ജീവിതം സാധ്യതയാണ്, അതിനെ വാരിപ്പുണരുക
ജീവിതം സുന്ദരമാണ്, വാഴ്ത്തുക
ജീവിതം വിസ്മയമാണ്, ആസ്വദിക്കുക
ജീവിതം സ്വപ്നമാണ്, പിന്‍തുടരുക
ജീവിതം സംഭ്രമമാണ്, നേരിടുക
ജീവിതം ദൌത്യമാണ്, നിറവേറ്റുക
ജീവിതം നാടകമാണ്, കളിക്കുക
ജീവിതം നിധിയാണ്, ലാളിക്കുക
ജീവിതംസമ്പന്നമാണ്,സൂക്ഷിക്കുക
ജീവിതം മനോജ്ഞമാണ്,ആരാധിക്കുക
ജീവിതംനിഗൂഢമാണ്, മൂടി നീക്കുക
ജീവിതം വേദനയാണ്, സഹിക്കുക
ജീവിതം പാട്ടാണ്, പാടുക
ജീവിതംദുരന്തമാണ്,ഒഴിഞ്ഞുനില്‍ക്കുക
ജീവിതംഭാഗ്യമാണ്,പ്രയോജനപ്പെടുത്തുക
ജീവിതംസാഹസമാണ്,ശ്രദ്ധിക്കുക
ജീവിതം അമൂല്യമാണ്, ആനന്ദിക്കുക
ജീവിതം യുദ്ധമാണ്, അതില്‍ നിന്നു പഠിക്കുക
ജീവിതം ജീവിതമാണ്, അതിനായി പോരാടുക
ജീവിതം
ഇതെല്ലാമാണെന്നേ നമുക്കു പറയാന്‍ കഴിയൂ.ഈ വരികള്‍ മദര്‍
തെരേസയുടേതാണെന്നും അല്ലെന്നും വാദമുണ്ട്. ഏതായാലും ആശയങ്ങള്‍
ചിന്താര്‍ഹമാണ്. ഇത്രയൊക്കെസങ്കീര്‍ണമായ ജിവിതത്തെ നാമെല്ലാം വേണ്ടപോലെ
കൈകാര്യം ചെയ്യുന്നുണ്ടോ?നിങ്ങള്‍ ഒരിക്കല്‍ മാത്രമേ ജീവിക്കുന്നുള്ളൂ.
പലതിനും രണ്ടാമതൊരു ചാന്‍സില്ല. മായ്ക്കാന്‍ റബറില്ലാതെയുള്ള ചിത്രരചനയാണ്
ജീവിതം. ആദ്യചാന്‍സില്‍ത്തന്നെ വേണ്ടതെല്ലാം വേണ്ടപോലെ ചെയ്തു
വിജയിക്കണമെങ്കില്‍ ബുദ്ധിയും വിവേകവും പ്രയോഗിക്കണം.അതിനു ക്ഷമ കാട്ടുകയും
വേണം.മരണമെന്ന വാക്കുച്ചരിക്കാന്‍ പോലും നാം പലപ്പോഴും ഇഷ്ടപ്പെടാറില്ല.
ആകസ്മി കമായി മരിച്ചുപോകാനിടയായാല്‍ ആശ്രിതര്‍ക്കു തെല്ലെങ്കിലും ആശ്വാസമാ
കട്ടെയെന്നു കരുതി നാം ചേരുന്ന ഇന്‍ഷുറന്‍സിനെ കയ്പ്പേറിയ മരണത്തിന്റെ
സ്മരണയുയര്‍ത്തുന്ന 'ഡെത്ത് ഇന്‍ഷുറന്‍സ് എന്നല്ല, മധുരിക്കുന്ന ജീവിതത്തെ
ഓര്‍മ്മിപ്പിക്കുന്ന 'ലൈഫ് ഇന്‍ഷുറന്‍സ് എന്നു മാത്രമാണ് നാം
വിളിക്കുന്നത്.അവസാന കണക്കെടുപ്പില്‍ ജീവിതത്തെ അളക്കുന്നത് നിങ്ങള്‍ എത്ര
സാധനങ്ങള്‍ വാരിക്കൂട്ടിയെന്നതല്ല, നിങ്ങള്‍ പോകുമ്പോള്‍ എത്ര തുള്ളി
കണ്ണീര്‍ വീണു എന്നതാവും. ജീവിതമെന്ന പരീക്ഷയെപ്പറ്റി ടോം ബോഡെറ്റ് എന്ന
ഗ്രന്ഥകാരന്‍ സൂചിപ്പിച്ചു:''സ്കൂളും ജീവിതവും തമ്മിലെന്താണു വ്യത്യാസം?
സ്കൂളില്‍പാഠം പഠിപ്പിച്ചിട്ടു പരീക്ഷ, ജീവിതത്തിലാകട്ടെ പാഠം
പഠിപ്പിക്കുന്ന പരീക്ഷ ആദ്യം തരും.ജീവിതത്തിന്റെക്ഷണികതയെ സൂചിപ്പിക്കുന്ന
മനോഹരമായചൊല്ലുണ്ട് :Life is a spark from the womb to the
tomb.അന്യര്‍ക്കു വേണ്ടി ജീവിച്ച ജീവിതത്തിനേ വിലയുള്ളൂ എന്ന് ഐന്‍സ്റ്റൈ
ന്‍