> 5 Tips to Use Internet Banking Safely | :

5 Tips to Use Internet Banking Safely

എന്തും ഏതും ഇപ്പോൾ നമ്മുടെ വിരൽത്തുമ്പിലാണല്ലോ. 10 രൂപക്ക് റീചാർജ്ജ് ചെയ്യുന്നത് മുതൽ കോടിക്കണക്കിന് രൂപയുടെ പണമിടപാട് വരെ മൊബൈൽ വഴിയും കമ്പ്യൂട്ടർ വഴിയും നിത്യേന നമ്മൾ ചെയ്യുന്നു. ഒരുവിധം എല്ലാ പണമിടപാട് സൈറ്റുകളും ആപ്പുകളും എല്ലാം തന്നെ അവരുടെ ഏറ്റവും മികച്ച സുരക്ഷ നൽകുന്നുണ്ടെങ്കിലും നമ്മുടെ ഭാഗത്തു നിന്നും സംഭവിച്ചുപോകാവുന്ന പിഴവുകൾ കാരണം വലിയ തോതിലുള്ള നഷ്ടം സംഭവിച്ചേക്കാം. ഇത്തരത്തിൽ പണമിടപാടുകളിൽ ഏർപ്പെടുന്നവർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ചുവടെ..
1. പാസ്സ്‌വേർഡ് സംരക്ഷണം മൊബൈല്‍ ആവട്ടെ കംപ്യൂട്ടര്‍ ആവട്ടെ ഇനി വേറെ എന്തെങ്കിലും ഉപകാരണമാകട്ടെ, പൂർണ്ണമായും പാസ്സ്‌വേർഡ് കൊണ്ട് സംരക്ഷിക്കുക. പവര്‍ ഓണ്‍ ആയി വരുമ്പോഴുള്ള പാസ്സ്വേഡിനു പുറമെ കൂടുതല്‍ സുരക്ഷ ആവശ്യമുള്ള ആപ്പുകള്‍ക്ക് പ്രത്യേക പാസ്സ്‌വേർഡുകൾ വേറെയും സെറ്റ് ചെയ്യുക. പണമിടപാട് നടത്തുന്ന ആപ്പുകൾക്ക് സുരക്ഷ അധികമായി നൽകാനായി സ്ഥിരം ഉപയോഗിക്കുന്ന പാസ്സ്‌വേർഡുകൾ തന്നെ ഉപയോഗിക്കാതിരിക്കുക.
2. ബാങ്ക് വെബ്സൈറ്റുകളിലേക്ക് നേരിട്ട് മാത്രം പ്രവേശിക്കുക ഈ ഓഫർ കിട്ടാനായി നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ടൈപ്പ് ചെയ്യുക, ഞങ്ങൾ പണമൊന്നും എടുക്കില്ല, നിങ്ങളുടെ വിവരങ്ങൾ മാത്രം ഇവിടെ നൽകിയാൽ മതി, പാസ്സ്‌വേർഡ്‌ ഒന്നും നൽകേണ്ടതില്ല എന്നൊക്കെ പറഞ്ഞുകൊണ്ട് നിരവധി പരസ്യങ്ങളും മെസ്സേജുകളും നമ്മൾ ദിനവും കാണാറുണ്ട്. എന്നാൽ ഇത്തരം സൈറ്റുകളിലൊന്നും കയറാതിരിക്കാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏതു ബാങ്ക് ഇടപാടിനും ബാങ്കിന്റെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ മാത്രം കയറുക. അല്ലെങ്കിൽ ബാങ്ക് അനുവദിച്ചിട്ടുള്ള ലിങ്കുകളിലൂടെയും.
3. സിസ്റ്റം നമ്മുടേത് തന്നെ, അതുകൊണ്ട് ലോഗ് ഔട്ട് ചെയ്യേണ്ടല്ലോ എന്ന ചിന്ത. നമ്മളിൽ പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം. വളരെ അശ്രദ്ധയോടെ മാത്രം നമ്മൾ കാണുന്ന ഒരു കാര്യമാണിത്. നമ്മുടെ ഫോൺ അല്ലെ എന്നും കരുതി ലോഗ് ഔട്ട് ഒന്നും ചെയ്യാൻ നിൽക്കില്ല. ഫലമോ, ആരെങ്കിലും നമ്മുടെ സിസ്റ്റം എന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കേണ്ടി വന്നാൽ നമ്മുടെ ബാങ്ക് വിവരങ്ങൾ എളുപ്പത്തിൽ കിട്ടുകയും ചെയ്യും.
4. നിങ്ങളുടെ ഫോൺ നിങ്ങൾ തന്നെ സൂക്ഷിക്കുക നിങ്ങളുടെ ഫോൺ അലസമായി എവിടെയെങ്കിലും വെക്കാതിരിക്കുക. കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കുമ്പോള്‍ പോലും ഇത്തരം ബാങ്ക് ആപ്പുകള്‍ ഉണ്ടെങ്കില്‍ ലോഗ് ഔട്ട് ചെയ്യുക. ഇപ്പോഴത്തെ കുട്ടികള്‍ നമ്മളെക്കാള്‍ ഇത്തരം കാര്യങ്ങളില്‍ ഒരുപിടി മുമ്പിലാണെന്ന് ഓര്‍മയില്‍ സൂക്ഷിക്കേണ്ടതുണ്ട്.
5.ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ
ഇന്റര്‍നെറ്റ് കഫേ, സുരക്ഷയില്ലാത്ത വൈഫൈ എന്നിവ ഉപയോഗിച്ച് ഡിജിറ്റല്‍ പണമിടപാട് നടത്താതിരിക്കുക. മൊബൈല്‍ ബാങ്കിങ്, മറ്റു പണമിടപാട് ആപ്പുകള്‍ എന്നിവയുടെ പുതിയ അപ്‌ഡേറ്റുകള്‍ വന്നാല്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്യുക. നമ്മുടെ അക്കൗണ്ടിലുള്ള ബാലന്‍സ് എപ്പോഴും ശരിയാണോ അതോ ഇനി അപ്രതീക്ഷിതമായി വല്ല കുറവോ മറ്റോ ഉണ്ടോ എന്ന കാര്യം ശ്രദ്ധിക്കുക. ഹാക്കിങ്, വൈറസ്-മാല്‍വെര്‍ ഭീഷണി എന്നിവ വരാതിരിക്കാന്‍ മികച്ച ആന്റിവൈറസ് സോഫ്‌റ്റ്വെയറുകളുടെ അംഗീകൃത കോപ്പി മാത്രം ഉപയോഗിക്കുക. ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവയുടെ പാസ്സ്വേര്‍ഡുകള്‍ ഒരിക്കലും ഫോണിലോ മറ്റോ സൂക്ഷിക്കാതിരിക്കുക.

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder