സ്വതന്ത്രമലയാളം
കമ്പ്യൂട്ടിങ്ങിന്റെ പതിമൂന്നാം വാര്‍ഷികാഘോഷവും ദ്വിദിന സമ്മേളനവും
ഡിസംബര്‍ 16, 17 തീയതികളില്‍ തിരുവനന്തപുരത്ത് വൈലോപ്പിള്ളി
സംസ്‌കൃതിഭവനില്‍ നടക്കും. പതിനാറിന് ഉച്ചതിരിഞ്ഞ് മൂന്നു മണിയ്ക്കാണ്
ഉദ്ഘാടനം.ചടങ്ങില്‍ ഡോ. ബി ഇക്ബാല്‍, വെങ്കിടേഷ് ഹരിഹരന്‍
(ഇന്‍ഡ്‌ലിനക്‌സ് സ്ഥാപകന്‍, റെഡ്ഹാറ്റിന്റെ മുന്‍ കോര്‍പ്പറേറ്റ്
ഡയറക്ടര്‍), പ്രശാന്ത് സുഗതന്‍ (ഞഎഗഇ.സൃങ), ജോസഫ് ആന്റണി (മാതൃഭൂമി),
സത്യശീലന്‍ മാസ്റ്റര്‍, മുരളി തുമ്മാരുകുടി, ഡോ. വി ശശികുമാര്‍, മഹേഷ്
മംഗലാട്ട്, ജോസഫ് സി മാത്യു, പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍, അനിവര്‍
അരവിന്ദ് തുടങ്ങിയവര്‍ പങ്കെടുക്കും.സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ
കീഴില്‍ 'ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ്' സ്‌കോളര്‍ഷിപ്പോടെ പൂര്‍ത്തിയാക്കിയ
പ്രോജക്റ്റുകളുടെ അവതരണം, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്
പരിപാലിയ്ക്കുന്ന മലയാളം ഫോണ്ടുകളുടെ പുതിയ പതിപ്പിന്റെയും പുതിയ മലയാളം
ഫോണ്ടുകളുടേയും റിലീസ്, ഇന്ത്യന്‍ ഭാഷാകമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട
നിരവധി പ്രോജക്റ്റുകളുടെ അവതരണം എന്നിവ നടക്കും.17ാം തിയതി രാവിലെ 9:30 ന്
മലയാളം ഡിജിറ്റല്‍ ടൈപ്പോഗ്രാഫിയുടെയും ചിത്രീകരണത്തിന്റെയും സാങ്കേതിക
വിദ്യയുടെ ലഘുചരിത്രം കെ. എച്ച് ഹുസൈന്‍, സന്തോഷ് തോട്ടിങ്ങല്‍, രജീഷ് ജെ
നമ്പ്യാര്‍ തുടങ്ങിയവര്‍ വിശദീകരിയ്ക്കും. തുടര്‍ന്ന് മൊബിലിനും
വെബ്ബിനും ആയുള്ള ഇന്ത്യന്‍ ഭാഷ പിന്തുണ നിര്‍മാണം, നവീകരിച്ച മലയാള
ഗ്രന്ഥവിവരം പരിചയപെടുത്തല്‍, മലയാളം കമ്പ്യുട്ടിങ്ങിനെകുറിച്ച്
ചോദ്യോത്തര പരിപാടി, പൊതു സംവാദം, തുടങ്ങിയവ നടക്കും. സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടറുകളില്‍ മലയാളം
ഫോണ്ടുകള്‍, ഇന്‍പുട്ട് ടൂളുകള്‍ എന്നിവ സജ്ജീകരിക്കാന്‍ സഹായിക്കും
.