> DIGITAL SIGNATURE | :

DIGITAL SIGNATURE

ഡിജിറ്റല്‍ ഒപ്പ് ആവശ്യമുള്ളവര്‍ 
ആദായ നികുതി നിയമത്തിലെ വകുപ്പ് 44 എബി പ്രകാരം  കച്ചവടത്തില്‍ നിന്ന് ഒരു കോടി രൂപയില്‍ കൂടുതല്‍ വിറ്റുവരവുള്ള എല്ലാ വിഭാഗം നികുതിദായകരും മൊത്ത വരുമാനം 25 ലക്ഷം രൂപയില്‍ കൂടുതലുള്ള പ്രഫഷനലുകളും അവരുടെ കണക്കുകള്‍ നിര്‍ബന്ധമായും ചാര്‍ട്ടേഡ് അക്കൌണ്ടന്റിനെക്കൊണ്ട് ഒാഡിറ്റ് ചെയ്തു വേണം നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍. നികുതി നിയമത്തിലെ ഒാഡിറ്റിനു വിധേയമായിട്ടുള്ള വ്യക്തികള്‍ ഉള്‍പ്പെടെയുള്ള എല്ലാ നികുതി ദായകരും റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്  ഡിജിറ്റല്‍ ഒപ്പിട്ടു വേണം.അതുപോലെ കമ്പനി നിയമം അനുസരിച്ച് എല്ലാവിധ ഇടപാടുകളും രേഖകളും ഇലക്ട്രോണിക്കായി സമര്‍പ്പിക്കുന്നത് ഡിജിറ്റല്‍ ഒപ്പോടുകൂടി ആയിരിക്കണം. അതുപോലെ കമ്പനികളിലെ ഡയറക്ടര്‍മാര്‍, കമ്പനി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ചാര്‍ട്ടേഡ് അക്കൌണ്ടന്റുമാര്‍, കമ്പനി സെക്രട്ടറിമാര്‍, കമ്പനി നിയമം അനുസരിച്ച് കമ്പനി റജിസ്ട്രാരുടെ പക്കല്‍ ബാധ്യത രേഖപ്പെടുത്തുവാന്‍ ബാധ്യസ്ഥരായ ബാങ്കിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും നിര്‍ബന്ധമായും ഡിജിറ്റല്‍ ഒപ്പുള്ള ഇ-ടോക്കണ്‍ എടുത്തിരിക്കണം.
എന്താണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍  
ഇലക്ട്രോണിക്കായി സമര്‍പ്പിക്കുന്ന രേഖകളുടെ സുരക്ഷിതത്വത്തിനു വേണ്ടിയും സ്ഥിരീകരണത്തിനു വേണ്ടിയും ഇവ സമര്‍പ്പിച്ചവരുടെ തിരിച്ചറിയലും ഉറപ്പാക്കുന്നതിനു വേണ്ടിയുള്ളതാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍. ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റിനു വ്യക്തികളുടെ പാസ്പോര്‍ട്ടിനോടും ഡ്രൈവിങ് ലൈസന്‍സിനോടും താരതമ്യം ചെയ്യാവുന്നതാണ്. കടലാസിലുള്ള രേഖകളുടെ കൈയൊപ്പിനോട് തത്തുല്യമാണ് ഇലക്ട്രോണിക്കായി സമര്‍പ്പിക്കുന്ന  രേഖകളിലെ ഡിജിറ്റല്‍ സിഗ്നേച്ചര്‍.
ഡിജിറ്റല്‍ സിഗ്നേച്ചര്‍   എത്ര തരം  
ഡിജിറ്റല്‍ സിഗ്നേച്ചര്‍  മൂന്നു തരമാണ്. ഇവയെ ക്ളാസ് 1, ക്ളാസ്-2, ക്ളാസ്-3 എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. ഡിജിറ്റല്‍ സിഗ്നേച്ചര്‍  സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നതിനു മുന്‍പ് നടത്തുന്ന പരിശോധനയാണ് ഇതിന്റെ അടിസ്ഥാനം.
ഇ-മെയില്‍ വിനിമയത്തിന്റെയും മറ്റും സ്ഥീരികരണത്തിനു വേണ്ടി സ്കാര്യ വ്യക്തികള്‍ ഉപയോഗിക്കുന്നതാണ് ക്ളാസ്-1 സിഗ്നേച്ചര്‍. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വകാര്യ ആവശ്യങ്ങള്‍ക്കു പുറമെ പ്രധാനമായും ബിസിനസ് ആവശ്യത്തിനായി ഉപയോഗിക്കുന്നതാണ് ക്ളാസ്-2 സിഗ്നേച്ചര്‍.കമ്പനി റജിസ്ട്രാര്‍ ഇന്ത്യന്‍ റെയില്‍വേ, ആദായ നികുതി വകുപ്പ്, വാണിജ്യ നികുതി വകുപ്പ് തുടങ്ങിയ ഒട്ടുമിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇലക്ട്രോണിക്കായി സമര്‍പ്പിക്കുന്ന രേഖകളില്‍ ക്ളാസ്-2 സിഗ്നേച്ചര്‍ ആണ് ഉപയോഗിക്കേണ്ടത്. എന്നാല്‍ പലപ്പോഴും ഇ-ടെന്‍ഡറുകള്‍ സമര്‍പ്പിക്കുന്നതിനു ക്ളാസ്-3 സിഗ്നേച്ചര്‍ വേണമെന്നു നിഷ്കര്‍ഷിക്കാറുണ്ട്. സിഗ്നേച്ചറിന്റെ  ആധാരികതയെ സംബന്ധിച്ച് ഏറ്റവും കൂടിയ ഉറപ്പാണ് ക്ളാസ്-3 സിഗ്നേച്ചര്‍ നല്‍കുന്നത്.
ആരാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ നല്‍കുന്നത്  
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള കണ്‍ട്രോളര്‍ ഒാഫ് സര്‍ട്ടിഫൈയിങ് അതോറിറ്റീസ് ലൈസന്‍സ് കൊടുത്തിട്ടുള്ള സര്‍ട്ടിഫൈയിങ് അതോറിറ്റീസ് ആണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.  നിലവില്‍ 6 കമ്പനികളെയാണ് ഇതിനായി അധികാരപ്പെടുത്തിയിരിക്കുന്നത്.ഗുജറാത്ത് നര്‍മദാവാലി ഫെര്‍ട്ടിലൈസേര്‍സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡിന്റെ എന്‍കോഡ് സൊല്യൂഷന്‍സ്, സിഫി ടെക്നോളജീസ് ലിമിറ്റഡിന്റെ സേഫ് സ്ക്രിപറ്റ്, ടാറ്റാ കണ്‍സള്‍റ്റന്‍സി സര്‍വീസസ് ലിമിറ്റഡിന്റെ ടിസിഎസ്, ഇമുദ്ര കണ്‍സ്യൂമര്‍ സര്‍വീസസ് ലിമിറ്റഡിന്റെ ഇമുദ്ര, നാഷനല്‍ ഇന്‍ഫോമാറ്റിക്സ് സെന്ററിന്റെ എഐസി, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡവലപ്മെന്റ് ആന്‍ഡ് റിസര്‍ച് ഇന്‍ ബാങ്കിങ് ടെക്നോളജിയുടെ ഐഡിആര്‍ബിറ്റി, തുടങ്ങിയവയാണ് ഇവ.
ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍  
ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഏതു കമ്പനിയില്‍ നിന്ന്  എടുത്താലും ഒരുപോലെയാണ്. എന്നാല്‍ കമ്പനികള്‍ തമ്മിലുള്ള മല്‍സരം സിഗ് നേച്ചര്‍ ക്ളാസ് കാലാവധി തുടങ്ങിയവയെ അടിസ്ഥാനമാക്കി വിലയില്‍ വ്യത്യാസങ്ങളുണ്ടാവാം. ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഒന്ന് അഥവാ രണ്ട് വര്‍ഷത്തെ കാലാവധിയാണ് ഉള്ളത്. ഇതില്‍ ഏതാണ് വേണ്ടതെന്ന് അപേക്ഷകനാണ് തീരുമാനിക്കേണ്ടത്.
നിര്‍ദിഷ്ട കമ്പനികളുടെ അപേക്ഷാ ഫോം അവരുടെ വെബ്സൈറ്റില്‍ ലഭ്യമാണ.് അപേക്ഷകന്റെ പേര്, ജനന തീയതി വിലാസം, ഇ-മെയില്‍ ഐഡി, ടെലിഫോണ്‍ നമ്പര്‍,  മൊബൈല്‍ നമ്പര്‍, പെര്‍മനന്റ് അക്കൌണ്ട് നമ്പര്‍ (പാന്‍) തുടങ്ങിയവ അപേക്ഷയില്‍ പൂരിപ്പിക്കേണ്ടതുണ്ട്. ഇതിനു പുറമെ തിരിച്ചറിയലിന്റെ വിലാസത്തിന്റെയും പാനിന്റെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷകന്റെ ഫോട്ടോ ഒട്ടിച്ച് അതിന്‍മേല്‍ കൈയൊപ്പിട്ട് കമ്പനികള്‍ക്കു നേരിട്ടോ അവര്‍ അധികാരപ്പെടുത്തിയ ഏജന്റിനോ നല്‍കേണ്ടതാണ്. ഗസറ്റഡ് ഒാഫിസറോ ബാങ്ക് മാനേജരോ പോസ്റ്റ് മാസ്റ്ററോ വേണം രേഖകള്‍ സാക്ഷ്യപ്പെടുത്തുവാന്‍. അപേക്ഷ പൂര്‍ണമെങ്കില്‍ ഇ-ടോക്കണിലാക്കിയ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഏതാനും ദിവസത്തിനുള്ളില്‍ ലഭിക്കും.
ഇ-ടോക്കണ്‍ ഭദ്രമായി സൂക്ഷിക്കണം  
ഇ-ടോക്കണ്‍ ദുരുപയോഗപ്പെടുത്താന്‍ ഇടകൊടുക്കാത്ത വിധം അപേക്ഷകന്‍ നേരിട്ടു തന്നെ സൂക്ഷിക്കുന്നതാണ് അഭികാമ്യം. ഡിജിറ്റല്‍  ഒപ്പിടാന്‍ അപേക്ഷകന്റെ സാന്നിധ്യം ആവശ്യമില്ലാത്തതും ഇ-ടോക്കണ്‍ മാത്രം മതി എന്നുള്ളതുകൊണ്ടും കൈയ്യൊപ്പിനു തത്തുല്യമായതുകൊണ്ടുമാണ് ഇത്. 2000 ത്തിലെ വിവര സാങ്കേതിക വിദ്യാ നിയമം അനുസരിച്ച് ഡിജിറ്റല്‍ ഒപ്പിട്ട രേഖകള്‍ കോടതികളില്‍ തെളിവായി അംഗീകരിക്കും. ഡിജിറ്റല്‍ സിഗ്നേച്ചറിന്റെ പൂര്‍ണ ഉത്തരവാദിത്തം അതിന്റെ ഉടമയ്ക്ക്
ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഒന്നില്‍ കൂടുതല്‍ നല്‍കാം  
കയ്യൊപ്പില്‍ നിന്നും വ്യത്യസ്തമായി ഒരു വ്യക്തിക്ക് ഒന്നില്‍  അധികം ഡിജിറ്റല്‍ സിഗ്നേച്ചര്‍ കൈവശം വയ്ക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. ഉദാഹരണത്തിന് ഒരെണ്ണം സ്വകാര്യ ആവശ്യത്തിനും മറ്റൊന്ന് ബിസിനസ്  ആവശ്യത്തിനായും ഉപയോഗിക്കാം.
 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder