സംസ്ഥാനത്തെ
വിദ്യാലയങ്ങളില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസവും സമ്പൂര്‍ണ ശുചിത്വവും
ലക്ഷ്യമിട്ടു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ക്ളീന്‍ സ്കൂള്‍-
സ്മാര്‍ട് ചില്‍ഡ്രന്‍ പദ്ധതി നടപ്പാക്കുന്നു. സര്‍വശിക്ഷാ അഭിയാനുമായി
ചേര്‍ന്നാണു പദ്ധതി നടപ്പാക്കുക.
പദ്ധതിയുടെ
ഭാഗമായി കുട്ടികളുടെ കലാ മികവു പ്രോല്‍സാഹിപ്പിക്കാന്‍ ലളിതകലാ
അക്കാദമിയുമായി ചേര്‍ന്ന് എല്ലാ നിയോജക മണ്ഡലങ്ങളിലും ഓരോ സ്കൂളില്‍ ആര്‍ട്
ഗാലറി തുടങ്ങും. പൊടിപടലങ്ങളും മാലിന്യങ്ങളും ഇല്ലാത്ത ക്ളാസ് മുറികള്‍,
ശിശുസൌഹൃദ ഫര്‍ണിച്ചറുകള്‍, ശൌചാലയങ്ങള്‍, ഒപ്പം സജ്ജീകരിച്ച ക്ളാസ്
മുറികള്‍, ഇന്റര്‍നെറ്റ് സൌകര്യം, ക്ളാസ് ലൈബ്രറി, കുട്ടികളുടെ
പോര്‍ട്ഫോളിയോകള്‍ സൂക്ഷിക്കാനുള്ള സൌകര്യം, സ്മാര്‍ട് ബോര്‍ഡുകള്‍,
ശുദ്ധജല സൌകര്യം, പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്കുള്ള
സൌകര്യങ്ങള്‍ തുടങ്ങിയവ സജ്ജമാക്കും. സ്കൂള്‍ ക്യാംപസ് പരിസ്ഥിതി സൌഹൃദവും
ശുചിത്വമുള്ളതുമാക്കാനുള്ള പരിപാടികളും നടപ്പാക്കും.
ആധുനിക
സൌകര്യങ്ങളോടെയുള്ള പാചകപ്പുര, ഡൈനിങ് ഹാള്‍, മാലിന്യ സംസ്കരണ സംവിധാനം,
ജൈവകൃഷി പ്രോല്‍സാഹിപ്പിക്കല്‍ തുടങ്ങിയവ നടപ്പാക്കും. അധ്യയന ദിനങ്ങളും
അധ്യാപകരുടെ ഹാജരും ഉറപ്പാക്കും. വാര്‍ഷിക പ്ളാന്‍ തയാറാക്കല്‍, ക്ളാസ്,
സ്കൂള്‍ കൌണ്‍സിലുകള്‍ രൂപീകരിക്കല്‍, പിന്നാക്കം നില്‍ക്കുന്ന
കുട്ടികള്‍ക്കായി പ്രത്യേക പാക്കേജുകള്‍ തുടങ്ങിയവ നടപ്പാക്കും.
ഓരോ
വിദ്യാലയവും ഈ ലക്ഷ്യം നേടാന്‍ പ്രവര്‍ത്തന പദ്ധതികള്‍ തയാറാക്കണമെന്നും
മികച്ച വിദ്യാലയങ്ങള്‍ക്കു പ്രോല്‍സാഹനം നല്‍കും, 2015 ഫെബ്രുവരിയില്‍
സംസ്ഥാനാടിസ്ഥാനത്തില്‍ എജ്യൂക്കേഷന്‍ എക്സലന്‍സ് ഫെസ്റ്റ് നടത്തും.
അവകാശാധിഷ്ഠിത വിദ്യാഭ്യാസത്തില്‍ രക്ഷിതാക്കളുടെ പങ്കു
വിശദീകരിക്കുന്നതിനായി 14ന് എല്ലാ എല്‍പി, യുപി വിദ്യാലയങ്ങളിലും
രക്ഷാകര്‍തൃ സമ്മേളനം നടത്തും. ജവാഹര്‍ലാല്‍ നെഹ്റുവിന്റെ 125-ാം
ജന്മവാര്‍ഷികത്തോടനുബന്ധിച്ചു സ്കൂളുകളില്‍ ചിത്രരചനാ മല്‍സരം നടത്തും.