ശ്രേഷ്ഠ
ഭാഷയായ മലയാളത്തിനുള്ള ആദരമായി മലയാളത്തിലെ ഹ്രസ്വ ചിത്രങ്ങളുടെ മെഗാ
ഫെസ്റ്റിന് കൊച്ചി വേദിയാവുന്നു. മണ്‍സൂണ്‍ സിനിഫെസ്റ്റിന്റെ
നേതൃത്വത്തില്‍ വൈറ്റില ഗോള്‍ഡ് സൂക്ക് മാളിലാണ് ഡിസംബറില്‍ അഞ്ചു ദിവസമായി
വിപുലമായ മേള സംഘടിപ്പിക്കുന്നത്.
ലോകത്തെവിടെയും
മലയാളത്തില്‍ ചെയ്ത ഹ്രസ്വ ചിത്രങ്ങളുടെ സംഗമമാണ് കൊച്ചി മെട്രോ ഷോര്‍ട്ട്
ഫിലിം ഫെസ്റ്റ് ലക്ഷ്യമിടുന്നത്. പ്രദര്‍ശനത്തിനൊപ്പം മല്‍സര വിഭാഗവും
ഉണ്ടാവും. ചലച്ചിത്ര രംഗത്തെ പ്രമുഖരും പ്രശസ്ത ചിന്തകരും, എഴുത്തുകാരും,
സിനിമാ പ്രവര്‍ത്തകരും പങ്കെടുക്കുന്ന ചര്‍ച്ചകളും ക്ളാസുകളും മേളയുടെ
ഭാഗമായി ഒരുക്കുന്നുണ്ട്.
ബിഗ്
സ്ക്രീന്‍ വിഡിയോവാള്‍ പ്രൊജക്ഷന്‍, വാക്ക്ത്രു വിഡിയോ പ്രൊജക്ഷന്‍
എന്നിങ്ങനെ ആധുനിക സങ്കേതങ്ങളെല്ലാം ഉപയോഗപ്പെടുത്തിയാണ് ഫെസ്റ്റ്
സംഘടിപ്പിക്കുന്നത് മാളിലെ നാല് നിലകളിലായാണ് മേള സംഘടിപ്പിക്കുന്നത്.
നാല്
ഹാളുകളിലായുള്ള സ്ക്രീനിങ്ങിനു പുറമേ മാളിന്റെ ഇടനാഴിയിലുള്‍പ്പെടെ വിഡിയോ
വാളുകള്‍ ഒരുക്കിയും മുഴുനീള പ്രദര്‍ശനം സംഘടിപ്പിക്കും. പുതുമയാര്‍ന്ന
ഇന്റീരിയറുകളും മേളയ്ക്കായി ഈ നിലകളില്‍ ഒരുക്കുന്നുണ്ട്. താഴത്തെ നിലയിലെ
ഓപ്പണ്‍ സ്റ്റേജില്‍ പുതുമുഖ സംഗീതജ്ഞര്‍ക്കും അഭിനേതാക്കള്‍ക്കുമെല്ലാം
തങ്ങളുടെ പ്രകടനം കാഴ്ചവയ്ക്കാനും അവസരം നല്‍കും.
സാമൂഹ്യ
പ്രസക്തിയുള്ള വിവിധ വിഷയങ്ങളെ ആസ്പദമാക്കി നിര്‍മിച്ച ഹ്രസ്വ ചിത്രങ്ങള്‍
മേളയില്‍ വിവിധ വിഭാഗങ്ങളായി അവതരിപ്പിക്കും. ചലച്ചിത്ര രംഗത്തെ സ്ത്രീകളെ
ആദരിക്കും. പ്രദര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒപ്പം ചലച്ചിത്ര
രംഗത്തേക്ക് കടക്കുന്നവര്‍ക്കുള്ള പരിശീലന കളരിയായി കൂടി മേളയെ
മാറ്റുവാനാണ് സംഘാടകര്‍ ശ്രമിക്കുന്നത്. വിദഗ്ധരുടെ നേതൃത്വത്തില്‍
ഇതിനായുള്ള പ്രത്യേക സെഷനുകളും ഉണ്ടാവും.
സാമൂഹ്യ പ്രസക്തിയുള്ള വിവിധ വിഷയങ്ങളെ ആസ്പദമാകി കുട്ടികൾ തന്നെ നിർമിച്ച
ഹ്രസ്വ ചിത്രങ്ങൾ മൽസരത്തിനായി സമർപ്പിക്കാം . 2014 നവംബർ 15 ന് മുൻപായി
എൻട്രികൾ സമർപ്പിക്കുക. സ്കൂൾ വിഭാഗത്തിന് എൻട്രി ഫീസ്
ഉണ്ടായിരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്കായി http://kochimetroshortfilmfest.com/ എന്ന ലിങ്ക് ക്ലിക്ക് ചെയ്യാം.