2018-19 വര്‍ഷത്തെ ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രീമെട്രിക്
വിദ്യാഭ്യാസ ആനുകൂല്യം വിതരണത്തിന് ഡാറ്റാ എന്‍ട്രി നടത്തും. ജൂണ്‍ 16
മുതല്‍ 30 വരെ കൈറ്റിന്റെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഡാറ്റാ എന്‍ട്രി
നടത്താം. സ്‌കൂള്‍ അധികൃതര്‍ സമയ ബന്ധിതമായി വിവരങ്ങള്‍ എന്‍ട്രി നടത്തണം.
- Govt/Aided /Recognized Unaided സ്കൂളുകളിലെ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം
- OEC , OEC ആനുകൂല്യം ലഭിക്കുന്ന OBC വിഭാഗക്കാര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളു (ലിസ്റ്റ് ചുവടെ)
- ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനദിവസം ജൂണ്‍ 30
- ജാതി സംബന്ധിച്ച് സംശയം ഉണ്ടെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്
- വിദ്യാലയഘങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക ലഭിക്കുക. ആയതിനാല്‍ അക്കൗണ്ട് ലൈവ് ആണെന്നുറപ്പാക്കണം,
- പ്രത്യേക അപേക്ഷാഫോമിന്റെ ആവശ്യം ഇല്ല.
- അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ ഡേറ്റാ എന്‍ട്രി പൂര്‍ത്തീകരിച്ച് AEO/DEO ക്ക് ഫോര്‍വേര്‍ഡ് ചെയ്യണം.
0 comments:
Post a Comment