> Android 5.0 Lollipop | :

Android 5.0 Lollipop

ഗൂഗിളിന്റെ സ്മാര്‍ട്ട്‌ഫോണ്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പായ ലോലിപോപ്പ് (ആന്‍ഡ്രോയ്ഡ് 5.0) എത്തുന്നു. നെക്‌സസ് 6 സ്മാര്‍ട്ട്‌ഫോണ്‍, നെക്‌സസ് 9 ടാബ്‌ലറ്റ്, മീഡിയ സ്ട്രീമിങിനുള്ള നെക്‌സസ് പ്ലെയര്‍ എന്നീ മൂന്ന് വ്യത്യസ്ത ഉപകരണങ്ങളിലൂടെയാണ് ആന്‍ഡ്രോയ്ഡ് 5.0 ആദ്യം ഉപയോക്താക്കളിലെത്തുന്നത്.
നവംബര്‍ 3 ന് നെക്‌സസ് 9 ടാബും നെക്‌സസ് പ്ലെയറും വിപണിയിലെത്തും. അതിനാല്‍, അന്നായിരിക്കും ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് ആദ്യം ഉപയോക്താക്കളുടെ പക്കലെത്തുക.
ഗൂഗിളിന്റെ നെക്‌സസ് ഗാഡ്ജറ്റുകളുടെ മുന്‍തലമുറയില്‍പെട്ട നെക്‌സസ്4, നെക്‌സസ്5, നെക്‌സസ്7, നെക്‌സസ് 10, ഗൂഗിള്‍ പ്ലേ എഡിഷന്‍ ഉപകരണങ്ങളില്‍ താമസിയാതെ ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് ( Android 5.0 Lollipop ) എത്തുമെന്നും ഗൂഗിള്‍ അറിയിച്ചു.
ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇപ്പോള്‍ ആധിപത്യം പുലര്‍ത്തുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഒഎസ് ആണ് ആന്‍ഡ്രോയ്ഡ്. ഐ.ഡി.സി.യുടെ കണക്ക് പ്രകാരം, ലോകവിപണിയില്‍ 84.7 ശതമാനമാണ് ആന്‍ഡ്രോയ്ഡിന്റെ വിഹിതം. ആ നേട്ടം നിലനിര്‍ത്താനും, പുതിയ മേഖലകളിലേക്ക് ആന്‍ഡ്രോയ്ഡിനെ കൈപിടിച്ച് നടത്താനും ഉദ്ദേശിച്ചാണ് ലോലിപോപ്പ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
കാര്‍ഡുകളുടെ രൂപത്തിലാണ് നോട്ടിഫിക്കേഷനുകള്‍ പ്രത്യക്ഷപ്പെടുക
ദൃശ്യമിഴിവിലും യൂസര്‍ ഇന്റര്‍ഫേസിലുമുള്ള പരിഷ്‌ക്കരണമാണ് ലോലിപോപ്പിന്റെ പ്രകടമായ സവിശേഷത. 'മെറ്റീരിയല്‍ ഡിസൈന്‍' ( ഘദര്‍ഫഴയദവ ഉഫറയഭഷ ) എന്ന് ഗൂഗിള്‍ പേരിട്ടിട്ടുള്ള രൂപഘടനയാണ് ഇതിനായി ലോലിപോപ്പില്‍ ഉപയോഗിച്ചിട്ടുള്ളത്.
ഗൂഗിള്‍ പ്ലസിന്റെ ആന്‍ഡ്രോയ്ഡ് ആപ് പോലുള്ളവയില്‍ സമീപ മാസങ്ങളില്‍ ഗൂഗിള്‍ ഉള്‍പ്പെടുത്തിയ പരിഷ്‌ക്കരണങ്ങളില്‍ പലതും മെറ്റീരിയില്‍ ഡിസൈന്‍ ആസ്പദമാക്കിയുള്ളതാണ്.
ആനിമേഷനുകളുടെ അനായാസത, നിറങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകുന്ന ഡിസൈന്‍, മെച്ചപ്പെടുത്തിയ മള്‍ട്ടിടാസ്‌കിങ് മെനു, ശബ്ദമുപയോഗിച്ച് കൂടുതല്‍ മികച്ച രീതിയില്‍ ഇടപഴകാനുള്ള (ഇന്ററാക്ട് ചെയ്യാനുള്ള) അവസരം ഒക്കെ സാധ്യമാക്കുംവിധമാണ് ലോലിപോപ്പ് ഒരുക്കിയിരിക്കുന്നത്.കൂടുതല്‍ ഉപകരണങ്ങളില്‍ ഒരേപോലെ ഉപയോഗിക്കാവുന്ന പ്ലാറ്റ്‌ഫോം എന്ന നിലയ്ക്ക്, ഡെവലപ്പര്‍മാര്‍ക്ക് അവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ ലോലിപോപ്പിനായി 5000 പുതിയ എ.പി.ഐ.കള്‍ ( അഛസൃറ ) രംഗത്തെത്തുന്നുണ്ട്.
പ്രൊഫഷണലുകളെ കൂടുതലായി ആകര്‍ഷിക്കാന്‍ പാകത്തിലാണ് ലോലിപോപ്പ് എത്തുന്നത്. ഒരേ ഉപകരണത്തെ തന്നെ പേഴ്‌സണല്‍ മോഡിലേക്കും, വര്‍ക്ക് 'പേഴ്‌സണാലിറ്റി'യിലേക്കും മാറ്റി, രണ്ട് രീതിയില്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഉപയോഗിക്കാന്‍ പുതിയ ആന്‍ഡ്രോയ്ഡ് അവസരമൊരുക്കുന്നു. ഒരാളുടെ ഉപകരണത്തിലെ വര്‍ക്ക് പേഴ്‌സണാലിറ്റി പാര്‍ട്ടീഷന്‍ മാത്രമേ കമ്പനി കാണൂ, സ്വകാര്യഭാഗം അദൃശ്യമായിരിക്കും.
സ്‌ക്രീനിന്റെ സിംഹഭാഗവും വിഴുങ്ങുന്ന രീതിയിലാകില്ല ഫോണ്‍ വിളികളുടെ അറിയിപ്പ് പ്രക്ഷപ്പെടുക
നോട്ടിഫിക്കേഷനുകള്‍ കൈകാര്യം ചെയ്യാന്‍ ലോലിപോപ്പില്‍ നൂതന സംവിധാനം തന്നെ ഒരുക്കിയിരിക്കുന്നു. കാര്‍ഡുകളുടെ രൂപത്തിലാണ് നോട്ടിഫിക്കേഷനുകള്‍ സ്‌ക്രീനിലെത്തുക. മാത്രമല്ല, 90 മിനിറ്റ് ബാറ്ററി ആയുസ്സ് വര്‍ധിപ്പിക്കാനുള്ള പുതിയൊരു ബാറ്ററി സേവിങ് മോഡും ലോലിപോപ്പിലുണ്ട്.
ഫാക്ടറി റീസെറ്റിങ് പരിമിതപ്പെടുത്തുന്ന പ്രത്യേക സംരക്ഷണ സങ്കേതവും ലോലിപോപ്പിലുണ്ട്. അതിനാല്‍, മോഷ്ടിച്ച ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുക ബുദ്ധിമുട്ടാകും. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളും ടാബുകളും നിര്‍മിക്കുന്ന പല കമ്പനികളും ഇത്തരം സംവിധാനം സ്വന്തം നിലയ്ക്ക് നടപ്പാക്കുന്നുണ്ട്. അതിപ്പോള്‍ ആന്‍ഡ്രോയ്ഡില്‍തന്നെ ഉള്‍പ്പെടുത്തുകയാണ്. മാത്രമല്ല, സ്റ്റോര്‍ചെയ്ത ഡേറ്റയുടെ സംരക്ഷണാര്‍ഥം എന്‍ക്രിപ്ഷന്‍ സങ്കേതവും ആന്‍ഡ്രോയ്ഡ് ലോലിപോപ്പിലുണ്ട്.
2011 ലെ ആന്‍ഡ്രോയ്ഡ് 4.0 ഐസ് സ്‌ക്രീം സാന്‍ഡ്‌വിച്ചിന് ശേഷം, ഗൂഗിള്‍ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ആന്‍ഡ്രോയ്ഡ് അവതരണമാണ് ലോലിപോപ്പിന്റേത്. സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ടാബുകള്‍ക്കും പുറത്ത് മറ്റ് ഉപകരണങ്ങളിലേക്ക് ആന്‍ഡ്രോയ്ഡിന്റെ വളര്‍ച്ചക്ക് തുടക്കമിട്ടത് ഐസ് സ്‌ക്രീം സാന്‍ഡ്‌വിച്ചായിരുന്നു.
പരസ്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന എല്ലാ ഉപകരണങ്ങള്‍ക്കും ഭാവിയില്‍ ആന്‍ഡ്രോയ്ഡ് ഉപയോഗിക്കാന്‍ കഴിയണം എന്നതാണ് ഗൂഗിളിന്റെ ലക്ഷ്യം. അതിലേക്കുള്ള ആദ്യചുവടുവെപ്പാണ് ലോലിപോപ്പെന്ന് ടെക് നിരീക്ഷകര്‍ വിലയിരുത്തുന്നു. 'മുന്നോട്ടുള്ള ഒരു വലിയ ചുവടുവെപ്പ്' എന്ന് ലോലിപോപ്പിനെ ഗൂഗിള്‍ വിശേഷിപ്പിച്ചത് അതുകൊണ്ടാണ്. 

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder