> like a candle | :

like a candle

സ്വയം ഉരുകിയെരിഞ്ഞ് ഇല്ലാതാകുകവഴി ചുറ്റും പ്രകാശം പരത്തുന്ന മെഴുകുതിരി വലിയ മാതൃകയാണ്.
ശ്രീബുദ്ധന്‍ പറഞ്ഞു: ''ഒരു തിരിയില്‍ നിന്ന് ആയിരം തിരി കൊളുത്തിയാലും ആദ്യ തിരിയുടെ ആയുസു കുറയില്ല. പങ്കുവയ്ക്കുന്നതുവഴി സന്തോഷം ഒരിക്കലുംകുറയില്ല.
മെഴുകുതിരിയെ കേന്ദ്രമാക്കി, ജീവിതത്തിന്റെ നിരര്‍ഥകതയെ മാക്ബെത്തിന്റെ വാക്കുകളിലൂടെ ഷേക്സ്പിയര്‍ അതിമനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്:
Out, out, brief candle!Life's but a walking shadow, a poor playerThat struts and frets his hour upon the stageAnd then is heard no more: it is a taleTold by an idiot, full of sound and fury,Signifying നോതിംഗ് (മാക്ബെത്ത് 5:5: 22-27).
പത്നിയുടെ മരണവൃത്താന്തമറിയുമ്പോള്‍ മാക്ബെത്തില്‍ നിന്നു പുറപ്പെടുന്ന വാക്കുകള്‍. kവിഷാദവും നിരാശയും അശുഭചിന്തയുമെല്ലാം നിറഞ്ഞിരിക്കുന്നതു സ്വാഭാവികം. നാം പലപ്പോഴും വിചാരിക്കുന്നഅര്‍ഥമോ വലുപ്പമോ ജീവിതത്തിനില്ല. തലയെടുപ്പുകാട്ടി നെഞ്ചുവിരിച്ച് അഹങ്കരിച്ചു നടക്കുന്നതിലെന്തു കാര്യം?കോലാഹലം നിറഞ്ഞ വിഡ്ഢിക്കഥ മാത്രമാണു ജീവിതം. രംഗവേദിയില്‍ ചലിച്ച്, പിന്നീട് വിസ്മൃതിയിലാണ്ടുപോകുന്ന കഴിവുകെട്ടനടനെപ്പോലെ. മെഴുകുതിരിവെളിച്ചത്തിലെ നിഴല്‍ മാത്രം. ആ ചെറുതിരി കെടുമ്പോള്‍ നിഴലും പോകും. അനന്തശൂന്യതയും നിശ്ശബ്ദതയുംകൂരിരുളുമാണ് യാഥാര്‍ഥ്യം എന്ന സൂചന. ജീവിത്തിന്റെ ക്ഷണികതയെയും നശ്വരതയെയും ഓര്‍മിപ്പിക്കുകയാണു മഹാകവി.
''ഉരുകിയുരുകി എരിയുമീ മെഴുകുതിരികളില്‍, അഴലിന്‍ ഇരുളില്‍ ഇടറുമീ തരളമിഴികളില്‍ മധുരിതമായ് പകരുകില്ലേ ഹൃദയസാന്ത്വനഗീതം? സുഖദസാന്ത്വനഗീതം?എന്ന നമ്മുടെ ഗിരീഷ് പുത്തഞ്ചേരിയുടെ പ്രശസ്തവരികളിലും എരിഞ്ഞുതീരുന്ന മെഴുകുതിരി, വിഷാദത്തെയാണ് സൂചിപ്പിക്കുന്നത്. പക്ഷേ, പ്രകാശത്തെയും ശുഭപ്രതീക്ഷയെയുംസൂചിപ്പിക്കുന്ന പ്രതീകങ്ങളായി തിരിയെയും വിളക്കിനെയും നമുക്കു കരുതാം.
പല കുടുംബങ്ങളിലും അന്യര്‍ക്കു വേണ്ടി സ്വന്തം ധനവും നേരവും കഴിവുകളും നിരന്തരം നല്‍കുന്നവരുണ്ട്. എരിഞ്ഞുതീരുന്ന മെഴുകുതിരിയെപ്പോലെയുള്ളവര്‍. കൊടുക്കുന്ന കാലത്തോളം അവരെ എല്ലാവരും പുകഴ്ത്തും.പക്ഷേ അതിനു ചെറിയ തടസ്സം വന്നുപോയാല്‍, സ്നേഹം ദ്വേഷമായി മാറിയെന്നിരിക്കും. നനഞ്ഞ മണ്ണു വീണ്ടും വീണ്ടും കുഴിക്കാന്‍ ജനങ്ങള്‍ക്കു പ്രവണതയേറും.
കിട്ടിയതു വേണ്ടത്രയായില്ല, കിട്ടിയതുവേണ്ട നേരത്തായില്ല എന്ന മട്ടില്‍ പരാതി ധാരാളമുണ്ടാവും. കൊടുക്കാത്തവരെപ്പറ്റി പരാതി ചുരുക്കം. കുഴിക്കാനാവാത്ത പാറപ്പുറത്തേക്ക് വെള്ളത്തിനായി ആരു തിരിഞ്ഞുനോക്കാന്‍?നിനക്കു പണമുണ്ടാക്കാന്‍ കഴിയുന്ന കാലം വരെ മാത്രമേ ബന്ധുക്കള്‍ക്കു നിന്നില്‍ താല്‍പര്യമുണ്ടാകൂ എന്ന് ആദിശങ്കരന്‍:
''യാവദ് വിത്തോപാര്‍ജനസക്ത-
സ്താവന്നിജപരിവാരോ രക്ത:(ഭജഗോവിന്ദം: 5)
ഇതു ലോകസ്വഭാവമെന്നു പറഞ്ഞാലും തന്നയാളെ പഴിക്കാതിരിക്കാന്‍ നാം നിശ്ചയമായും ശ്രദ്ധിക്കേണ്ടതുണ്ട്. നമുക്കു കഴിവുണ്ടെങ്കില്‍,നല്‍കുന്നതില്‍ സുഖവും സംതൃപ്തിയും കണ്ടെത്താം. അറിഞ്ഞുകൊണ്ടു തന്നെ സ്വയം മെഴുകുതിരിയായി എരിഞ്ഞ് അന്യര്‍ക്കു തുണയേകുന്നതിലെ ചാരിതാര്‍ഥ്യം അന്യഥാ കൈവരില്ല.
Tag-Malayalamanorama
GUEST PAGE


 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder