ചേരുന്നു.
ഈ പേജില്‍ സ്കൂളിന്റെ Basic Details നല്‍കണം. കഴിഞ്ഞ വര്‍ഷം നല്‍കിയ വിവരങ്ങള്‍ ഡീഫാള്‍ട്ടായി വന്നിരിക്കുന്നതു കാണാം. മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ തിരുത്താവുന്നതാണ്. എല്ലാം ശരിയാണെന്ന് ഉറപ്പാക്കിയതിനു ശേഷം Save ബട്ടണും തുടര്‍ന്ന് Confirm ബട്ടണും ക്ലിക്ക് ചെയ്യാവുന്നതാണ്. കണ്‍ഫേം ചെയ്തു കഴിഞ്ഞാല്‍ School Basic Details ല്‍ പിന്നീട് തിരുത്തലുകള്‍ സാധ്യമല്ല എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക. കണ്‍ഫേം ചെയ്തുകഴിയുമ്പോള്‍ ലഭിക്കുന്ന Successfully മെസ്സേജ് താഴെ കാണാം.
School Basic Details കണ്‍ഫേം ചെയ്താല്‍ മാത്രമേ കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യാന്‍ സാധിക്കൂ. കുട്ടികളുടെ വിവരങ്ങള്‍ ചേര്‍ക്കാനുള്ള പേജ് താഴെ കാണാം.
ഇവിടെ ഓരോ വിഭാഗമായി സെലക്ട് ചെയ്ത് ഡാറ്റ എന്റര്‍ ചെയ്യേണ്ടതാണ്. (Ex: Science LP, Science UP, Science HS, Science HSS എന്നിങ്ങനെ.....)
ഓരോ വിഭാഗത്തിന്റേയും ഡാറ്റ എന്റര്‍ ചെയ്തു കഴിയുമ്പോള്‍ പേജിന്റെ താഴെയുള്ള Save ബട്ടണ്‍ ക്ലിക്ക് ചെയ്യേണ്ടതാണ്.


സേവ് ചെയ്തു കഴിയുമ്പോള്‍ താഴെ കാണുന്ന പേജില്‍ എത്തിച്ചേരും. തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ കുട്ടിയുടെ പേരിനു നേരെ വലതു വശത്ത് കാണുന്ന Edit/Delete ബട്ടണുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
പ്രിന്റ് ബട്ടണ്‍ പേജിന്റെ താഴെ ഇടതു വശത്താണ് ഉള്ളത്. ഓരോ വിഭാഗത്തിന്റേയും ഇപ്രകാരം ഡാറ്റ എന്റര്‍ ചെയ്ത് കഴിഞ്ഞ് പ്രിന്റ് എടുക്കാവുന്നതാണ്. പ്രിന്റ് പേജ് താഴെ കൊടുത്തിരിക്കുന്നു.
പ്രിന്റ് എടുത്തതിനു ശേഷം Log out ചെയ്ത് വീണ്ടും Login ചെയ്ത് സൈറ്റിലേക്ക് പ്രവേശിക്കുമ്പോള്‍ സ്കൂളിന്റെ പേരിനു നേരെ ഓരോ വിഭാഗത്തിന്റേയും Confirm ബട്ടണ്‍ കാണാം. ഡാറ്റ എന്‍ട്രി പൂര്‍ത്തിയായാല്‍ ഓരോ വിഭാഗത്തിന്റേയും Entry കണ്‍ഫേം ചെയ്യേണ്ടതാണ്.


Work Experience Fair
Work Experience On the Spot മത്സരങ്ങള്‍ക്ക് കുട്ടികളെ എന്റര്‍ ചെയ്യുന്നതിനു മുമ്പായി എക്സിബിഷനില്‍ സ്കൂളിനെ എന്റര്‍ ചെയ്തിരിക്കണം. എക്ലിബിഷനില്‍ എന്റര്‍ ചെയ്താല്‍ മാത്രമേ On the Spot മത്സരങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയൂ.   

ഒരു വിദ്യാലയം Exhibition ല്‍ പങ്കെടുക്കുന്നില്ലെങ്കില്‍കൂടിയും ഒരു കുട്ടിയുടെ പേരെങ്കിലും എന്റര്‍ ചെയ്യുക. എക്സിബിഷന്‍ പേജിലും On the Spot പേജിലും  പ്രത്യേകമായി ഡാറ്റ എന്റര്‍ ചെയ്ത് സേവ് ചെയ്തിരിക്കണം.
എക്സിബിഷന്‍ സേവ് ചെയ്യാതെ On The Spot പേജ് ക്ലിക്ക് ചെയ്താല്‍ താഴെ കാണുന്ന എറര്‍ മെസ്സേജ് വരുന്നതാണ്.


 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder