തദ്ദേശഭരണ
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായുള്ള ഉദ്യോഗസ്ഥരുടെ വിവരശേഖരണം
സംസ്ഥാനമൊട്ടുക്ക് ആരംഭിച്ചു. സെപ്റ്റംബര്‍ 20-ലെ നില അനുസരിച്ചാണ് വെബ്
അധിഷ്ഠിത സംവിധാനമായ ഇ-ഡ്രോപ്പിലൂടെ
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. തദ്ദേശഭരണ
സ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള ഉദേ്യാഗസ്ഥ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ
ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രതേ്യകം യൂസര്‍ ഐ.ഡി. യും
പാസ്‌വേര്‍ഡും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ മുഖേന
ലഭ്യമാക്കിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് ഓരോ സ്ഥാപനവും ഉദേ്യാഗസ്ഥരുടെ
വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തുന്ന നടപടിയ്ക്കാണ് തുടക്കം
കുറിച്ചിട്ടുള്ളത്. ഇതിന് ഒക്‌ടോബര്‍ ഒന്‍പതു വരെയാണ് സംസ്ഥാന
തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം അനുവദിച്ചിട്ടുള്ളത്. തദ്ദേശഭരണ
തിരഞ്ഞെടുപ്പില്‍ ഉദേ്യാഗസ്ഥരെ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുന്നതിനായി
ഇക്കഴിഞ്ഞ 16, 17 തീയതികളില്‍ ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക് ജില്ലാ തല
പരിശീലനം നല്‍കിയിരുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ
സെക്രട്ടറിമാര്‍ക്കായിരുന്നു പരിശീലനം. സര്‍ക്കാര്‍ വകുപ്പുകള്‍,
സ്റ്റാറ്റിയൂട്ടറി ബോഡികള്‍, കോര്‍പ്പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍,
സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയാണ്
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി നിയോഗിക്കുക. സംസ്ഥാനമൊട്ടുക്ക് 38,000
ത്തോളം വരുന്ന പോളിംഗ് സ്റ്റേഷനുകളിലായി ഒരു ലക്ഷത്തി അറുപതിനായിരത്തോളം
ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് ആവശ്യമായുള്ളത്. എല്ലാ
സ്ഥാനപനമേധാവികളും അവരവരുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ വിശദ വിവരങ്ങള്‍ ഈ
വെബ്സൈറ്റില്‍ ചേര്‍ക്കുകയാണ് വേണ്ടത്. ഇപ്രകാരം ജീവനക്കാരുടെ വിശദ
വിവരങ്ങള്‍ നേരിട്ട് വെബ്സൈറ്റില്‍ എന്റര്‍ ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങൾ
- വളരെ വേഗത്തിലും എളുപ്പത്തിലും ജീവനക്കാരെ ഇലക്ഷനു വെണ്ടി പോസ്റ്റ് ചെയ്യാന്‍ കമ്മീഷനു സാധിക്കുന്നു.
- കുറ്റമറ്റ രീതിയില്‍ ഇലക്ഷന്‍ പ്രോസസ് ക്രമീകരിക്കാന്‍ കഴിയുന്നു.
- ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ജീവനക്കാരുടെ പോസ്റ്റിങ് വളരെ എളുപ്പത്തില്‍ പരിശോധനാ വിധേയമാക്കാന്‍ കഴിയുന്നു
- പോസ്റ്റിങ് ഓര്‍ഡര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ അനുഭവപ്പെട്ടു കൊണ്ടിരുന്ന പ്രയാസങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയുന്നു. പോസ്റ്റിങ് ഓര്‍ഡര്‍ അതാത് സ്ഥാപനങ്ങള്‍ക്ക് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞേക്കാം.
- ജീവനക്കാരുടെ പോസ്റ്റിങ് പരാതിരഹിതമായി നടത്താന്‍ കഴിയുന്നു
അതുകൊണ്ടു തന്നെ സ്ഥാപന മേധാവികള്‍ ജീവനക്കാരുടെ പേരു വിവരങ്ങള്‍ സൈറ്റില്‍
ഉള്‍പ്പെടുത്തുമ്പോള്‍ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍
ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
eDROP- User Manual for Online Data Entry
eDROP- User Manual for Online Data Entry
- ജീവനക്കാരുടെ പേരുകള്‍ ഉദ്യോഗപ്പേര് അടിസ്ഥാന ശമ്പളം എന്നിവ തെറ്റില്ലാത്ത തരത്തില്‍ നല്‍കാന്‍ ശ്രമിക്കുക.
- പോളിങ് ഡ്യൂട്ടിക്ക് ഹാജരാകാന്‍ സാധിക്കാത്ത വിധം പ്രയാസമനുഭവിക്കുന്നവരാണെങ്കില്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കാരണങ്ങള്‍ റിമാര്‍ക്സില്‍ രേഖപ്പെടുത്തുക. ഇവിടെ നമുക്ക് ടൈപ്പ് ചെയ്ത് നല്‍കാനുള്ള സൗകര്യമില്ല. കമ്മിഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കാരണങ്ങള്‍ സെലക്ട് ചെയ്ത് നല്‍കുക മാത്രമേ പാടുള്ളു.
- കമ്മീഷന്‍ നിദ്ദേശിക്കുന്ന പ്രകാരം ഒരാള്‍ക്ക് തെരെഞ്ഞെടുപ്പ് ജോലിക്ക് പങ്കെടുക്കാന്‍ സാധിക്കാത്ത ജീവനക്കാരനാണെങ്കില്‍ കൂടിയും അയാളുടെ പേര് വെബ്സൈറ്റില്‍ എന്റര്‍ ചെയ്യേണ്ടതാണ്.
- മുഴുവന്‍ ഉദ്യോഗസ്ഥരേയും എന്റര്‍ ചെയതു കഴിഞ്ഞാല്‍ Confirm ചെയ്യേണ്ടതാണ്.
- അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയായിരിക്കും സ്ഥാപനങ്ങള്‍ യൂസര്‍ നെയിം, പാസ്‌വേഡ് എന്നിവ എത്തിച്ചു തരുന്നത്.
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന പാസ്‌വേഡ് ഉപയോഗിച്ചു കൊണ്ടാണ് സൈറ്റില്‍ ലോഗിന്‍ ചെയ്യേണ്ടത്.
- Staff entry can be done after final submission of the institution details!!!!എന്ന മെസ്സേജ് വരുന്നുണ്ടെങ്കില്‍ തദ്ദേശ സ്വയംഭരണസ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്
http://www.edrop.gov.in/
എന്നതാണ് ഡാറ്റാ എന്‍ട്രി വെബ്സൈറ്റിന്റെ മേല്‍ വിലാസം. ഇവിടെ ക്ലിക്ക്
ചെയ്തോ അഡ്രസ്സ് ബാറില്‍ നേരിട്ട് ടൈപ്പ് ചെയ്തോ വെബ്സൈറ്റിലേക്ക്
പ്രവേശിക്കാവുന്നതാണ്.
Step 2
ലോഗിന്‍ പേജ് ആണ് ഇവിടെ കാണുന്നത്. യൂസര്‍ ഐ ഡി, പാസ്‍വേഡ്, കാപ്ചെ കോഡ്
എന്നിവ ടൈപ്പ് ചെയ്യാനുള്ള കോളങ്ങള്‍ ഇവിടെ കാണാം. തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ നല്‍കുന്ന പാസ്‌വേഡ് ഉപയോഗിച്ചു കൊണ്ട് ആദ്യമായി സൈറ്റില്‍
പ്രവേശിക്കുമ്പോള്‍ സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും പഴയ പാസ്‌വേഡ്(തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന പാസ്‌വേഡ്) മാറ്റിയിരിക്കണം. പിന്നീട്
സൈറ്റില്‍ പ്രവേശിക്കുമ്പോഴൊക്കെ ഈ പാസ്‌വേഡ് ആണ് ഉപയോഗിക്കണ്ടത്.
ഇങ്ങനെ പാസ്‌വേഡ് മാറ്റുമ്പോള്‍ ലഭിക്കുന്ന ഹോം പേജ് ഇവിടെ
നല്‍കിയിരിക്കുന്നു. കമ്മീഷന്‍ നല്‍കുന്ന പ്രധാന വാര്‍ത്തകളും മറ്റും ഹോം
പേജിന്റെ താഴെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
Step 3
പേജിന്റെ ഏറ്റവും മുകളിലായി Home ,Institution Registration, Institution View ,Employee Entry, Help ,Log Out എന്നിങ്ങനെ 6 മെനു കാണാം. സാധാരണ സ്ഥാപനങ്ങള്‍ ഇതിലെ Employee Entry എന്ന മെനുവിലാണ് ക്ലിക്ക് ചെയ്യേണ്ടത്
Step 4 Employee Entry
Employee
Entry എന്ന പേജില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഇവിടെ കാണുന്നതു പോലെ
നിങ്ങളുടെ സ്ഥാപനത്തിന്റെ പേര് കാണാവുന്നതാണ്. ജീവനക്കാരുടെ പേര്
വിവരങ്ങള്‍ എന്റര് ചെയ്യാന്‍ വേണ്ടി സ്ഥാപനത്തിന്റെ പേരിന്റെ വലതു വശത്ത്
കാണുന്ന Employee Entry എന്ന കോളത്തിലെ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ ഇവിടെ കൊടുത്തിരിക്കുന്ന ഡാറ്റാ എന്‍ട്രി പേജ് കാണാം. ഓരോ
ജീവനക്കാരനേയും എന്റര്‍ ചെയ്തശേഷം Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
എല്ലാവരേയും എന്റര്‍ ചെയ്ത ശേഷം Confirm ബട്ടണ്‍ ക്ലിക്ക് ചെയ്യുക .
തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ജീവനക്കാരെ എന്റര്‍ചെയ്യുന്നത് 20-09-2015 ലെ സ്റ്റാഫ് സ്റ്റാറ്റസ് വെച്ചുകൊണ്ടായിരിക്കണം
WEBSITE
eDROP- User Manual for Online Data Entry
PRESS NEWS
Election Commission Direction on Staff List for Election Duty : CIRCULAR
Kerala State Election Commission Website
eDROP- Sample Proforma for eDROP data collection
OLD POSTS
തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ജീവനക്കാരെ എന്റര്‍ചെയ്യുന്നത് 20-09-2015 ലെ സ്റ്റാഫ് സ്റ്റാറ്റസ് വെച്ചുകൊണ്ടായിരിക്കണം
WEBSITE
eDROP- User Manual for Online Data Entry
PRESS NEWS
Election Commission Direction on Staff List for Election Duty : CIRCULAR
Kerala State Election Commission Website
eDROP- Sample Proforma for eDROP data collection
Press News
തദ്ദേശഭരണ
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായുള്ള ഉദ്യോഗസ്ഥരുടെ വിവരശേഖരണത്തിന്
സമയപരിധി പുനക്രമീകരിച്ചുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍
ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. പുതുക്കിയ
സമയക്രമം അനുസരിച്ച് സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥരെപ്പറ്റിയുള്ള ഡാറ്റാ
ശേഖരണവും, ഡാറ്റാ എന്‍ട്രിയും നിശ്ചിത വെബ്‌സൈറ്റില്‍ www.edrop.gov.in-ല്‍
ഒക്‌ടോബര്‍ ഒന്‍പതിനകം അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഒക്‌ടോബര്‍ 12 വരെ ജില്ലാ
ഭരണകൂടം ബന്ധപ്പെട്ട ജില്ലയുടെ അപ്‌ലോഡ് ചെയ്ത ഡാറ്റകള്‍ പരിശോധിക്കും.
ഉദ്യോഗസ്ഥര്‍ക്കുള്ള ഡ്യൂട്ടി സ്ഥലം നിശ്ചയിച്ചുകൊണ്ടുള്ള നടപടികള്‍ 15-ന്
മുമ്പും നിയമന ഉത്തരവുകളുടെ വിതരണം 19-ന് മുമ്പും പൂര്‍ത്തിയാക്കാനാണ്
നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഒക്‌ടോബര്‍ 26-ന് മുമ്പ് തന്നെ പരിശീലന /
റിഹേഴ്‌സല്‍ ക്ലാസുകള്‍ സംഘടിപ്പിക്കണം. കമ്മീഷന്‍ നല്‍കിയിട്ടുള്ള
സമയക്രമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും വീഴ്ച
വരുത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും
ഉദ്യോഗസ്ഥര്‍ക്കുള്ള അറിയിപ്പില്‍ പറയുന്നു. OLD POSTS