വിദ്യാര്‍ഥികളുടെ
കുറവു മൂലം തസ്തിക നഷ്ടപ്പെട്ടസര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ 6,340
അധ്യാപകര്‍ക്കു സര്‍വശിക്ഷാ അഭിയാന്‍ (എസ്എസ്എ) പദ്ധതിയില്‍
പുനര്‍നിയമനംനല്‍കും.
അധ്യാപക
ബാങ്കില്‍ അവശേഷിക്കുന്ന 2,561 അധ്യാപകര്‍ക്കു രണ്ടാം
ഘട്ടത്തില്‍എസ്എസ്എയിലോ മറ്റേതെങ്കിലുംപദ്ധതികളിലോ പുനര്‍നിയമനംനല്‍കാനും
നിര്‍ദേശിച്ചുകൊണ്ടു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ജില്ലകളിലെ
എസ്എസ്എയിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തിലായിരിക്കും പുനര്‍നിയമനം.അധ്യാപകരെ
കഴിവതും അവരവരുടെ ജില്ലകളില്‍ തന്നെ നിയമിക്കാനും ശമ്പളം
മാതൃവിദ്യാലയത്തിലൂടെ നല്‍കാനും നിര്‍ദേശംനല്‍കിയിട്ടുണ്ട്.
എല്‍പി,
യുപി അധ്യാപകര്‍ക്കാണ് എസ്എസ്എയില്‍ നിയമനം നല്‍കുന്നത്.അധ്യാപക ബാങ്കില്‍
അവശേഷിക്കുന്ന ഹൈസ്കൂള്‍ അധ്യാപകര്‍ക്ക്ആര്‍എംഎസ്എയില്‍ നിയമനം
നല്‍കാനുള്ള പട്ടിക ആയിട്ടുണ്ട്.
നിലവില്‍
എസ്എസ്എയില്‍ രണ്ടു പാര്‍ട് ടൈം അധ്യാപകരുടെഒഴിവുള്ള സ്ഥാനത്താണ് അധ്യാപക
ബാങ്കില്‍നിന്ന് ഒരു മുഴുവന്‍സമയ അധ്യാപകനെ നിയമിക്കുന്നത്. 1,052
അധ്യാപകര്‍ക്ക് എല്‍പി സ്കൂളുകളില്‍ പ്രധാന അധ്യാപക തസ്തികയിലും 838
പേര്‍ക്കുയുപി പ്രധാന അധ്യാപക തസ്തികയിലും നിയമനം നല്‍കും. 1,484 അധ്യാപകരെ
ചിത്രരചന, സംഗീതം അധ്യാപക തസ്തികകളില്‍നിയമിക്കും. 1,483 പേര്‍ക്കു
കായികാധ്യാപകരായും ബാക്കിയുള്ള1,483 പേര്‍ക്കു പ്രവൃത്തി പരിചയഅധ്യാപകരായും
നിയമനം നല്‍കാനാണു തീരുമാനം.
പുനര്‍നിയമിക്കപ്പെടുന്ന
അധ്യാപകരുടെ എണ്ണം ജില്ല തിരിച്ച്: തിരുവനന്തപുരം-799, കൊല്ലം-625,
പത്തനംതിട്ട-192, ആലപ്പുഴ-247, കോട്ടയം-281, ഇടുക്കി-293, എറണാകുളം-557,
തൃശൂര്‍-394, പാലക്കാട്373, മലപ്പുറം- 970, കോഴിക്കോട്510, വയനാട്224,
കണ്ണൂര്‍-417, കാസര്‍കോട്458.എസ്എസ്എയില്‍ അധ്യാപകര്‍ക്കു 14,000 രൂപ വീതം
പാര്‍ട് ടൈം ശമ്പളമാണു കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതെങ്കിലും
മുഴുവന്‍ ശമ്പളമാണു നല്‍കുക.
എസ്എസ്എ
ഫണ്ട് സര്‍ക്കാരില്‍ അടച്ച ശേഷം നിലവില്‍ ലഭിക്കുന്ന രീതിയില്‍
അധ്യാപകര്‍ക്കു ശമ്പളം നല്‍കാനാണു തീരുമാനം. അധ്യാപക ബാങ്കിലുള്ള8,901
അധ്യാപകരില്‍ 1,956 പേര്‍ സര്‍ക്കാര്‍ മേഖലയിലും ബാക്കിയുള്ള 6,945 പേര്‍
എയ്ഡഡ് മേഖലയിലും ഉള്ളവരാണ്.




