അതാത് സ്കൂളുകളിലേക്കുള്ള അലോട്ട്മെന്റ് ലിസ്റ്റ് www.hscap.kerala.gov.in നിന്ന് ഡൗണ്‍ലോഡ് ചെയ്യണം.അലോട്ട്മെന്റ് ലഭിച്ചിട്ടും താല്‍കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല. ആദ്യ അലോട്ട്മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിച്ചവര്‍ ഫീസടച്ച് സ്ഥിരപ്രവേഷനം നേടണം.മറ്റ് ഓപ്ഷനുകളില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം.താത്കാലിക പ്രവേശനത്തിന് ഫീസടക്കേണടതില്ല.താല്‍കാലികക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെറഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ രദ്ദാക്കുകയുംയും പ്രവേശനം നേടിയ സ്കൂളിലാണ് നല്കേണ്ടത്.ആദ്യ അലോട്ട്മെന്റില്‍ പ്രവേശനം നേടാത്തവര്‍ അടുത്ത അലോട്ട്മെന്റിനായി കാത്തിരിക്കുക.
അലോട്ട്മെന്റ് ലഭിച്ചവര്‍ ചുവടെ നല്‍കിയിരിക്കുന്ന രേഖകള്‍ കരുതുക.
1.ALLOTMENT LETTER - ഇതിന്റെ ഒന്നാമത്തെ പേജില്‍ ഹാജരാക്കുന്ന രേഖകളുടെ വിവരങ്ങളും രണ്ടാം ഭാഷയും രേഖപ്പെടുത്തി വിദ്യാര്‍ത്ഥിയും രക്ഷകര്‍ത്താവും ഒപ്പ് വച്ചിരിക്കണം.
2.യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫികറ്റ് (original) - Original ലഭിക്കാത്തവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത തെളിയിക്കുന്ന പകര്‍പ്പുകള്‍ ഹാജറാക്കണം.Original സര്‍ട്ടിഫികറ്റ് ഈ മാസം 28 ന് മുമ്പ് ഹാജറാക്കിയാല്‍ മതി .
3.T.C (original)
4.CONDUCT CERTIFICATE (original)
5.BONUS POINT, TIE BREAK എന്നിവ അവകാശപ്പെട്ടിട്ടുള്ളവര്‍ ആ സര്‍ട്ടിഫികറ്റുകളുടെ Original.
Plus One Single Window(Ekajalakam) Admission Instruction for Students |
Higher Secondary First Allotment Result |
hsCAP Portal |
0 comments:
Post a Comment