> Higher Secondary General Transfer 2014-15 | :

Higher Secondary General Transfer 2014-15

2014-15 വര്‍ഷത്തെ ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപകരുടെ പൊതു സ്ഥലം മാറ്റത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.  ആഗസ്റ്റ് 13 മുതല്‍ 30 വരെയുള്ള തിയതികളില്‍ www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
അനുകമ്പാര്‍ഹ സ്ഥലം മാറ്റം ലഭിച്ച് ഒരു വര്‍ഷം പൂര്‍ത്തീകരിച്ച അധ്യാപകരുടെ നിലവിലെ തസ്തികകള്‍ ഒഴിവായി പരിഗണിച്ചായിരിക്കും പൊതു സ്ഥലം മാറ്റം നടത്തുക. ആയതിനാല്‍ അത്തരം അധ്യാപകര്‍ നിര്‍ബന്ധമായും സ്ഥലം മാറ്റത്തിന് അപേക്ഷിക്കേണ്ടതാണ്. അനുകമ്പാര്‍ഹ സ്ഥഥലം മാറ്റത്തിന് വീണ്ടും പരിഗണിക്കണമെങ്കില്‍ അധ്യാപകരുടെ ആശ്രതര്‍ക്കാണെങ്കില്‍ മെഡിക്കല്‍ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റും അവരവര്‍ക്ക് തന്നെയാണെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും പുതിയത് ഹാജരാക്കണം.
പ്രവാസി മലയാളികളുടെ ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ ആയ ജീവനക്കാര്‍ക്ക് സ്ഥലം മാറ്റത്തിന് പ്രത്യേക പരിഗണന നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 
2014-15 വര്‍ഷത്തില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി നിയമനം ലഭിച്ച (Conditional Posting) എല്ലാ അധ്യാപകരും സ്ഥലം മാറ്റത്തിന് അപേക്ഷിക്കണം. ഇത്തരക്കാര്‍ നിലവിലുള്ള സ്കൂളുകളില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പ്രസ്തുത സ്കൂള്‍ ഒന്നാം ഓപ്ഷനായി വെച്ച് അപേക്ഷ സമര്‍പ്പിച്ചാല്‍ മതി.  
 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder