> After 10th | After SSLC | :

After 10th | After SSLC

ഉപരിപഠനത്തെക്കുറിച്ചുള്ള ആശങ്കകൾ ബാധിക്കാത്ത കുട്ടികളും മാതാപിതാക്കളുമുണ്ടാവില്ല. വിജയകരമായ കരിയറിനു കൃത്യമായ പ്ലാനിങ് അത്യന്താപേക്ഷിതമാണ്
10–ാം ക്ലാസിനു ശേഷം ഒരു കുട്ടി ഏതു സ്ട്രീം തിരഞ്ഞെടുക്കുന്നുവെന്നത് അയാളുടെ കരിയറിലെ  വളരെപ്രധാനപ്പെട്ടതും വിധിനിർണായകമായ

തുമായ ചുവടുവയ്പാണ്.
പ്ലസ്ടുവിന് ഏതു കോമ്പിനേഷനുകൾ തിരഞ്ഞെടുക്കണമെന്നു വേണ്ടത്ര ആലോചിച്ചു തീരുമാനിക്കണം. കുട്ടിയുടെ കഴിവുകളെയും താൽപര്യങ്ങളെയും കൃത്യമായി വിലയിരുത്തണം. ഉദാഹരണത്തിന്, പ്ലസ്ടുവിന് സയൻസ് ഗ്രൂപ്പ് തിരഞ്ഞെടുക്കുന്ന വിദ്യാർഥി ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ കുട്ടിക്ക് ആഭിമുഖ്യമുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ട്. സ്വന്തം കരിയർ ലക്ഷ്യങ്ങൾ നിറവേറ്റാൻ തിര‍ഞ്ഞെടുക്കുന്ന സ്ട്രീം സഹായിക്കുമോ എന്നും പരിശോധിക്കണം.
തിരഞ്ഞെടുക്കാനാഗ്രഹിക്കുന്ന സ്ട്രീമിനെക്കുറിച്ചും ഉപരിപഠനസാധ്യതകളെ ക്കുറിച്ചും നിങ്ങളുടെ മാതാപിതാക്കൾ, അധ്യാപകർ തുടങ്ങിയവരോടു സംസാ രിക്കണം. നിങ്ങളുടെ താൽപര്യങ്ങൾ മാതാപിതാക്കളെയും അധ്യാപകരെയും അറിയിക്കേണ്ടതുണ്ട്.
സ്വന്തം കുട്ടികൾ എന്തു പഠിക്കണമെന്നതിനെക്കുറിച്ച് മാതാപിതാക്കൾ‌ക്ക് ഉത്കണ്ഠ തോന്നുക സ്വാഭാവികമാണ്. കുട്ടികളുടെ അഭിരുചികൾക്കിണങ്ങുന്ന വിഷയങ്ങൾ തിരഞ്ഞെടുക്കുക പ്രധാനമാണ്.
ആശയക്കുഴപ്പമുണ്ടെങ്കിൽ ഒരു വിദഗ്ധന്റെ അഭിപ്രായമാരായുന്നത് നന്ന്. വിവിധ മേഖലകളെക്കുറിച്ചുള്ള ആധികാരികമായ വിവരങ്ങൾ ശേഖരിച്ച ശേഷം മാതാപിതാക്കളുടെ കൂടി സഹായത്തോടെ അന്തിമതീരുമാനമെടുക്കണം. മാതാപിതാക്കളുടെ പങ്ക് മാർഗനിർദേശം നൽകുന്നതിൽ മാത്രമായിരിക്കണം. അവരുടെ താൽപര്യങ്ങൾ അടിച്ചേൽപിക്കലാവരുത്. ഒാരോ കുട്ടിയും വ്യത്യസ്തനാണ് അഭിരുചികളിലും കഴിവുകളിലും.
പ്രധാന സ്ട്രീമുകൾ
10–ാം ക്ലാസിനുശേഷം പ്ലസ്ട‍ുവിനു ചേരുന്ന ഒരു വിദ്യാർഥിക്ക് പ്രധാനമായും മൂന്നു സ്ട്രീമുകളാണ് തിരഞ്ഞെടുക്കാനുള്ളത്.
സയൻസ്
എൻജിനീയറിങ്, മെഡിസിൻ, ശാസ്ത്രം തുടങ്ങിയ മേഖലകളിലേക്കു പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ‌ ഈ സ്ട്രീം തന്നെ തിരഞ്ഞെടുക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയേ‍ാളജി, ഗണിതം എന്നിവയാണ് പ്രധാന വിഷയങ്ങൾ.
ഹ്യൂമാനിറ്റ‍‌‍ീസ്/ ആർട്സ്
മാനവികവിഷയങ്ങൾ, ഭാഷ, സാഹിത്യം എന്നിവയിൽ തൽപരരായവർക്ക് ആ സ്ട്രീം അഭിലഷണീയം ചരിത്രം, പൊളിറ്റിക്കൽ‌ സയൻസ്, ഇക്കണോമിക്സ്, സൈക്കോളജി, സോഷ്യേ‍ാളജി, ആന്ത്രപ്പോളജി, ജേണലിസം, ഭാഷകൾ എന്നിങ്ങനെ വിഷയങ്ങളുടെ വലിയ നിരയുണ്ട് ഈ വിഭാഗത്തിൽ തിരഞ്ഞെടുക്കാൻ.
സ്റ്റാറ്റിസ്റ്റിക്സ് - വിഷയം പുതിയതല്ല, എന്നാൽ... 
വൈഫൈയുടെ നൂറിരട്ടി വേഗവുമായി ലൈഫൈ സാങ്കേതികവിദ്യ... 
കൊമേഴ്സ്വാണിജ്യം, അക്കൗണ്ടിങ്, സാമ്പത്തികശാസ്ത്രം എന്നിവയാണ് പ്രധാന പാഠ്യവിഷയങ്ങൾ.
സയൻസ് ഗ്രൂപ്പ് തിഞ്ഞെടുക്കുമ്പോൾ‌
ഗണിയശാസ്ത്രം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബയോടെക്നോളജി, കംപ്യൂട്ടർ സയൻസ്, എൻജിനീയറിങ്, ഗ്രാഫിക്സ്, ഇക്കണോമിക്സ് എന്നിവ യാണ് പ്രധാന വിഷയങ്ങൾ. ഇവയിൽ ഏതെങ്കിലും നാലു വിഷയങ്ങളുടെ കോമ്പിനേഷനുകൾ ആണ് തിരഞ്ഞെടുക്കാൻ കഴിയുക. എൻജിനീയറിങ് / ഗണിതവും അനുബന്ധ വിഷയങ്ങളും / ഫിസിക്സ് / കെമിസ്ട്രി എന്നീ മേഖലകളിൽ ഉപരിപഠനം നടത്തുന്നവർ മേൽസ‍ൂചിപ്പിച്ച വിഷയങ്ങളിൽ ഗണിതം, ഫിസിക്സ്, കെമിസ്ട്രി എന്നിവ നിർബന്ധമായും തിര‍ഞ്ഞെടുക്കണം.
മെഡിസിൻ, ലൈഫ് സയൻസ്, പാരാമെഡിക്കൽ, നഴ്സിങ് എന്നിവ ഉപരിപഠനത്തിന് തിരഞ്ഞെടുക്കുന്നവർ ബയോളജി ഉൾപ്പെടുന്ന നാലു വിഷയങ്ങൾ പഠിച്ചിരിക്കണം.
സയൻസ് വിഷയങ്ങൾ പഠിച്ചു പ്ലസ്ടുവിജയകരമായി പൂർത്തീകരിച്ചവർക്കു നിരവധി ഉപരിപഠന സാധ്യതകളാണുള്ളത്.
∙എൻജിനീയറിങ്
∙മെഡിസിൻ
നഴ്സിങ്
പാരാമെഡിക്കൽ‌
ഗണിതശാസ്ത്രം/ സ്റ്റാറ്റിസ്റ്റിക്സ്
കംപ്യൂട്ടർ സയൻസ്
∙ഫിസിക്സ്, കെമിസ്ട്രി, ബയോളജി
അഗ്രിക്കൾച്ചർ, ഫോറസ്ട്രി, ഹോർട്ടികൾച്ചർ, ഫിഷറീസ്
നിയമം
കൊമേഴ്സ്, മാനേജ്മെന്റ്, ഹോട്ടൽ മാനേജ്മെന്റ്
ഭാഷകൾ, സാഹിത്യം
ജേണലിസം
ഡിസൈൻ
CA,CS,CMA
ആർട്സ് / ഹ്യൂമാനിറ്റ‍‌‍ീസ്
ഇക്കണോമിക്സ്, ചരിത്രം, സോഷ്യോളജി, പൊളിറ്റിക്സ്, ഭാഷകൾ, ജോണലിസം, സോഷ്യൽ വർക്ക്, ജോഗ്രാഫ‍ി, സൈക്കോളജി എന്നീ വിഷയങ്ങളുടെ വ്യത്യസ്ത കോമ്പിനേഷനുകൾ ആർട്സ് / ഹ്യൂമാനിറ്റീസ് തിര‍ഞ്ഞെടുക്കുന്ന വിദ്യാർഥികൾക്കു പഠിക്കാനാവും ആർട്സ് / ഹ്യൂമാനിറ്റീസ് സ്ട്രീമിൽ പ്ലസ്ടു വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം ഉപരിപഠനം നടത്താനാവുന്ന ചില മേഖലകൾ‌ കൊടുത്തിരിക്കുന്നു.
ഭാഷകൾ (ഇംഗ്ലീഷ്, ഹിന്ദി, വിദേശഭാഷകൾ, പ്രാദേശികഭാഷകൾ)
സൈക്കോളജി, ആർക്കിയോളജി, ആന്ത്രപ്പോളജി, സോഷ്യോളജി, ജ്യോഗ്രഫി, സോഷ്യൽ വർക്ക്, ഇന്ത്യൻ കൾച്ചർ, ഇക്കണോമിക്സ്.
ഫൈൻ ആർട്സ്, തിയറ്റർ ആർട്സ്, ഫൊട്ടോഗ്രഫി
വെബ്ഡിസൈൻ
കൊമേഴ്സ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ
ഹോട്ടൽ‌ മാനേജ്മെന്റ്
ഡിസൈൻ
.കൊമേഴ്സ്
പ്ലസ്ടുവിന് കൊമേഴ്സ് തിരഞ്ഞെടുത്തവർക്ക് ഉപരിപഠനത്തിന് കൊമേഴ്സ്, ഇക്കണോമിക്സ്, ബിസിനസ്, നിയമം എന്നിവ അഭികാമ്യമാണ്. CA,CS,CMA എന്ന‍‍ീ പ്രഫഷനൽ പ്രോഗ്രാമുകൾക്കും ചേരാം.

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder