പൊതുവിജ്ഞാനം
പഠിച്ചാല്‍ എന്‍ജിനീയറാകാമോ? കഴിയില്ല എന്ന ഉത്തരമാണ് നിങ്ങളുടെതെങ്കില്‍
തെറ്റി . പൊതുവിജ്ഞാനത്തിന്റെയും ആനുകാലിക സംഭവങ്ങളുടെയും കൂടെ അല്‍പം
കേരളനവോത്ഥാന ചരിത്രവും കൂടി അറിഞ്ഞിരുന്നാല്‍ സര്‍ക്കാര്‍ വകുപ്പില്‍
എന്‍ജിനീയറാകാം, ഹോമിയോ മെഡിക്കല്‍ ഒാഫിസറാകാം, എന്‍ജിനീയറീങ് കോളജ്
ലക്ചറര്‍ ആകാം.
വേണ്ടത്ര
സാങ്കേതിക പരിജ്ഞാനമില്ലാത്തവര്‍ക്കും മുകളില്‍ പറഞ്ഞ തസ്തികകളില്‍
നിഷ്പ്രയാസം കയറിക്കൂടാനുള്ള സംവിധാനമൊരുക്കിയിരിക്കയാണ് നnമ്മുടെ പബ്ളിക്
സര്‍വീസ് കമ്മിഷന്‍.
സാങ്കേതിക
യോഗ്യതകള്‍ ആവശ്യമില്ലാത്ത എല്‍ഡിസി, ലാസ്റ്റ് ഗ്രേഡ് തുടങ്ങിയ
തസ്തികകളില്‍ നടത്തുന്ന പൊതുവിജ്ഞാനപരീക്ഷകള്‍ എന്‍ജിനീയര്‍ പോലെയുള്ള
സുപ്രധാന തസ്തികകളില്‍ നടത്തുമ്പോള്‍ ഉദ്യോഗാര്‍ഥികളുടെ സാങ്കേതിക
പരിജ്ഞാനം വിലയിരുത്തപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിനു പിഎസ്സി മറുപടി
പറയേണ്ടിയിരിക്കുന്നു.
നവംബറില്‍
26 പരീക്ഷകള്‍ നടത്താനാണ് പിഎസ്സി തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ എട്ട്,
22 തീയതികളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് പരീക്ഷകളൊഴികെ ബാക്കി 24
പരീക്ഷകളും സാങ്കേതിക യോഗ്യതകള്‍ ആവശ്യമുള്ള തസ്തികകളിലേക്കുള്ളതാണ്. ഈ
പരീക്ഷകളുടെ സിലബസില്‍ നിശ്ചിത സാങ്കേതികയോഗ്യത അടിസ്ഥാനമാക്കിയുള്ള
ചോദ്യങ്ങള്‍ക്കൊപ്പം പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങള്‍, കേരളനവോത്ഥാനം
എന്നീ വിഷയങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളും ഉള്‍പ്പെടുത്തുന്നുണ്ട്.
നവംബര്‍
29ന്റെ വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ പരീക്ഷ മാത്രമാണ് ഇതിനൊരപവാദമായി
ചൂണ്ടിക്കാട്ടാവുന്നത്. ഈ പരീക്ഷയുടെ സിലബസില്‍ നിശ്ചിത സാങ്കേതിക
യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ഒബ്ജക്ടീവ് പരീ”ക്ഷ എന്നു മാത്രമേ
വ്യക്തമാക്കിയിട്ടുള്ളൂ. എന്നാല്‍ ഈ പരീക്ഷയിലും പൊതുവിജ്ഞാന ചോദ്യങ്ങള്‍
കടന്നു കൂടാനിടയുണ്ട്.
കെഎസ്ഇബിയില്‍
അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയുടെ പരീക്ഷ നവംബര്‍
15നാണ്. ഈ പരീക്ഷയുടെ സിലബസില്‍ രണ്ടു പാര്‍ട്ടുകളാണുള്ളത്. പാര്‍ട്ട്
ഒന്ന് നിശ്ചിത സാങ്കേതിക യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളാണ്.
ഇതില്‍ നാലു മൊഡ്യൂളുകളായി ഇലക്ട്രിക് സര്‍ക്യൂട്സ്, ഇലക്ട്രിക്കല്‍
മെഷീന്‍സ്, പവര്‍ സിസ്റ്റംസ്, അനലോഗ് ആന്‍ഡ് ഡിജിറ്റല്‍
ഇല്ക്ട്രോണിക്സ്/ഇലക്ട്രിേക്കല്‍ സിസ്റ്റം ഡിസൈന്‍ തുടങ്ങിയ മേഖലകളില്‍
നിന്നുള്ള ചോദ്യങ്ങളുണ്ടാവും.
പാര്‍ട്ട്
രണ്ടില്‍ പൊതുവിജ്ഞാനം, ആനുകാലിക സംഭംവങ്ങള്‍, കേരള നവോത്ഥാനം എന്നീ
വിഷയങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാണ്. രണ്ടു പാര്‍ട്ടായി തിരിച്ച സിലബസിലെ
ഒാരോ പാര്‍ട്ടില്‍ നിന്നും എത്ര ചോദ്യങ്ങള്‍ വിതം പരീക്ഷയില്‍
ഉള്‍പ്പെടുത്തും എന്നു വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഒാരോ
പാര്‍ട്ടില്‍ നിന്നും 50 ചോദ്യങ്ങള്‍ വീതം വേണമെങ്കില്‍ ചോദിക്കാം. 50
മാര്‍ക്കിനുള്ളിലാണ് ഇതിന്റെ കട്ട് ഒാഫ് മാര്‍ക്കെങ്കില്‍ ഒരു സാങ്കേതിക
ചോദ്യത്തിനുപോലും ഉത്തരമെഴുതാത്തവര്‍ക്കും ലിസ്റ്റില്‍ കടന്നുകൂടാം.
സþങ്കേതിക യോഗ്യതയുടെ മാത്രം അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ്് നടത്തുന്ന
എല്ലാ തസ്തികകളുടെയും ഇപ്പോഴത്തെ അവസ്ഥ ഇതാണ്.
പൂര്‍ണ്ണമായും
സാങ്കേതിക വിഷയങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മുമ്പ് അസിസ്റ്റന്റ്
എന്‍ജിനീയര്‍ തസ്തികയ്ക്ക് പിഎസ്സി പരീക്ഷ നടത്തിയിരുന്നത്. എന്നാല്‍
പരീക്ഷ എഴുതുന്നവര്‍ പൊതുവിജ്ഞാനവും അറിയണമെന്നുള്ള അഭിനവ നയം മൂലം
സാങ്കേതികയോഗ്യത ആര്‍ജിച്ചവര്‍ റാങ്ക് ലിസ്റ്റില്‍ പിന്നാക്കം പോകാന്‍
ഇടയാക്കുന്നതായി പരാതിയുണ്ട്. ട്രേഡ്സ്മാന്‍-ഷീറ്റ് മെറ്റല്‍, ലാബേറട്ടറി
ടെക്നിക്കല്‍ അസിസ്റ്റന്റ്, കംപ്യൂട്ടര്‍ പ്രോഗ്രാമര്‍, സ്റ്റാഫ് നഴ്സ്
തുടങ്ങി നവംബറില്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന തസ്തികകളിലും
പൊതുവിജ്ഞാനം പഠിച്ചവര്‍ക്ക് ലിസ്ററില്‍ കയറിപ്പറ്റാന്‍
എളുപ്പമായിരിക്കും.കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സാങ്കേതിക
തസ്തികകളുടേതുള്‍പ്പെടെ പിഎസ്സി നടത്തുന്ന എല്ലാ പരീക്ഷകളിലും
പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങള്‍, കേരള നവോത്ഥാനം എന്നീ മേഖലകളില്‍
നിന്നുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നുണ്ട്. നnമ്മുടെ നവോത്ഥാന
കാലഘട്ടത്തെക്കുറിച്ചും നവോത്ഥാന നായകന്‍മാരെ കുറിച്ചുമുള്ള അറിവ്
സര്‍ക്കാര്‍ സര്‍വീസില്‍ തൊഴില്‍ തേടുന്നവര്‍ക്കുണ്ടായിരിക്കണം എന്ന
ഉദ്ദേശ്യത്തോടെയാണ് ഈ വിഷയങ്ങള്‍ പിഎസ്സി പരീക്ഷകളില്‍ സ്ഥിരമായി
ഉള്‍പ്പെടുത്താന്‍ തുടങ്ങിയത്.
സാങ്കേതിക
തസ്തികകളിലെ തൊഴിലന്വേഷകര്‍ ഇതിനെതിരെ ശക്തിമായി രംഗത്തു വkിരുന്നെങ്കിലും
പിഎസ്സി പുതിയ പരിഷ്ക്കാരത്തില്‍ നിന്നും പിന്നോട്ട് പോയില്ല. എന്നാല്‍
ചില ചോദ്യപേപ്പറുകളില്‍ കണക്കിലധികം ചോദ്യങ്ങള്‍ പൊതുവിജ്ഞാനവുമായി
ബന്ധപ്പെട്ട് ചോദിക്കുന്നുണ്ട് എന്ന പരാതി നിലനില്‍കുകയാണ്. സാങ്കേതിക
യോഗ്യത മാത്രം ആവശ്യമായ തസ്തികകളില്‍ പൊതുവിജ്ഞാന ചോദ്യങ്ങള്‍ കൂടുതല്‍
ഉള്‍പ്പെടുത്തുന്നത് യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ അവസരങ്ങള്‍
ഇല്ലാതക്കാനിടയാക്കും എന്ന പരാതിയാണുയരുന്നത്.