> Know Your PAN | :

Know Your PAN

രാജ്യത്ത് 11 ലക്ഷത്തിലധികം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരേ വ്യക്തിക്ക് ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ അനുവദിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 11.44 ലക്ഷത്തോളം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയത്.
ഒരാള്‍ക്ക് ഒരു പാന്‍ കാര്‍ഡ്
ഒരാള്‍ക്ക് ഒരു പാന്‍ കാര്‍ഡ് മാത്രമേ അനുവദിക്കാവൂയെന്നാണ് പ്രോട്ടോക്കോള്‍. എന്നാല്‍ ഇത് പാലിക്കാത്തവരുടെ പാൻ കാർഡുകളാണ് റദ്ദാക്കിയത്. വ്യാജ രേഖകള്‍ നല്‍കി പാന്‍ എടുത്തവര്‍ നിയമ നടപടി നേരിടേണ്ടിവരും.
പാന്‍ കാർഡ് നിലവിലുണ്ടോ എന്നറിയാൻ
നിങ്ങളുടെ പാന്‍ കാർഡ് നിലവിലുണ്ടോ എന്നറിയാൻ താഴെ പറയുന്ന കാര്യങ്ങൾ ചെയ്താൽ മതി.
ഇന്‍കംടാക്‌സ് ഇ-ഫയലിങ് വെബ് സൈറ്റ് തുറക്കുക
ഹോം പേജിലെ നോ യുവര്‍ പാന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ പാന്‍  നമ്പര്‍, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക
തുടർന്ന് പാനുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബലില്‍ ലഭിക്കുന്ന OTP നൽകുക
തുടർന്ന് നിങ്ങളുടെ പാന്‍ കാര്‍ഡ് നിലവിലുണ്ടെങ്കിൽ 'ആക്ടീവ്' എന്ന് കാണിക്കും
ഒന്നിലധികം പാന്‍ ഉണ്ടെങ്കില്‍
നിങ്ങൾക്ക് ഒന്നിലധികം പാന്‍ കാർഡ് ഉണ്ടെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടും. ഇതിനായി പുതിയ പേജ് ആയിരിക്കും തുറന്നു വരിക.
പാന്‍ - ആധാർ ബന്ധിപ്പിക്കൽ
നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നത് സർക്കാർ നിർബന്ധമാക്കിയിരുന്നു. 2017 ഡിസംബറിന് മുമ്പ് അവ ബന്ധിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാന്‍ കാര്‍ഡ് അസാധുവാകും
Downloads
Know Your Jurisdictional A.C
Link Aadhaar with PAN

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder