അധ്യാപക
പാക്കേജിലെ ഭേദഗതികള്‍ക്കു സര്‍ക്കാര്‍ അംഗീകാരം നല്‍കി. 2013-14
അധ്യയനവര്‍ഷത്തെ തസ്തിക നിര്‍ണയത്തിനുള്ള അധ്യാപക-വിദ്യാര്‍ഥി അനുപാതം
എല്‍പിയില്‍ 1:30, യുപി-ഹൈസ്കൂള്‍ 1:35 എന്ന നിലയില്‍ തുടരും. ഈ
അധ്യയനവര്‍ഷം മുതല്‍ 1:45 ആയിരിക്കും അനുപാതം. ഒരു വര്‍ഷത്തില്‍ കൂടുതലുള്ള
അവധിയൊഴിവു നിയമനങ്ങള്‍ക്കും അംഗീകാരം നല്‍കും. അധ്യാപക ബാങ്കിലുള്ള
ഏഴായിരത്തോളം അധിക അധ്യാപകരെ എസ്എസ്എ, ആര്‍എംഎസ്എ പദ്ധതികളിലും
പ്രധാനാധ്യാപകര്‍ക്കു പകരം വരുന്ന ഒഴിവുകളിലും നിയമിക്കും.ഒട്ടേറെ
ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണു ഭേദഗതികള്‍ക്കു മന്ത്രിസഭയുടെ
അംഗീകാരം ലഭിച്ചത്. നേരത്തെ രണ്ടുവട്ടം പുതുക്കിയ പാക്കേജ് മന്ത്രിസഭയുടെ
പരിഗണനയ്ക്കു വന്നിരുന്നെങ്കിലും തീരുമാനമെടുക്കാനായിരുന്നില്ല. 2011ലാണു
സര്‍ക്കാര്‍ അധ്യാപക പാക്കേജിനു രൂപം നല്‍കിയത്. അതിനുശേഷം ഇറങ്ങിയ അനുബന്ധ
ഉത്തരവുകളെക്കുറിച്ചു വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു.
അധ്യാപകസംഘടനകളും വിദ്യാഭ്യാസവിദഗ്ധരുമായി വിദ്യാഭ്യാസ വകുപ്പ് നടത്തിയ
ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണു ഭേദഗതികള്‍ തയാറാക്കിയത്.