പത്താം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം 2014 ജൂലൈ മുതല്‍ 2016 ജനുവരി വരെയുള്ള ശമ്പള കുടിശ്ശിക 01/04/2017, 01/10/2017, 01/04/2018, 01/10/2018 എന്നിങ്ങനെയുള്ള തിയ്യതികളില്‍ നാല് തുല്യ ഗഡുക്കളായി പണമായി നല്‍കുന്നതാണ് എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതില്‍ ഒന്നാമത്തെയും രണ്ടാമത്തെയും ഗഡുക്കള്‍ 8.7 ശതമാനം പലിശയടക്കം പി.എഫില്‍ ലയിപ്പിച്ചു കഴിഞ്ഞു. എന്നാല്‍ മൂന്നാമത്തെയും നാലാമത്തെയും ഗഡുക്കളുടെ പലിശ നിരക്ക് 7.6 ശതമാനമാക്കി കുറച്ചിട്ടുണ്ട്. ഇതിനനുസരിച്ച് Pay Revision Arrear Calculator-ല്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മൂന്നാമത്തെ ഗഡു 01/04/2018 മുതല്‍ 30/06/2018 വരെയുള്ള കാലയളവിനുള്ളില്‍ പ്രോസസ് ചെയ്ത് പി.എഫില്‍ ലയിപ്പിക്കണം. ഇതില്‍ വീഴ്ച വരുത്തുന്ന ഡി.ഡി.ഒ മാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതാണെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.
സോഫ്റ്റ്‍വെയര്‍ എങ്ങനെ ഉപയോഗിക്കാം
സോഫ്റ്റ്‍വെയറില്‍
2014 ജൂലൈ മുതല്‍ 2016 ജനുവരി വരെയുള്ള ഓരോ മാസങ്ങളിലെയും പ്രീ റിവൈസ്ഡ്
സ്കെയിലില്‍ നമ്മള്‍ വാങ്ങിയ ശമ്പളത്തിന്‍റെയും പേ-ഫിക്സ് ചെയ്തതനുസരിച്ച്
നമുക്ക് കിട്ടേണ്ടിയിരുന്ന ശമ്പളത്തിന്‍റയും വിവരങ്ങള്‍ നല്‍കിയാല്‍ മാത്രം
മതി. വാങ്ങിയ ശമ്പളത്തിന്‍റെ വിവരം എന്‍റ് ചെയ്യുമ്പോള്‍ നമ്മള്‍ അതത്
മാസം വാങ്ങിയതും പിന്നീട് ആ മാസങ്ങളിലെ അരിയര്‍ വല്ലതും
വാങ്ങിയിട്ടുണ്ടെങ്കില്‍ അതും കൂടി ചേര്‍ത്താണ് നല്‍കേണ്ടത്. അത് പോലെ ഒരു
മാസത്തില്‍ തന്നെ രണ്ട് തരത്തിലുള്ള ബേസിക് സാലറി വാങ്ങിയിട്ടുണ്ടെങ്കില്‍
ഓരോ ബേസിക് സാലറിയിലും വാങ്ങിച്ച ദിവസങ്ങള്‍ക്കനുസരിച്ച് സാലറി കണക്കാക്കി
രണ്ടിന്‍റെയും തുകയാണ് എന്‍റര്‍ ചെയ്യേണ്ടത്. ഉദാഹരണമായി 2015 ജനുവരി
മാസത്തില്‍ 20/01/2015 വരെ ഒരാളുടെ ബേസിക് 22,920 ഉം 21/01/2015 മുതല്‍
അദ്ദേഹത്തിന്‍റെ ബേസിക് 23,480 ഉം ആണെങ്കില്‍ 2015 ജനുവരി മാസത്തിലെ ബേസിക്
സാലറിയുടെ കോളത്തില്‍ 23119 എന്നാണ് ചേര്‍ക്കേണ്ടത്. അതായത് (22920 x
20/31) + (23480 x 11/31) = (14787 + 8332) = 23119. അപ്പോള്‍ റിവൈസ്ഡ്
സാലറിയും ഇതു പോലെ കണക്കാക്കിയാണ് എന്‍റര്‍ ചെയ്യേണ്ടത് HRA യില്‍
വ്യത്യാസം വരുന്നുണ്ടെങ്കില്‍ അതും ഈ രീതിയില്‍ തന്നെയാണ് എന്‍റര്‍
ചെയ്യേണ്ടത്. ഡി.എ സ്വമേധയാ കാല്‍ക്കുലേറ്റ് ചെയ്ത് വരും. അതും നേരത്തെ
പറഞ്ഞ പോലെ അതത് മാസം വാങ്ങിയതും പിന്നീട് ഡി.എ അരിയറുകള്‍ നല്‍കുമ്പോള്‍
പി.എഫി ല്‍ ലയിപ്പിച്ചതും അടക്കമുള്ള ആകെ ശതമാനമാണ് കാല്‍ക്കുലേറ്റ്
ചെയ്യുക.
ലീവ് സറണ്ടറിന്‍റെ കുടിശ്ശികയും കാല്‍ക്കുലേറ്റ് ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്. ലീവ് സറണ്ടര്‍ 2014-15, 2015-16 എന്നീ സാമ്പത്തിക വര്‍ഷങ്ങളിലേത് പ്രത്യേകം പ്രത്യേകമായിട്ടാണ് കണക്കാക്കേണ്ടത്. ഈ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലേയും വിവരങ്ങള്‍ക്ക് പ്രത്യേകം തലക്കെട്ടുകള്‍ നല്‍കിയിട്ടുണ്ട്. സറണ്ടര്‍ ചെയ്ത As On Date ലെ ശമ്പളത്തിന്‍റെ വിവരങ്ങള്‍ കൃത്യമായി നല്‍കണം. അതു പോലെ No. of Days Surrendered എന്നതിന് നേരെ യഥാര്‍ത്ഥത്തില്‍ സറണ്ടര്‍ ചെയ്ത ദിവസങ്ങളുടെ എണ്ണമാണ് നല്‍കേണ്ടത്. വെക്കേഷനില്‍ ജോലി ചെയ്ത ദിവസങ്ങളുടെ എണ്ണമല്ല..
ഏതെങ്കിലും ഉദ്യോഗസ്ഥര്‍ സമരങ്ങളില്‍ പങ്കെടുത്ത് ഡയസ് നോണ്‍ ആയിട്ടുണ്ടെങ്കില്‍ ഏത് മാസത്തിലാണോ ഡയസ് നോണ്‍ വന്നത് ആ മാസത്തിലെ ബേസിക്, ഡി.എ തുടങ്ങിയവ അത്രയും തന്നെ കുറച്ച് കാണിച്ചാല്‍ കാല്‍ക്കുലേഷന്‍ കൃത്യമാകും.

0 comments:
Post a Comment