കെ.എസ്.ആർ.ടി.സിയിൽ
നിന്നും സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ഇളവുകൾ ലഭിക്കുന്നതിന് വേണ്ടി
എന്തെല്ലാം ചെയ്യണം? 40 കിലോമീറ്റർ ദൂരം വരെയാണ് വിദ്യാർത്ഥികൾക്ക്
സൗജന്യമായി യാത്ര ചെയ്യാന്‍ കെ.എസ്.ആർ.ടി.സി നിർണ്ണയിച്ചിട്ടുള്ള പരിധി. ഈ
പരിധിയേക്കാൾ കൂടുതൽ യാത്ര ചെയ്യാന്‍ വിദ്യാർത്ഥികൾ സ്ഥാപന മേധാവിയുടെ
സാക്ഷ്യപ്പെടുത്തൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.സ്കൂള്‍ കോളേജ് തലത്തിലുള്ള
വിദ്യാർത്ഥികളുടെയും പഠനം തുടങ്ങുന്ന ദിവസം മുതൽ ബസ് ഇളവ് അനുവദിക്കും.
സെമസ്റ്റർ സംവിധാനത്തിൽ പഠിക്കുന്നവർക്ക് തുടക്കം മുതൽ കോഴ്സ്
അവസാനിക്കുന്നത് വരെ ഇളവ് ലഭിക്കും.കൂടുതല്‍ വിവരങ്ങള്‍/ അപേക്ഷാ ഫോം
തുടങ്ങിയവ ഡൌണ്‍ലോഡ്സില്‍ നല്‍കിയിരിക്കുന്നു.
Downloads
|
KSRTC concession for students-Guidelines |
KSRTC concession for students-Application Form |
0 comments:
Post a Comment