> ശ്രേഷ്ഠഭാഷാദിനാഘോഷം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ | :

ശ്രേഷ്ഠഭാഷാദിനാഘോഷം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള ഔദ്യോഗിക ഭാഷ സംബന്ധിച്ച ഉന്നതതല സമിതി, ഈ വര്‍ഷം നവംബര്‍ ഒന്ന് മലയാളം ശ്രേഷ്ഠഭാഷാ ദിനമായും നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ ഭരണഭാഷാവാരമായും ആഘോഷിക്കാന്‍ തീരുമാനിച്ചു. ഇത് സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലും പ്രത്യേകിച്ച് മലയാളം ഭരണഭാഷയാക്കിയിട്ടുള്ള വകുപ്പുകളിലും ഭരണവകുപ്പുകളിലും സ്ഥാപനങ്ങളിലും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കണം. സംസ്ഥാനതലത്തില്‍ നവംബര്‍ ഒന്നാം തീയതി ശനിയാഴ്ച മലയാളം ശ്രേഷ്ഠഭാഷാ ദിനാഘോഷവും ഭരണഭാഷാസേവന പുരസ്‌കാരദാനവും സര്‍ക്കാര്‍ സംഘടിപ്പിക്കും. മലയാള ദിനമായ നവംബര്‍ ഒന്നിന് രാവിലെ 11 -ന് എല്ലാവകുപ്പുകളിലേയും സ്ഥാപനങ്ങളിലേയും എല്ലാ ഓഫീസുകളിലും ഓഫീസ് തലവന്റെ അദ്ധ്യക്ഷതയില്‍ ഭരണഭാഷാ സമ്മേളനം സംഘടിപ്പിക്കുകയും ഉദ്യോഗസ്ഥര്‍ക്ക് ഓഫീസ് തലവന്‍ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കയും വേണം. ഇനിപറയുന്ന പ്രതിജ്ഞയാണ് മലയാളദിനത്തില്‍ സ്വീകരിക്കേണ്ടത്. മലയാളം എന്റെ ഭാഷയാണ്. മലയാളത്തിന്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. മലയാള ഭാഷയേയും കേരള സംസ്‌കാരത്തേയും ഞാന്‍ ആദരിക്കുന്നു. ഭരണനിര്‍വ്വഹണത്തില്‍ മലയാളത്തിന്റെ ഉപയോഗം സാര്‍വ്വത്രികമാക്കുന്നതിന് എന്റെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും. സംസ്ഥാനതലത്തില്‍ നവംബര്‍ ഒന്നിന് കനകക്കുന്ന് കൊട്ടാരം മൈതാനത്തില്‍ ചേരുന്ന ചടങ്ങില്‍ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ക്ക് ചീഫ് സെക്രട്ടറി ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഭരണഭാഷാവാരാഘോഷക്കാലത്ത് ഓഫീസുകളിലും സ്‌കൂളുകളിലും ആഘോഷം സംബന്ധിച്ച് ബാനറുകള്‍ പ്രദര്‍ശിപ്പിക്കണം. ബാനറിന്റെ മാതൃക: 'ഭരണഭാഷ- മാതൃഭാഷ'. മലയാളം ശ്രേഷ്ഠ ഭാഷാ ദിനാഘോഷം - 2014 നവംബര്‍ ഒന്ന്. ഭരണഭാഷാവാരാഘോഷം - 2014 നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ. വാരാഘോഷക്കാലത്ത് വിവിധ വകുപ്പുകളിലും ഓഫീസുകളിലും ഭാഷാപോഷണത്തിനും ഭരണഭാഷാ മാറ്റത്തിനും ഉതകുന്ന പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍, സമ്മേളനങ്ങള്‍, സത്‌സേവന രേഖയും ഭരണഭാഷാ സേവന പുരസ്‌കാരവും ഭരണഭാഷാ ഗ്രന്ഥരചനാ പുരസ്‌കാരവും ലഭിച്ചവര്‍ക്കുള്ള അനുമോദനം തുടങ്ങിയവ സംഘടിപ്പിക്കണം. വിവിധ വകുപ്പുകള്‍ക്ക് യോജിച്ചതും ഭാഷാമാറ്റ പുരോഗതി കൈവരിക്കുന്നതിന് ഉതകുന്നതുമായ മറ്റു പരിപാടികളും നടപ്പിലാക്കാം. ഓഫീസുകളില്‍ ഭരണരംഗത്ത് ഉപയോഗിക്കുന്ന അഞ്ച് ഇംഗ്ലീഷ് പദങ്ങളും സമാന മലയാള പദങ്ങളും എഴുതി പ്രദര്‍ശിപ്പിക്കണം. മലയാള ദിനാഘോഷവും ശ്രേഷ്ഠഭാഷാ വാരാഘോഷവും സംബന്ധിച്ച് കീഴ് ഓഫീസുകളില്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ വിവരങ്ങള്‍ സമാഹരിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി എല്ലാ വകുപ്പ് തലവന്‍മാരും നവംബര്‍ 30 ന് മുമ്പ് ഔദ്യോഗികഭാഷാ വകുപ്പ് സെക്രട്ടറിക്ക് അയക്കണം. ജില്ലാതല ആഘോഷത്തോടനുബന്ധിച്ചുള്ള സമ്മേളനത്തില്‍ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മറക്കാനാവാത്ത സംഭാവന നല്‍കിയ എഴുത്തുകാരെ ആദരിക്കണം. അതത് ജില്ലയിലുള്ള മൂന്ന് എഴുത്തുകാരെയാണ് ആദരിക്കേണ്ടത്. മുന്‍വര്‍ഷങ്ങളില്‍ ആദരിച്ചവരെ ഒഴിവാക്കാം. ജില്ലാ/താലൂക്ക്തല ആഘോഷത്തിന്റെ ചെലവ് ജില്ലാ കളക്ടര്‍ക്ക് വേണ്ടി ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള മറ്റ് ചെലവുകള്‍ എന്ന കണക്കിലും പഞ്ചായത്ത് തലത്തിലുള്ള പരിപാടികളുടെ ചെലവ് ബന്ധപ്പെട്ട പഞ്ചായത്തിന്റെ കണക്കിലും വകയിരുത്തണം.
 
ബാനര്‍ (പി.ഡി.എഫ് ഫോര്‍മാറ്റ്‌)ജെ.പി.ഈ.ജി  ഫോര്‍മാറ്റ്‌




 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder