> Free Software Install Fest on 2017 October 2nd | :

Free Software Install Fest on 2017 October 2nd

സോഫ്റ്റ്‌വെയര്‍സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് kerala infrastructure and technology for education (KITE)ന്‍റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി ഒക്ടോബര്‍ രണ്ടിന് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ് സംഘടിപ്പിക്കും. ഇന്‍സ്റ്റാള്‍ ഫെസ്റ്റില്‍ എത്തിക്കുന്ന കമ്പ്യൂട്ടറുകളില്‍ ഐടി@സ്‌കൂള്‍ ഗ്നു/ലിനക്‌സ് സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കും. വിദ്യാര്‍ത്ഥികള്‍ക്കും ഓഫീസ് ആവശ്യങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗപ്രദമായ ഓഫീസ് പാക്കേജുകള്‍, മള്‍ട്ടിമീഡിയാ സോഫറ്റ്‌വെയറുകള്‍, ഗ്രാഫിക്‌സ്, വീഡിയോ-ഓഡിയോ എഡിറ്റിങ്ങ്, അനിമേഷന്‍ സോഫറ്റ്‌വെയറുകള്‍, വിദ്യാഭ്യാസ സോഫറ്റ്‌വെയറുകള്‍, പ്രോഗ്രാമിങ് ടൂളുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഐടി@സ്‌കൂള്‍ ഗ്നു/ലിനക്‌സ് സഞ്ചയമാണ് ലഭ്യമാക്കുന്നത്. ഉടമസ്ഥാവകാശമുള്ള സോഫറ്റ്‌വെയറുകളുടെ വിലയുമായി താരതമ്യം ചെയ്താല്‍ ഏകദേശം ഒരു ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന പാക്കേജുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഐടി@സകൂളിന്‍റെ ജില്ലാ റിസോഴ്‌സ് കേന്ദ്രങ്ങളിലാണ് ഇന്‍സ്റ്റാള്‍ഫെസ്റ്റ് നടത്തുന്നത്. സോഫറ്റ്‌വെയര്‍, സംബന്ധമായ വിദഗ്ധരുടെ ക്‌ളാസുകളും ഗ്നു/ലിനക്‌സ് സംശയ നിവാരണ സെഷനും ഉണ്ടായിരിക്കും. തെരഞ്ഞെടുത്ത വിദ്യാലയങ്ങളിലെ ഹായ്‌സ്‌കൂള്‍ കുട്ടിക്കൂട്ടം അംഗങ്ങള്‍ക്ക് ഇന്‍സ്റ്റലേഷന്‍ പരിശീലനവും നല്‍കും. വീട്, വിദ്യാഭ്യാസം, വാണിജ്യം, ഭരണനിര്‍വഹണം തുടങ്ങി എല്ലാ മേഖലകളിലും സ്വതന്ത്ര സേഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിന്‍റെ ഗുണഫലങ്ങളെപ്പറ്റി ലോകജനതയെ ബോധവല്‍ക്കരിക്കുകയാണ് സ്വതന്ത്രസോഫറ്റ്‌വെയര്‍ ദിനാചരണത്തിന്റെ ലക്ഷ്യം. വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗം ഉറപ്പുവരുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഹൈടെക് ക്ലാസ്‌റൂം പദ്ധതിയുടെ ഭാഗമായി ടെണ്ടര്‍ വിളിച്ച 60250 ലാപ്‌ടോപ്പുകളില്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതുകൊണ്ടുമാത്രം ഖജനാവിന് 900 കോടി രൂപ ലാഭിക്കാനാവും. ജില്ലാതല ഇന്‍സ്റ്റാള്‍ ഫെസ്റ്റിന്റെ തുടര്‍ച്ചയായി ആദ്യം 161 സബ് ജില്ലകളിലും പിന്നീട് മുഴുവന്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ഇന്‍സ്റ്റാള്‍ ഫെസ്റ്റ് നടത്തുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ഇന്‍സ്റ്റാള്‍ ഫെസ്റ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ KITE Registration Fest വെബ്‌സൈറ്റിലെ ഇന്‍സ്റ്റാള്‍ ഫെസ്റ്റ് രജിസ്‌ട്രേഷന്‍ ലിങ്കില്‍ സെപ്റ്റംബര്‍ 26 നകം രജിസ്റ്റര്‍ ചെയ്യണം.

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder