> UPI App : Any Bank, One app: United UPI. Instant pay/collect fund from all Banks. Go cashless | :

UPI App : Any Bank, One app: United UPI. Instant pay/collect fund from all Banks. Go cashless


ജി.എസ്.ടി. വന്നതോടെ ബാങ്കിങ് ഇടപാടുകൾക്ക് ചെലവേറിയിരിക്കുകയാണ്. മിനിമം ബാലൻസ്, പണമിടപാട്, പണം പിൻവലിക്കൽ തുടങ്ങിയ ഇടപാടുകൾക്ക് 15 ശതമാനമായിരുന്നു സേവന നികുതിയെങ്കിൽ ജി.എസ്.ടി. ആയതോടെ 18 ശതമാനത്തിലെത്തി. ഇതോടെ പ്രതിസന്ധിയിലായത് ഇടപാടുകാരാണ്.
ബാങ്ക് ചാർജുകളിൽ നിന്നും രക്ഷനേടാൻ സഹായമാകുന്നതാണ് യു.പി.ഐ. മൊബൈൽ ആപ്പ്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.) പുറത്തിറക്കിയ യു.പി.ഐ. വാലറ്റ് ഉപയോഗിച്ച് അധിക ചാർജ് ഒഴിവാക്കി ഇടപാടുകൾ നടത്താവുന്നതാണ്.
റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർ.ടി.ജി.എസ്.), നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്‌ഫർ (എൻ.ഇ.എഫ്.ടി.), ഇമ്മീഡിയേറ്റ് പേയ്‌മെന്റ് സർവീസ് (ഐ.എം.പി.എസ്.) എന്നിവയിലൂടെ നമ്മൾ ഫണ്ട് ട്രാൻസ്‌ഫർ ചെയ്യാറുണ്ട്. എന്നാൽ ഇതിനെല്ലാം ബാങ്ക് ചാർജ് ഈടാക്കുന്നുണ്ട്. ഐ.എം.പി.എസ്. ഇടപാടിന് വിവിധ ബാങ്കുകൾക്ക് വ്യത്യസ്ത നിരക്കാണ്.
ചെറിയ തുകകൾ ഒഴിച്ച് നിർത്തിയാൽ ഐ.എം.പി.എസ്സിന്റെയും എൻ.ഇ.എഫ്.ടി.യുടെയും നിരക്കുകൾ ഏകദേശം ഒരുപോലെയാണ്. 10,000 രൂപ വരെയുള്ള ഇടപാടുകൾക്ക് എൻ.ഇ.എഫ്.ടി. യിലാണ് ഐ.എം.പി.എസ്സിനേക്കാൾ ചാർജ് കുറവ്.
ഉദാഹരണത്തിന്, ഒരു സ്വകാര്യ ബാങ്ക് 10,000 രൂപ വരെ എൻ.ഇ.എഫ്.ടി. ഇടപാടുകൾക്ക് 2.50 രൂപ (ജി.എസ്.ടി. പുറമേ) ഈടാക്കുമ്പോൾ, ഐ.എം.പി.എസ്സിൽ അഞ്ച് രൂപയും  ജി.എസ്.ടി.യുമാണ് ഒരു ലക്ഷം രൂപ വരെയുള്ള ഫണ്ട് ട്രാൻസ്‌ഫറിന് ഈടാക്കുന്നത്. ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം വരെ 15 രൂപയാണ് (ജി.എസ്.ടി. പുറമെ) ഐ.എം.പി.എസ്സിനും എൻ.ഇ.എഫ്.ടിക്കും ചാർജ് ചെയ്യുന്നത്. ആർ.ടി.ജി.എസ്. വഴി രണ്ട് ലക്ഷത്തിനു മുകളിൽ ട്രാൻസാക്‌ഷൻ നടത്തുന്നതിന് 25 മുതൽ 50 രൂപ വരെയാണ് (ജി.എസ്.ടി. പുറമെ) ചാർജ് ചെയ്യുന്നത്. 
ജി.എസ്.ടി. വരുന്നതിനു മുമ്പും ഈ ചാർജ് തന്നെയാണ് ഈടാക്കിയിരുന്നത്. പക്ഷെ 15 ശതമാനം സേവന നികുതിയിൽ നിന്നും 18 ശതമാനം ജി.എസ്.ടി. ആയപ്പോൾ നൽകേണ്ട ചാർജ് കൂടുതലായി.
ഇതിൽ നിന്ന് രക്ഷ നേടാൻ സഹായിക്കുന്നതാണ് യു.പി.ഐ.യുടെ മൊബൈൽ ആപ്പും ഭീം ആപ്പും. യു.പി.ഐ. വഴി പണം അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത് ഇപ്പോൾ സൗജന്യമാണ്. ഓൺലൈനായോ ഓഫ് ലൈനായോ ഉപയോഗിക്കാം. 
യു.പി.ഐ. ഇടപാട് വളരെ എളുപ്പത്തിൽ നടത്താവുന്നതാണ്. അതിനായി ആദ്യം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും യു.പി.ഐ. ആപ്പ് ഇൻസ്റ്റാൾ ചെയ്യുക, മൊബൈൽ നമ്പറിലൂടെ വെരിഫിക്കേഷൻ പൂർത്തിയാക്കുക, ബാങ്ക് അക്കൗണ്ട്് ലിങ്ക് ചെയ്യുക, പിന്നെ വെർച്വൽ പേയ്‌മെന്റ് വിലാസം (വി.പി.എ.) ഉണ്ടാക്കുക.  
അതുപയോഗിച്ച്‌ ഒരു ലക്ഷം രൂപ വരെ ചാർജ് കൂടാതെ ഏതു ബാങ്കിൽ നിന്നും ഏതു ബാങ്കിലേക്കും ഇടപാട് നടത്താം. അതുകൊണ്ട്‌ വേറെ ഒട്ടേറെ ആപ്പുകൾ ഉപയോഗിക്കേണ്ടി വരില്ല. എൻ.പി.സി.ഐ. യുടെ തന്നെ ഭീം (BHIM) ആപ്പ് വഴിയാണെങ്കിൽ പ്രതിദിനം 20,000 രൂപയുടെ വരെ ഇടപാട് നടത്താം. എല്ലാ ബാങ്കിന്റെയും ഇടപാടുകൾ ഈ ആപ്പ് വഴി തന്നെ നടത്താം.
ബാങ്കുകളും ഇടപാടുകൾ നടത്തുന്നതിനായി വിവിധ തരത്തിലുള്ള ഡിജിറ്റൽ വാലറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. പല ബാങ്കുകളും സൗജന്യമായാണ് നിലവിൽ ഈ സേവനം ലഭ്യമാക്കുന്നത്.
Downloads
UPI App

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder