> How Income Tax Department is Tracking Your Transactions | :

How Income Tax Department is Tracking Your Transactions

ബാങ്ക് നിക്ഷേപം, ക്രഡിറ്റ് കാര്‍ഡ് ബില്‍ പെയ്‌മെന്റ്, ഭൂമി വില്പന തുടങ്ങി നിങ്ങള്‍ നടത്തുന്ന പണമിടപാടുകളില്‍ ആദായ നികുതി വകുപ്പിന്റെ കണ്ണുണ്ട്.
ജനവരി 17ന് ഇറങ്ങിയ വിജ്ഞാപനപ്രകാരം നിശ്ചിത പരിധിക്ക് പുറത്തുനടക്കുന്ന പണമിടപാടുകള്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ആദായ നികുതി വകുപ്പിനെ അറിയിക്കണമെന്ന് കര്‍ശനമായി നിര്‍ദേശിച്ചിരിക്കുന്നു.
അതിനുവേണ്ടി വകുപ്പ് ഇ-പ്ലാറ്റ് ഫോംതന്നെ ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ ഏതൊക്കെ ഇടപാടകളെക്കുറിച്ചാണ് ആദായ നികുതി വകുപ്പിന് വിവരം ലഭിക്കുകയെന്ന് പരിശോധിക്കാം.
1. സാമ്പത്തിക വര്‍ഷം 10 ലക്ഷമോ അതില്‍കൂടുതലോ പണം നിക്ഷേപിച്ചാല്‍ ആവിവരം ബാങ്കുകള്‍ ആദായ നികുതി വകുപ്പിനെ അറിയിക്കും.
2. പത്ത് ലക്ഷമോ അതില്‍കൂടുതലോ ഉള്ള സ്ഥിര നിക്ഷേപം നടത്തുമ്പോള്‍ അക്കാര്യം വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യും. നിക്ഷേപം പുതുക്കിയിടുന്നതിന് ഇത് ബാധകമല്ല.
3. ഒരുലക്ഷം രൂപ പണമായി നല്‍കി ക്രഡിറ്റ് കാര്‍ഡ് ബില്ല് അടയ്ക്കുന്നതും പത്ത് ലക്ഷമോ അതില്‍കൂടുതലോ ചെക്കായോ, നെറ്റ് ബാങ്കിങ് വഴിയോ അടയ്ക്കുന്നതും വകുപ്പ് അറിയും.
4. 2016 നവംബര്‍ ഒമ്പതിനും ഡിസംബര്‍ 30നും ഇടയില്‍ 2.5 ലക്ഷം രൂപ പണമായി അക്കൗണ്ടുകളില്‍ അടച്ചിട്ടുണ്ടെങ്കില്‍ അക്കാര്യവും ആദായ നികുതി വകുപ്പ് അറിയും.
5. വ്യക്തികളില്‍നിന്ന് ബോണ്ടുകളിലൂടെയോ ഡിബഞ്ചറുകളിലൂടെയോ പത്ത് ലക്ഷമോ അതിലധികമോ സമാഹരിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ ഇക്കാര്യം വകുപ്പിനെ അറിയിക്കണം.
6. ഇതേതുകയ്ക്കുതുല്യമായി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചാലും ഓഹരികള്‍ തിരിച്ചുവാങ്ങിയാലും ആദായ നികുതി വകുപ്പിന് വിവരങ്ങള്‍ ലഭിക്കും.
7. പത്ത് ലക്ഷമോ അതില്‍കൂടുതലോ മൂല്യമുള്ള തുകയ്ക്ക് ട്രാവലേഴ്‌സ് ചെക്ക്, ഫോറക്‌സ് കാര്‍ഡ് എന്നിവ വാങ്ങിയാലും ടാക്‌സ് അധികൃതര്‍ക്ക് വിവരങ്ങല്‍ ലഭ്യമാകും.
8. 30 ലക്ഷമോ അതില്‍ കൂടുതലോ മൂല്യമുള്ള വസ്തു ഇടപാടുകള്‍ നടത്തിയാല്‍ രജിസ്ട്രാര്‍ ഓഫീസുകളില്‍നിന്ന് വിവരങ്ങള്‍ അദായ നികുതി അധികൃതര്‍ക്ക് ലഭിക്കും. 




0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder